Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Monday, January 28, 2013

മുത്തപ്പന്‍ തെയ്യം.


മുത്തപ്പന്‍ തെയ്യം. 

മിന്നാമിനുങ്ങുകളെ മാത്രം കാണാമായിരുന്നു. വാദ്യങ്ങളോ ചിലമ്പിന്റെ ഒലിയോ എവിടെ നിന്നെങ്കിലും കേള്‍ക്കുന്നുവോ എന്ന് കാതോര്‍ത്ത്‌ ഉമ്മറപ്പടിയില്‍ ചാഞ്ഞിരുന്നു. മയക്കത്തില്‍ ദൈവം ഒരു എട്ടുകാലിയുടെ ചാഞ്ഞാടുന്ന നൂലില്‍ സ്വര്‍ഗത്തു നിന്ന് താഴേക്കിറങ്ങി വരുന്നു. എങ്ങും നീല നിലാവ് വീണു പടര്‍ന്നു കിടക്കുന്നു. നിലാവിന്റെ നീലിമ മിന്നാമിന്നികളിലേക്കും പടര്‍ന്ന്‍ നീലവെളിച്ചം എങ്ങും തെളിച്ച് അവ പാറുന്നുണ്ടായിരുന്നു. 

ദൈവത്തിന്‍റെ കണ്ണുകളില്‍ കാരുണ്യത്തോടെ പുഞ്ചിരി, കവിളില്‍ നീല വെളിച്ചം, കൈകളില്‍ പായസവും, ലഡ്ഡുവും, ജിലേബിയും. എന്നെക്കണ്ട മാത്രയില്‍ കൂടയില്‍ നിന്ന് ഒരു പൊതി എടുത്തു തന്നു. ഞാന്‍ ഒന്ന്‍ ഊഹിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സംശയമെല്ലാം തീര്‍ന്നു. ഞാന്‍ എന്നും മോഹിച്ചിരുന്ന ഹലുവ തന്നെ. ഓറഞ്ചു നിറത്തില്‍ ഉത്സവപ്പറമ്പില്‍ കണ്ടിരുന്നത് ... എന്നാല്‍ ഒരിക്കലും എനിക്ക് കിട്ടാത്തത് ...

ദൈവമല്ലാതെ ആര്‍ക്കും എനിക്കുള്ള മോഹം അറിഞ്ഞ് ഇങ്ങനെ ഈ പൊതി കൊണ്ടുവരാന്‍ തോന്നില്ല.

ഹലുവത്തുണ്ട് വിറയ്ക്കുന്ന വിരലുകളാല്‍ അടര്‍ത്തി ഞാന്‍ കഴിക്കുന്നത് നോക്കി കാരുണ്യവാനായ ദൈവം ഉമ്മറത്ത്‌ നിന്നു, എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു.

പതിയെ ദൈവത്തിന്‍റെ പിന്നില്‍ എവിടെയോ ചിലമ്പിന്റെ താളം, ചേങ്ങിലയുടെ, ചെണ്ടയുടെ, കുരവയുടെ, മണികളുടെ... നാദം ... മേളം കൂടുമ്പോള്‍ നീല നിലാവും ദൈവവും മിന്നാമിന്നികളും മാഞ്ഞു തുടങ്ങിയിരുന്നു. എന്‍റെ കയ്യിലെ ഹലുവപ്പൊതി മാത്രം ...

Thursday, December 06, 2012

പറക്കോടന്‍ ആന ... ഞങ്ങളുടെ ബാല്യകാല ഹീറോ


പറക്കോടന്‍ " എന്ന് വിളിച്ചിരുന്ന ഒരു ആന പണ്ടുണ്ടായിരുന്നു. ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന്‌, എന്‍റെ ബാല്യകാലത്ത്‌, പതിയെ, ആ വൃദ്ധനായ ആന നടന്നു വരുന്നത് ഓര്‍ക്കുന്നു. ആനയുടെ കൂടെ അമ്പലത്തിലേക്ക് നാട്ടുകാരുടെ ഒരു പട തന്നെ കാണുമായിരുന്നു. അവരെല്ലാം കൂടി ച്ചേര്‍ന്ന് ആനയെ മതില്‍ക്കകത്ത് എത്തിച്ച് ആനയുടെ ആരോഗ്യസ്ഥിതി, തലയെടുപ്പ്‌, ദേഹത്ത്‌ മുഴുവനുമുള്ള പാണ്ട് കൂടിയ കഥകള്‍ എന്നുവേണ്ടാ സകല കാര്യങ്ങളും ചര്‍ച്ച ചെയ്ത് അങ്ങനെയിരിക്കും. പറക്കോടന്‍റെ വരവ് ഒരു ആഘോഷം തന്നെയായിരുന്നു. 

