എന്റെ മനസ്സില്‍ എന്നുമൊരു വിധുരസുന്ദര സ്വപ്നാമായുണരുന്നു നീ. “ശാലിനി എന്റെ കൂട്ടുകാരി” യിലെ കഥാപാത്രമായെന്റെ മനസ്സില്‍ വലത് കാല്‍ വച്ചു വന്നു- ഒരു മരീചികയായി. നിന്റെ മനസ്സിന്റെ നോവുകള്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയുമെന്നു കരുതി ഞാന്‍. ആ വലിയ കുങ്കുമപ്പൊട്ടും, നിഷ്ക്കളങ്കത നിറഞ്ഞ ചിരിയും വേദന കണ്ണില്‍ നിറയുമ്പോഴും അതു ചിരിയില്‍ മറയ്ക്കാനുതകുന്ന മനവും ... ഇതെല്ലാമോര്‍ക്കുന്നു.
നീ ശാലീനി തന്നെ ആയിരുന്നോ? അവസാനം ഒരു കീറു തുണിയില്‍ ജീവിതം അവസാനിപ്പിച്ച് എന്നും മറക്കാനാവാതെ നൊമ്പരങ്ങള്‍ മാത്രം എനിക്കു സമ്മാനിച്ച് നീ മറഞ്ഞുവല്ലോ...
നിന്റെ ഓര്‍മ്മക്കു മുന്‍പില്‍ ഈ മൂകന്റെ പ്രണാമം.
No comments:
Post a Comment