Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

Tuesday, February 03, 2009

ഹൃദയമുരളിക - സംഗീതപ്രേമികള്‍ക്കൊരു വിരുന്ന് ...

എനിക്കേറെ ഇഷ്ടപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളാണ് വിദ്യാധരന്‍ മാസ്റ്റര്‍. (“എഴുതാപ്പുറങ്ങള്‍” എന്ന ചിത്രത്തിലെ “പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍...” എന്ന അനശ്വര ഗാനം ഇന്നും എനിക്കേറെ പ്രിയങ്കരമാണ്.)
അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ആല്‍ബം ഈ ഞായറാഴ്ച (ഫെബ്രുവരി 8, 2009) റിലീസാകുന്നു. മലയാള ഗാനങ്ങളിഷ്ടപ്പെടുന്ന, വീണ്ടും മലയാള ഗാനശഖിയില്‍ വസന്തം വരാനേറെ ആശിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയില്‍ നിന്നുരുത്തിരിഞ്ഞ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ കെ. എസ്. ചിത്രയും, ശ്രീ വത്സന്‍ മേനോനും, മലയാളികളുടെ മനസ്സില്‍ അടുത്തിടെ സ്ഥാനം പിടിച്ച രൂപയും ഒക്കെച്ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ചിത്ര പാടിയ “പ്രേമശില്പി...” എന്ന അതി മനോഹര ഗാനത്തിന്റെ വീഡിയോയും അന്നു റിലീസു ചെയ്യുന്നു. കൊച്ചിയിലെ ഡി.സി. ബുക്സ് മേളയിലാണ് പ്രകാശനം ഉണ്ടാവുക.
MSI (http://www.malayalasangeetham.info/) മലയാള ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും സഹായകരമാകുന്ന ഒരു സൈറ്റാണ്. മലയാളഗാനങ്ങളെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് നമുക്കു കാഴ്ച വയ്ക്കുന്ന ഈ ആല്‍ബത്തെ നിങ്ങളെല്ലാവരും സ്വീകരിക്കുമെന്നും എനിക്കുറപ്പുണ്ട്.

Thursday, September 11, 2008

രാജേഷ് നാരോത്തിന്റെ ഓണം വീഡിയോ - “കുമാരേട്ടന്റെ ഓണം”

രാജേഷ് നാരോത്തിന്റെ “കുമാരേട്ടന്റെ ഓണം” ഏഷ്യാനെറ്റിലും കൈരളിയിലുമൊക്കെ കാണിക്കുന്നുണ്ട്. ഇതാ ഇപ്പോള്‍ യൂ-റ്റ്യൂബിലും!

ഞങ്ങള്‍ ബേ ഏരിയാ മലയാളികള്‍ക്ക് ഈ സംരംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.




വീഡിയോ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും കേള്‍ക്കുന്ന ഗാനങ്ങളിലെ ശബ്ദം മനസ്സിലാക്കിയിരിക്കുമല്ലോ? :)

High Quality video available here.

Sunday, January 06, 2008

എം ഡി രാമനാഥന്റെ ഒരു കൃതി ശ്രീ രാമവര്‍മ്മ പാടുന്നു...

എം ഡി രാമനാഥന്റെ ഒരു കൃതി ശ്രീ രാമവര്‍മ്മ പാടുന്നു...