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്‍റെ അവസാനത്തെ നാല് ദിവസമാണ് "വലിയ ഉത്സവം" മൂന്നാനപ്പുറത്ത് എഴുന്നള്ളത്തും കഥകളിയും കച്ചേരികളും ബാലേയും മറ്റും മറ്റും ... മൂന്നാനകളില്‍ നടുക്ക് തലയെടുപ്പോടെ നില്‍ക്കാന്‍ പറക്കോടന്‍ തന്നെ വേണ്ടിയിരുന്നു, ഒരു കാലത്ത്‌ ...

Monday, July 02, 2012

ആനയും കുതിരയും നായരും ഞാനും ...


മറ്റൊരു കഥ - ആനയും കുതിരയും നായരും ഞാനും ...

വെളുപ്പിനെ ഒരു സ്വപ്നം കണ്ടു ... ചെണ്ടയടിക്കാന്‍ ചെന്ന എന്നെ വിളിച്ച് ലവന്മാര്‍ പറഞ്ഞു "ഹേ ... നിങ്ങള്‍ പോയി ആ കുതിരകളെ ലോറിയില്‍ നിന്നും ഇറക്കൂ... .എന്നിട്ട് അവയെ കൊണ്ടുപോയി barn ല്‍ ആക്കി അവയ്ക്ക് തീറ്റ കൊടുക്കൂ...!" എന്ന് ... ഞാന്‍ എത്ര പറഞ്ഞിട്ടും അവര്‍ കേട്ടില്ല... കരഞ്ഞു പോയി 

*****

പണ്ട് ഞങ്ങടെ നാട്ടില്‍ ഒരു നായരുണ്ടായിരുന്നു. എവിടുന്നോ വന്ന ഒരുത്തന്‍ . അയാളുടെ ആകെ മുതല്‍ - ചിരിക്കാന്‍ അറിയാം, പിന്നെ ചൊറിയാന്‍ അറിയാം ... പേടി എന്നത് അയാളുടെ കൂടപ്പിറപ്പ്. ഭാര്യയെ പേടി. ഇരുട്ട് പേടി. വെള്ളം പേടി. പുഴ എന്ന് കേട്ടാലേ പേടി... ഇടി പേടി ... മഴ പേടി ...

ആ ചൊറിയന്‍ നായര്‍ എവിടുന്നോ വന്നതാണ്. ഞങ്ങടെ അമ്പലത്തിലെ (ഞങ്ങടെ എന്ന് പറഞ്ഞാല്‍ പന്തളത്ത്‌ പന്ത്രണ്ടു കരക്കാരുടെ അമ്പലം. ഞങ്ങള്‍ പിള്ളേരുടെ സ്വന്തം. അമ്പലത്തില്‍ പായസം, ഉണ്ണിയപ്പം എന്ന് വേണ്ടാ എന്തെങ്കിലും വഴിപാടു ണ്ടെങ്കില്‍ കമ്പിയില്ലാ കമ്പി വഴി ഞങ്ങള്‍ വാനരന്മാര്‍ എല്ലാം അറിഞ്ഞിരിക്കും. വഴിപാടുകാരന്‍ എത്തുന്നതിനു മുന്‍പ് ഞങ്ങള്‍ എല്ലാം ശ്രീകോവിലിനു മുന്‍പില്‍ മണ്ഡപത്തിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കും. ഉന്തും തള്ളും ചിലപ്പോള്‍ പിച്ചും മാന്തും ഒക്കെ കാണും...)

ഞങ്ങള്‍ വാനരന്മാരുടെ കഥ ഒരു അദ്ധ്യായം തന്നെ എഴുതാന്‍  ഉണ്ട് ... അതുകൊണ്ട് അത് പിന്നീടാകാം. പന്തളം കേശവനാനയുടെ വാലില്‍ പിടിച്ച വിരുതന്റെ കഥയും അപ്പോള്‍ എഴുതാം ...

