വിളിച്ചാല്‍ വിടര്‍ന്ന മിഴിയാലെന്നെ നോക്കും
കിളിച്ചുണ്ടന്‍ മാമ്പഴക്കവിള്‍ ചുവക്കും
അളിവേണി മെല്ലെ വകഞ്ഞിരിക്കും
കളിക്കൂട്ടുകാരീ നീയിന്നെവിടെ?
സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Sunday, July 03, 2011
Friday, June 24, 2011
ആധുനികോത്തരന്‍ ...
എന്തിനിന്നു വന്നു നീ?
എന്തിനിന്നു വന്നു നീ? അനന്തതയിലെവിടെയോ മാഞ്ഞ നക്ഷത്രമേ...
എന്തിനിന്നു വന്നു നീ?
പൊയ്പോയ വാസന്ത സ്വപ്‌നങ്ങള്‍ വീണ്ടും മൊട്ടിടുകില്ലെന്നറിഞ്ഞിട്ടും
കയ്പാര്‍ന്നോരെന്‍ വിഷാദാര്‍ദ്ര ജീവനില്‍
എന്തിനു വീണ്ടും നീ വന്നു?
രാത്രി മഴയായ്
രാക്കുയിലിന്‍ പാട്ടായ്
മഞ്ഞിന്‍ കുളിരായ്
അരുവിതന്‍ കളനാദമായ്
അണയുമുഷസ്സിന്‍ ആര്‍ദ്ര മന്ദസ്മിതമായ്...
എന്തിനിന്നു വന്നു നീ?
എന്തിനിന്നു വന്നു നീ?
പൊയ്പോയ വാസന്ത സ്വപ്‌നങ്ങള്‍ വീണ്ടും മൊട്ടിടുകില്ലെന്നറിഞ്ഞിട്ടും
കയ്പാര്‍ന്നോരെന്‍ വിഷാദാര്‍ദ്ര ജീവനില്‍
എന്തിനു വീണ്ടും നീ വന്നു?
രാത്രി മഴയായ്
രാക്കുയിലിന്‍ പാട്ടായ്
മഞ്ഞിന്‍ കുളിരായ്
അരുവിതന്‍ കളനാദമായ്
അണയുമുഷസ്സിന്‍ ആര്‍ദ്ര മന്ദസ്മിതമായ്...
എന്തിനിന്നു വന്നു നീ?
Saturday, June 11, 2011
"പ്രണയം." ആദ്യം ഹരം, ശേഷമല്‍പ്പം വിരഹം ...പിന്നെ ഹാരം, അതുകഴിഞ്ഞോ.. പ്രഹരം...
Subscribe to:
Posts (Atom)