ഒരു പറട്ടപ്പെണ്ണ്
ബ്ലോഗ് തുടങ്ങി.
കവിതക്കാക്ക വന്ന്
തലവഴങ്ങാരേ
ചൊരിഞ്ഞാലുമറിയാത്ത ജന്മം.
അവളുടെ ബ്ലോഗില്‍
കമന്റു ചെയ്ത്
ആത്മസംതൃപ്തിയടയാന്‍
18, 27, 22, തുടങ്ങി ആള്‍ക്കാര്‍.
ഈയുള്ളവനും ബ്ലോഗി
ഫോട്ടോ
കവിത
കഥ
പാട്ട്
വര,
പോരാഞ്ഞിട്ട് ദയനീയമായ
ആത്മകഥയും.
ക്ഷണിച്ചു വരുത്തിയിട്ടും
കുറിച്ചു വയ്ക്കുന്നത്
2,5,1,3 എന്നിങ്ങനെ.
എന്താ കാര്യം?
എനിക്കു വിവരമില്ലാഞ്ഞോ?
അതാവാന്‍ വഴിയില്ല...
അവര്‍ക്കു വിവരമില്ലാഞ്ഞോ?
അതായിരിക്കും കാരണം...
ഞാന്‍ പെണ്‍വേഷം കെട്ടി വന്നാല്‍ വ്യത്യാസം വരുമോ?
വരുമായിരിക്കും... ഇല്ലായിരിക്കും...
ആര്‍ക്കറിയാം!
[Disclaimer: ഇതിലെ കഥാപാത്രങ്ങള്‍ക്ക് പണ്ടോ ഇപ്പഴോ ജീവിച്ചിരുന്നതോ അങ്ങനെ തോന്നിയതോ ആയ ആളുകളുമായി സാദൃശ്യം തോന്നുന്നെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രം. “കപി” ഉത്തരവാദിത്തം പരിപൂര്‍ണ്ണമായി നിഷേധിക്കുന്നു...]
പ്രിയയുടെ അഭിപ്രായവും എന്റെ മനസ്സാക്ഷിയുടെ കുത്തും കണക്കിലെടുത്ത് കവിതയിലെ തരംതാണ വാക്കുകള്‍ എടുത്തു കളഞ്ഞിരിക്കുന്നു. ഓ.വി.വിജയന് “ധര്‍മ്മപുരാണ”ത്തില്‍ അങ്ങനെയെഴുതാമെന്നു കണ്ട് ഞാനെഴുതിയാല്‍ശരിയാവില്ലല്ലോ
നല്ല കവിത എനിക്കിഷ്ടപ്പെട്ടൂ :)
ReplyDeleteകവിതയും...
ReplyDeleteചിത്രങ്ങളും...
സംസാരിക്കുന്നുണ്ട്....
ഹൊ എന്റെ അഹങ്കാരത്തിനിട്ടുതന്ന കൊട്ട് ഒരു കൊട്ടു തന്നെയാണേ, എനിക്കു വിവരമുണ്ടെന്ന് ധരിച്ചിരുന്നു...എല്ലാം മിഥ്യാ...!
ReplyDeleteഞാന്‍ പെണ്‍വേഷം കെട്ടി വന്നാല്‍ വ്യത്യാസം വരുമോ? വരുമായിരിക്കും...
ReplyDeleteസംശയമില്ല.....
അഷൂഷ - അല്ലാതെന്തു പറയാന്‍. ഞാനും കുഞ്ഞന്റെ കൂട്ടത്തിലുള്ള ആളു തന്നെയാണെ.
ReplyDeleteഎന്റെ കമന്റിന്റെ കുറവുകൊണ്ട് ദിവാസ്വപ്നം കൊള്ളാതിരിക്കേണ്ട :)
ReplyDeleteഞാനൊരു കമന്റ് റോബോട്ടിനെ ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുകയാണ്; ഒറ്റ ക്ലിക്കില്‍ പല പേരുകളില്‍ കമന്റിടുന്ന ഒന്ന്.
:) എന്റെയും ഒരു കമന്റ് കിടന്നോട്ടെ. :)
ReplyDeleteനന്നായിട്ടുണ്ട്.. :)
പെണ്‍ വേഷം കെട്ടിയാല്‍ തീര്‍ച്ചയായും വ്യത്യാസം വരും. ശ്രമിച്ചു നോക്കൂ.
ReplyDeleteഎന്റെ മനോജേ
ReplyDeleteപെണ്ണിന്റെ ചിരി കണ്ട് കമന്റ് ഇടുന്നവര്‍ ഇട്ടിട്ട് പോട്ടപ്പി.ദൈവത്തിനുള്ളത് ദൈവത്തിനും,മനോജിനുള്ളതു.......!
കമന്റ് കിട്ടാന്‍ വേണ്ടി പെണ്‍ വേഷം കെട്ടുക..കൊള്ളല്ലോ വീഡിയോണ്‍ !!
ReplyDeleteഎന്തായാലും രോഷം നന്നായി....വേണ്ടതാണ്
നല്ല ഒന്നാന്തരം കവിത..... കുറെ നാളിനു ശേഷമാണ് വായിച്ചാ മനസിലാകുന്ന ഒരു കവിത കണ്ടത്........