അപ്പോള്‍ പറഞ്ഞ് വന്നത് ... ആ ചൊറിയന്‍ നായരുടെ ആകെ ഉദ്യോഗം എന്ന് പറയുന്നത് കമലമ്മച്ചേച്ചിയുടെ ഭര്‍ത്താവ്‌ ഉദ്യോഗം ആയിരുന്നു

നായര് കല്യാണം കഴിച്ച കാലം മുതല്‍ കമലമ്മച്ചേച്ചിയുടെ വീട്ടില്‍ തന്നെ കൂടി ... അത് കാരണം ഞങ്ങള്‍ നാട്ടുകാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അങ്ങേരോട് ഒരു പുച്ഛമായിരുന്നു. അങ്ങേര് അത് സ സന്തോഷം സ്വീകരിച്ചു. അതിനും കാരണമുണ്ട്.

കല്യാണം കഴിഞ്ഞു കുറച്ചു നാള്‍ അവര്‍ മാതൃകാ ദമ്പതികള്‍ ആയിരുന്നു. ഒരു ദിവസം അങ്ങേര് ചുമ്മാ ഇച്ചേയിക്ക്‌ ഇട്ടു രണ്ടു കൊടുത്തു. ഇച്ചെയിക്ക് ദേഷ്യം വന്ന് തിരിച്ചും രണ്ടു കൊടുത്തു ... ആണ്ടടാ നായര് വീണു കിടക്കുന്നു ... ബോധം പോയി എന്നും ഇല്ലാ എന്നും ഇപ്പോഴും നാട്ടില്‍ തര്‍ക്കമുണ്ട്..

 ആ incident നു ശേഷം നായരെ എല്ലാവരും പുല്ലു പോലെയാ കാണുന്നത്... (ഇത് കൊണ്ടാ ഞാന്‍ എന്റെ ഭാര്യയെ അടിക്കാത്തത് ... എനിക്കെങ്ങാനും അടി കൊണ്ടാല്‍ എന്റെ കാര്യം പോക്കാ! :)

ബൈ ദി ബൈ ... നായര് കോന്നിക്കാരന്‍ ആണെന്ന് ചിലര്‍ പറയുന്നു ... ചിലര് പറയുന്നത് നായര്‍ ചെന്നിത്തല ക്കാരന്‍ ആണെന്ന് ...

ഓ കെ .. ഓ കെ ... അപ്പോള്‍ കഥ കാട് കയറുന്നു ...  

അങ്ങനെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അമ്പലത്തില്‍ ഉരുളി, വാര്‍പ്പ്‌ എന്ന് വേണ്ടാ എല്ലാ പാത്രങ്ങളും കഴുകിയിരുന്ന ആള്‍ റിട്ടയറായി ...
അമ്പലത്തില്‍ പാത്രം കഴുകികൊണ്ടിരുന്ന അമ്മാവന്‍ ഒരു ദിവസം പാത്രവുമായിട്ടു ആറ്റില്‍ പടിയിറങ്ങുമ്പോള്‍ ഒരു ചെറിയ മിസ്‌ സ്റ്റെപ്പ് ... ധീം തരികിട തോം ... ഈശ്വരോ രക്ഷതു .. എന്ന് പണ്ട് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞത് പോലെ ... (നിങ്ങള്‍ പിള്ളേര്‍ക്ക്‌ ശങ്കുണ്ണിയെ അറിയുമോ... എല്ലാത്തിനും സിനിമ കാണാന്‍ അല്ലേ നേരമുള്ളൂ...!!)

എനി വേ ... പാത്രം കഴുകല്‍ ഉദ്യോഗം നമ്മുടെ കമലമ്മച്ചേച്ചി അടിച്ചു മാറ്റി ... കുറെ നാള്‍ അവര്‍ ആയിരുന്നു ഇന്‍ ചാര്‍ജ്‌ ... ചേച്ചി കടവത്ത്‌ പാത്രം കഴുകാന്‍ എത്തുമ്പോള്‍ കടവത്ത് താനേ തിരക്ക്‌ കൂടി വന്നു ... ങാ .. അത് പോട്ടെ ... അത് നമ്മുടെ മറ്റൊരു അദ്ധ്യായത്തില്‍ ആകാം ... ആ കഥകള്‍ ... അല്ലേ ? :)

ചേച്ചിയുടെ പാത്രം കഴുകല്‍ വെള്ളവും പുഴയും ഇടിയും മിന്നലും പേടിയുള്ള ചൊറിയന്‍ നായര്‍ ഒരു സുപ്രഭാതത്തില്‍ ഏറ്റെടുത്തു ... 

നായര്‍ക്ക്‌ പാത്രം കഴുകല്‍ (ഭഗവാന്‍റെത് ആയിരുന്നാലും) കുറച്ചില്‍ ആയത് കാരണം ആളില്ലാത്ത സമയത്തെ അങ്ങേരു പാത്രം കഴുകാന്‍ വരൂ.

പാവം ഒത്തിരി കഷ്ടപ്പെട്ടു. പുഴയില്‍ ഇറങ്ങാതെ, ഒക്കുന്നത്രയും വെള്ളം തൊടാതെ പാത്രം കഴുകുന്നതില്‍ phD എടുത്തു ... പാവം ...

അങ്ങനെ അമ്പലത്തില്‍ ഉത്സവം ആയി ... നായര്‍ക്ക് ആനയെ ദൂരെ നിന്ന് കാണാന്‍ വലിയ ഇഷ്ടമാണ് .. എന്നാലും ആനയുടെ കണ്ണില്‍ നോക്കില്ല. ലവന്മാര്‍ അങ്ങേരെ നോക്കി നില്‍ക്കുവാ എന്ന് തോന്നും. അതുകൊണ്ട് ആനയുടെ പള്ള (എന്താ ഒരു വയറ്! എനിക്കും അതുപോലെ ഒരു വയറുണ്ടായിരുന്നെങ്കില്‍ ... എന്നൊക്കെ അങ്ങേര് ആലോചിച്ചോണ്ട് നില്‍ക്കും... കുറച്ചു ദൂരെ.)

ഒരു ദിവസം രാവിലെ ശീവേലിക്ക് എഴുന്നള്ളിക്കാന്‍ തുടങ്ങുമ്പോള്‍ ഊരാ ണ്മക്കാരന്‍ തമ്പുരാനും റെഡി ആയി നില്‍ക്കുന്നുണ്ടായിരുന്നു. സമയമായിട്ടും ആനപ്പുറത്ത് കുടപിടിക്കാന്‍ ഏര്‍പ്പാട്‌ ചെയ്തിരുന്ന ശ്രീധരന്‍ പിള്ള ചേട്ടനെ കാണാനില്ല.

ശ്രീധരന്‍ പിള്ള ചേട്ടന്‍ ഉത്സവകാലത്ത് ആനപ്പുറത്ത് കേറുന്ന സമയത്ത് പക്കാ വെജിറ്റേറിയന്‍ ആയിരിക്കും ... കള്ളു ഇങ്ങോട്ട് വന്നു വിളിച്ചാലും കണ്ണടയ്ക്കും .. അങ്ങനെ ആയിരുന്നു ... ചേട്ടന് തലേന്ന്‍ ഒരു അക്കിടി പറ്റിയ കാരണം ആനപ്പുറത്ത് കേറാന്‍ നിര്‍വാഹമില്ലാതെ എവിടോ കിടക്കുന്നുണ്ടായിരുന്നു. ചേട്ടനെ തിരക്കി ഒന്ന് രണ്ടു പേരെ തമ്പുരാന്‍ വിട്ടു. ചേട്ടനും വന്നില്ല തിരക്കിപോയവരും വന്നില്ല...

തമ്പുരാന് കലി ഇളകി ... പെട്ടെന്ന് നമ്മുടെ ചൊറിയന്‍ നായരെ നോക്കി "ഇവിടെ വാടാ..." എന്ന് പറഞ്ഞു ...തന്നെ വിളിക്കുന്നത്‌ കേട്ടപ്പോള്‍ ഓടണം എന്നുണ്ടായിരുന്നെന്കിലും വിറയല്‍ കാരണം അനങ്ങാന്‍ കൂടി കഴിഞ്ഞില്ല ... അവനെ പിടിച്ചിങ്ങു കൊണ്ടുവാടാ എന്ന് തമ്പുരാന്‍ പറഞ്ഞത് കേട്ട് അടുത്ത് നിന്ന രണ്ടു പേര്‍ നായരെ രണ്ടു കയ്യിലും തൂക്കി തമ്പുരാന്‍റെ മുന്നില്‍ എത്തിച്ചു ...