ReplyDeleteവേഷം മാറ്റം ചിലപ്പോള്‍ ഫലം ചെയ്യുമെന്നു കരുതാം... :)
ദേ 12 . മെച്ചമുണ്ട് :)
ReplyDeleteകാപ്പിലാന്‍: കവിതയോ “സ്മൈലി”കളോ? :)
ReplyDeleteബാജി ഓടംവേലി: നന്ദി മാഷേ. :)
കുഞ്ഞന്‍: കുഞ്ഞനെയല്ലല്ലോ കൊട്ടിയത്, അഹങ്കാരത്തിനെയാണല്ലോ :))
ഇളം വെയില്‍ | ilamveyil: എന്റെ പെണ്‍ വേഷത്തിനായ് കാത്തിരിക്കുമോ?
താരാപഥം: എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയിരുന്നു ഇത് അഷൂഷ തന്നെയെന്ന്! സ്ത്രീ വിരോധമാണെന്നും തോന്നി (ബഷീറിനെ ഓര്‍മ്മിച്ചു...)
t.k. formerly known as തൊമ്മന്‍:
കമന്റ്റിയതിനു നന്ദി തോമാച്ചാ... എന്നാണു നമ്മളിനി കാണുന്നത്? റോബോട്ട് ഐഡിയ ഉഗ്രന്‍. മരമാക്രിയും ഞാനും അതു പൈസ കൊടുത്തു വാങ്ങാന്‍ തയ്യാര്‍!! :)
RaFeeQ: Thank you മാഷേ. വല്ലപ്പോഴും ഇങ്ങനെ പറട്ടക്കവിതകളില്ലെങ്കില്‍ ബൂലോകം മുരടിച്ചു പോകും!
വിനോജ് | Vinoj: നിങ്ങളെല്ലാം കൂടിച്ചേര്‍ന്ന് എന്നെ പെണ്‍വേഷം കെട്ടിക്കും!! :)
തണല്‍: ചിരി കണ്ടാണോ? “അല്ലേലും ഈ മല്‍യാലീസെല്ലാം ഇങ്ങനാ...” :)
ജയേഷ്: നിവൃത്തിയില്ലാഞ്ഞാ മാഷേ! :)
ഘടോല്‍കചന്‍: വായിച്ചാ മനസ്സിലാവുന്നത് എഴുതിയാല്‍ മാത്രം പോര, കൂടെ സ്മൈലികളും വേണം, ‘ട്ടോ?
ഗുപ്തന്‍: ശരിയാ! 12 മോശമല്ല... ഇനി ഒരു പത്തും കൂടി ഉണ്ടെങ്കില്‍ നന്നായേനെ.. (പൂന്താനത്തെ ഓര്‍ക്കുന്നു)
(എന്നാലും കുറേ പെണ്ണുങ്ങള്‍ ഇവിടെ വന്ന് തങ്ങളുടെ രോഷം പ്രകടിപ്പിക്കാത്തതെന്തെന്നു മനസ്സിലായില്ല... :( )
;-) ഇതാ പതിനാല്
ReplyDelete15 എന്റെ വക ഇരിക്കട്ടെ.
ReplyDeleteകഴിഞ്ഞ പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച ഒരാളാണ് ഞാന്‍.താങ്കളുടെ ബ്ലോഗ് മൊത്തം കാണാപ്പാഠവുമാണ്.
“ദരിദ്രവാസികളെ ക്ഷണിച്ചു വരുത്തിയിട്ടുംഓക്കാനിച്ചു വയ്ക്കുന്നത്2,5,1,3 എന്നിങ്ങനെ“
അല്ല, ഇതൊക്കെ ഇവിടെ കമന്റിയവരെ ഉദ്ദേശിച്ചാണല്ലോ ല്ലേ? കൊള്ളാം
ബ്ലോഗ് ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് പല കാരണങ്ങളുണ്ടാകാം.
എതായാലും എനിക്കു ഇഷ്ട്പെട്ടു
ReplyDeleteപ്രിയ,ബേജാറാവല്ലേ- കവിത disect ചെയ്യാന്‍ പോയാല്‍ ആകെ കുഴപ്പമാകും... ആകെ insulting ആണെന്നും കൂട്ടേണ്ടി വരും... വെറുമൊരു വിഡ്ഢിത്തമെന്ന് കരുതിക്കൊള്ളൂ... :)
ReplyDeleteഅനൂപ്- നന്ദി മാഷേ.. :)
ഇത് കവിത.....
ReplyDeleteഎന്റെ കമന്റൂടെ കെടക്കട്ടെ കൂട്ടത്തില്‍........
പറഞ്ഞത് പരമ(101)സത്യം!
ReplyDeleteഎങ്കിലും, ഇപ്പോഴുള്ള ലംബമാനദീര്‍ഘചതുര ഫ്രേമിനു പകരം തിരശ്ചീനരേഖീയമായി ലേ ഔട് ചെയ്തിരുന്നെങ്കില്‍..... വരികള്‍ക്കു മേല്‍ സ്മൈലിമാല പിണഞ്ഞു കിടക്കുമ്പോലെ അലംകരിച്ചിരുന്നെങ്കില്‍ ...
എങ്കില്‍ ?
ആ, ഹന്ത കുന്തമാണ്... !
കമന്റ് കിട്ടാന്‍ വേണ്ടി പെണ്‍ വേഷം കെട്ടുക..കൊള്ളല്ലോ
ReplyDeletetry it and tell me!!!!!!