ലങ്ങേര്‍ക്ക് മയങ്ങി വീഴണോ .. അതോ ഓടാന്‍ ഒന്ന് കൂടി ശ്രമിക്കണോ എന്ന് ആകെ മൊത്തം കണ്ഫ്യൂഷന്‍ ...
തമ്പുരാന്‍ പറഞ്ഞു "കേറെഡാ..."
നായര്‍ വിറച്ചു

നായര്‍ക്ക് അനങ്ങാന്‍ ആവുന്നില്ല ... കരച്ചില്‍ തുടങ്ങി ... "പിടിച്ചു കേറ്റ് ഡാ .." എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി
നാട്ടുകാരെല്ലാം ചേര്‍ന്ന് പിടിച്ചു ആനയുടെ പുറം കാല്‍ വഴി നായരെ ആനപ്പുറത്ത് കയറ്റി ... കയറി ചെന്നപ്പോള്‍ നായര് ഇരുന്നത് തല തിരിഞ്ഞ് !

 ‎"ഇറക്കി നേരെ ഇരുത്തടാ ..." എന്ന് തമ്പുരാന്‍ പറഞ്ഞത് കേട്ട് നാട്ടുകാര്‍ ഇറക്കാന്‍ നോക്കുന്നു ... നായരെ ഒരു തരത്തില്‍ താഴെ ഇറക്കാന്‍ ഒക്കുന്നില്ല ... ഭയന്ന് വിറങ്ങലിച്ച് ആനപ്പുറത്ത് ഒട്ടി ഇരുന്നു നായര് ... പോരെങ്കില്‍ വലിയ വായിലെ കരച്ചിലും ...

തമ്പുരാന് വീണ്ടും കലി!

എന്നാ അവന്‍ അവിടിരിക്കട്ടെ ... അങ്ങനിരുന്നാല്‍ മതി .. കുട കൊടുക്കെടാ" എന്ന് പറഞ്ഞു തമ്പുരാന്‍

എല്ലാവരും കൂടി ചേര്‍ന്ന് നായരുടെ കയ്യില്‍ കുട പിടിപ്പിച്ചു

പിന്നെ ശീവേലി തുടങ്ങി ...

തിടമ്പ്‌ എടുത്ത ആന നടുവില്‍ .. സൈഡിലെ ഒരെണ്ണത്തില്‍ മറ്റൊരു ആനപോലെ വണ്ണമുള്ള നമ്മുടെ മൂത്തത് പയ്യന്‍ ... മറ്റേ വശത്തെ ആനപ്പുറത്ത്‌ ചൊറിയന്‍ തലതിരിഞ്ഞും ...

പൂരം തന്നെ ...

ഞങ്ങള്‍ വാനരന്മാര്‍ എല്ലാം നായരുടെ മുമ്പേ അആനയുടെ പിറകേ .. ചിരിയോടു ചിരി ...

നായര് കരച്ചിലോടെ കരച്ചില്‍

മൂന്നു വട്ടം പ്രദക്ഷിണം ... അതും കഴിഞ്ഞ് തമ്പുരാന്‍ പോയി ... മറ്റു ആനപ്പുറത്ത് നിന്ന് എല്ലാവരും ഇറങ്ങി .. പിന്നെയും ഒരു മണിക്കൂറെടുത്തു നായരെ ആനപ്പുറത്ത് നിന്ന് താഴെ ഇറക്കാന്‍ ... അതൊരു മഹാ യജ്ഞം ആയിരുന്നു

പാവം ചൊറിയന്‍ നായര്‍ പിന്നെ അമ്പലത്തില്‍ വന്നിട്ടില്ല ... ഞങ്ങടെ നാട്ടിലും കണ്ടിട്ടില്ല ... ഇപ്പോള്‍ കോന്നിയിലോ ചെന്നിത്തലയിലോ മറ്റോ കാണും ..
********

ഈ കഥ എഴുതാന്‍ കാരണം ... ഇന്ന് രാവിലെ കണ്ട സ്വപ്നത്തില്‍ ചെണ്ടയടിക്കാന്‍ പോയ എന്നെ സായിപ്പന്മാര്‍ തെറ്റിധരിച്ച് കുതിരകളെ ഇറക്കുന്ന ജോലി തന്നു എന്ന് സ്വപ്നം കണ്ടത് കൊണ്ടാണ് ... ഇനി പോയി കുളിക്കട്ടെ ... അല്ലെങ്കില്‍ മുതുകത്ത്‌ ഇടി കിട്ടും എന്ന് ഉറപ്പാണ്.. 

Friday, June 24, 2011

അമേരിക്കന്‍ ഫെയറില്‍ മലയാളിത്തിളക്കം! ജൂണ്‍ 25 2011

കുറച്ചു ചിത്രങ്ങള്‍ ഇതാ..






____________________
അമേരിക്കന്‍ ഫെയറില്‍ മലയാളിത്തിളക്കം!
കേരളോത്സവത്തില്‍ ഒത്തു ചേരൂ!


Spice Of India Festival
Festival Square, Alameda County Fair
4501 Pleasanton Ave., Pleasanton, CA 94566


More information @ (408) 840-3382 or at http://tinyurl.com/spiceofindia


കല:
ചിത്രപ്രദര്‍ശനം, ചെണ്ടമേളം, ഘോഷയാത്ര, താലപ്പൊലി, തിരുവാതിരകളി, ഭരതനാട്യം, ബോളിവുഡ്‌ ഡാന്‍സ്‌
ഫുഡ്‌-ഫെസ്റ്റ്:
തട്ടുദോശ, നാടന്‍ കോഴിക്കറി, നെയ്‌-റോസ്റ്റ്‌, ബിരിയാണി
പലവക:
ഹെന്ന (മൈലാഞ്ചി), പന്നിയോട്ടം, കുതിരപ്പന്തയം, ബിയര്‍ ഗാര്‍ഡന്‍ , ആടിന്റെ കൂട്ടയോട്ടം, കുട്ടികള്‍ക്ക്‌ കുതിര സവാരി...


Keralolsavam at Spice Of India Festival, Alameda County Fair:: June 25, 2011.


Kerala @ Alameda County Fair 2011

Come, Celebrate rich tradition and culture of Kerala at Alameda County Fair 2011
Other attractions at Spice of India Festival 2011

  • 1st Annual Best of The Bay SAMOSA Contest Fastest Rolling & Best Tasting
  • 1st Annual Best of The Bay Painting Contest for Children

Saturday, June 25 2011
All Day in Festival Square
Art & Painting 
Henna Booth 
Produce & Spices (India Plaza,Dublin-shopindiaplaza.net)
Cultural booths Indian 
Indian Food vendors on-site in Festival Square. (dishes for sale)
12:00 - 12:30 - Welcome young and old for yoga and meditation basics with Yogi Mahendra (www.yogimahendra.com)
12:30 – 1:45PM - 1st Annual Best of the Bay SAMOSA Contest Fastest Rolling & Best Tasting - Sponsored by India Plaza
(*PRIZES for the Fastest Rollers & Best of the Bay overall Samosa)
1:45-2:00PM - DJ – Bollywood Music 2:00 PM-3:00 PM - TRAVEL THROUGHOUT ALL OF INDIA. NO PASSPORTS NEEDED! 
Unity in Diversity! Come see, hear, and taste from the culture from several regions 
3:00 – 6:00 PM - Bollywood Extravaganza! 
Live Dance Performances 
Sunday-June 26
All Day in Festival Square
Art & Painting 
Henna Booth 
Produce & Spices (India Plaza, Dublin-shopindiaplaza.net)
Cultural booths
Indian Food vendors on-site in Festival Square. (dishes for sale)
10:00 – 1:00 PM - My PART by ART: A World Art competition to help Benefits to Aid Japanese Tsunami Relief (In partnership with local corporations and non-profits)
1:15 – 1:45 PM - Cooking Demo- Come learn the regional cuisines across the country of India 1:45 - 2:00 -  DJ – Bollywood Hits
2:00 PM-3:00 PM - TRAVEL THROUGHOUT ALL OF INDIA. NO PASSPORTS NEEDED! 
Unity in Diversity! Come see, hear, and taste from the culture from several regions 
3:00 – 06:00 PM - Bollywood Extravaganza! 

Thursday, June 09, 2011

ഈ സായിപ്പ് മാരെ കൊണ്ട് തോറ്റു!!

Monday, May 30, 2011

ആക്രിക്കടയും പന്തളപുരാണവും... ഒരു സാമൂഹിക ശാസ്ത്ര കഥ!

Manoje Pandalam
ആക്രിക്കട.
ഞങ്ങള്‍ പന്തളത്തുകാര്‍ക്ക്
ആക്രിക്കട എന്താ, ആക്രി എന്താ എന്ന് അറിയില്ല.
അന്നും, ഇന്നും എന്നും.
പിന്നെ നമ്മുടെ തിര്വോന്തരത്ത് വന്നാണ്
ഇങ്ങനൊരു സംഭവമുണ്ടെന്നറിഞ്ഞത്.

ഞങ്ങള്‍ക്ക്‌ "പേക്രോം പേക്രോം" കരയുന്ന മാക്രിയെ മാത്രമേ
അറിവുള്ളൂ. നോ ആക്രി.
  • Siva Ram likes this.
    • Divya Tony ആക്രി:.സാധനങ്ങൾ കൊണ്ടുനടന്നു വിൽപ്പന നടത്തുന്നവൻ. വീടുതോറും കയറിയിറങ്ങി പഴയസാധനങ്ങൾ വാങ്ങുന്നവൻ
      (Ref: http://ml.wiktionary.org/wiki/%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF) അപ്പോള്‍ പന്തളത് പഴയസാധനങ്ങൾ വാങ്ങുന്ന ആളെ എന്ത് വിളിക്കും?
      about an hour ago · 
    • Manoje Pandalam ‎"പഴയ സാധനങ്ങള്‍ വാങ്ങുന്ന ആള്‍ ."

      "പേപ്പേര്‍ ... പേപ്പേര്‍ ... " എന്നും വിളിച്ച് പഴയ പേപ്പര്‍ വാങ്ങുന്നവര്‍ . ഞങ്ങള്‍ ഇതൊന്നും കളയാറില്ല. കൊടുക്കാറുമില്ല. ചുമ്മാ ഞങ്ങടെ വീടുകളില്‍ ചിതലിന് തീറ്റയായ്‌ സൂക്ഷിക്കും. :)
      56 minutes ago ·  ·  1 person
    • Manoje Pandalam ആക്രി ഈസ്‌ എ ഫോറിന്‍ കണ്സപ്റ്റ്‌ ഫോര്‍ അസ് :)
      55 minutes ago · 
    • Divya Tony അപ്പോള്‍ വീട് നിറയെ ചിതല് ആയിരിക്കും അല്ലിയോ? :)
      54 minutes ago ·  ·  1 person
    • Manoje Pandalam Naturally! :)))
      54 minutes ago ·  ·  1 person
    • Divya Tony അപ്പോള്‍ "scrap"enete മലയാളം എന്താ ?
      51 minutes ago · 
    • Manoje Pandalam ചവറ്
      49 minutes ago · 
    • Manoje Pandalam ചപ്പ് - ചവറ്
      49 minutes ago · 
    • Divya Tony അപ്പോള്‍ ഇരുമ്പ് സാധനം? തിരുവനതപുരത്ത് ചപ്പു ചവറു എന്നാല്‍ "വേസ്റ്റ്" ആണ്‌. Non recycleable.... :)
      40 minutes ago · 
    • Divya Tony ഏതായാലും "ആക്രി മാക്രി" പ്രയോഗം കൊള്ളം.. :)))
      40 minutes ago · 
    • Rashid Ebrahim makriye ariyam akri ariyillennu !... ithu pokritharamalle ? !... akkareyulla makri piduthakkaran ikkareyulla akrikkarante prakriyakale 'prekom' nnu kokriyathu oru vikriyamalle? :P ..lolzzz
      38 minutes ago ·  ·  2 people
    • Divya Tony ക്രി ക്രി ക്രി entha rashid , supperne ``makri`` ayirunoo special?
      34 minutes ago · 
    • Manoje Pandalam ഞങ്ങള്‍ പന്തളത്തുകാര്‍ "വേസ്റ്റ്" എന്ന് പറയുന്നത് വര്‍ക്ക്ഷാപ്പിലെ തുണിയുണ്ടയ്ക്കാണ്. അല്ലാതെ ഞങ്ങള്‍ "വേസ്റ്റ്" എന്ന concept-ല്‍ വിശ്വസിക്കുന്നില്ല.

      ഉപയോഗമില്ലായ്മ താല്‍ക്കാലികം ആണെന്ന് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ആവശ്യമില്ലെന്ന് കരുതി ഒന്നും കളയാറില്ല. ഒരു കാലത്ത് ആവശ്യം വരുമെന്ന് കരുതി സൂക്ഷിച്ചു വയ്ക്കും.

      ചിതല് തിന്നു വീട് പോയാലും വേണ്ടില്ല, ഞങ്ങള്‍ ഒന്നും കളയില്ല. :)
      27 minutes ago ·  ·  1 person
    • Divya Tony Waste alla Garbage....ഈ Garbages എല്ലാം സൂക്ഷിക്കാം പറ്റിയ അത്ര വലിയ വീടുകള്‍ ആണോ പന്തളത്...അതോ Garbage , ചിതല് വേണ്ടി separate store room ഉണ്ടായിരിക്കും അല്ലെ? :)
      20 minutes ago · 
    • Siva Ram HAHAHHAHAH ....... trivandru is BEST FOR EVER.......
      19 minutes ago ·  ·  2 people
    • Manoje Pandalam ഗാര്‍ബേജ് ഉണ്ടെങ്കില്‍ അടുത്ത പുരയിടത്തില്‍ ഇടും. (ശ്ശോ, ഈ കുട്ടിക്ക്‌ ഒന്നും അറിയില്ല! :P )
      18 minutes ago ·  ·  2 people
    • Divya Tony അപ്പോള്‍ കൊച്ചിക്കാരുടെ ഗുരുക്കള്‍ പന്തളത് നിന്നാ അല്ലെ? :)
      15 minutes ago ·  ·  1 person
    • Siva Ram angane oru arriv puthiyathaanalo?
      15 minutes ago · 
    • Divya Tony yes...shivaram... trivandrum is best :)..Hearty welcome to ente Keralam...
      14 minutes ago ·  ·  1 person
    • Siva Ram tank u sister .....evidunna sis?
      13 minutes ago · 
    • Manoje Pandalam ദിവ്യാ, ഞങ്ങള്‍ പന്തളത്തുകാരുടെ ജീവിതശൈലി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു... കൊച്ചിയിലും! :)
      11 minutes ago ·  ·  2 people
    • Siva Ram panthalluthu kaarayirrikum AMERICA kandu pidichath........?
      9 minutes ago · 
    • Divya Tony അപ്പോള്‍ പന്തളത്തും മൂക്ക് അടച്ചുപിടിച്ചു നടക്കണം അല്ലെ? ( kochikar kanumpoll prashanam aakkum....hi hi)..
      4 minutes ago · 
    • Manoje Pandalam സത്യം! ക്രിസ്റ്റഫര്‍ കൊളംബസ് പന്തളത്തു രാജാവിന്റെ നാവികനായിരുന്നു. അവിടുന്ന് ഒരു ദിവസം നായാട്ടിനു പോകുമ്പോള്‍ കുടിക്കാനുള്ള കരിപ്പട്ടി-ക്കാപ്പിക്ക് കരിപ്പട്ടി തീര്‍ന്നു പോയതിനു അത് വാങ്ങാന്‍ ഹരിപ്പാട്ട് പോയതാ. വഴിതെറ്റി അമേരിക്കയിലെത്തിയതാ.

      അങ്ങേരുടെ ശരിയായപേര് കിട്ടുവാശാന്‍ എന്നായിരുന്നു. അമേരിക്കക്കാര്‍ക്ക് മനസ്സിലാവാന്‍ വേണ്ടി പേര് മാറ്റിയതാ.

      (ഞങ്ങളുടെ പന്തളപുരാണം വായിച്ചാല്‍ ഇതൊക്കെ എന്നേ അറിഞ്ഞേനെ!)
      4 minutes ago ·  ·  1 person
    • Divya Tony super puraanam...``kittu christopher coloumbus aasan``...ayal anoo Starbuck coffee thudagiyathu...aa pazhaya കരിപ്പട്ടി-ക്കാപ്പിyude ormakku... :)
      about a minute ago ·  ·  1 person
    • Manoje Pandalam Correct! Now you see it!! :))
      about a minute ago ·