Saturday, November 08, 2008

നാഴിയെയെടുത്ത് കോഴിയെ എറിഞ്ഞപ്പോള്‍ ... (ചില കുട്ടിക്കാല സ്മരണകള്‍)

അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ കിട്ടിയതാണെന്നാണോര്‍മ്മ- താഴെക്കാണുന്ന വാചകം കിട്ടിയത്. കോളേജു ക്ലാസ്സിലും മറ്റും ഇരുന്ന് ബോറടിക്കുമ്പോള്‍ അതെഴുതി അടുത്തിരിക്കുന്നവരെക്കൊണ്ട് വായിപ്പിച്ച് അവരുടെ ഭാഷാ വൈഷമ്യത തേടിയതോര്‍ക്കുന്നു...

“കൂനനാനനന്നാനനഞ്ഞു”

മാറ്റൊരോര്‍മ്മ - “ഴ” പറയാന്‍ ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങളെക്കൊണ്ടും വലിയ ആള്‍ക്കാരെക്കൊണ്ടും താഴെക്കാണുന്ന വാക്യങ്ങള്‍ പറയിപ്പിക്കാറുണ്ടായിരുന്ന ചിറ്റപ്പനെ ഓര്‍ക്കുന്നു.
“വ്യാഴാഴ്ച മഴ പെയ്ത് വഴിയെല്ലാം കൊഴ കൊഴ!”
“നാഴിയെയെടുത്ത് കോഴിയെ എറിഞ്ഞപ്പോള്‍ നാഴിയും കോഴിയും കൂടി വാഴക്കുഴിയില്‍!”
(ഈ രണ്ടു വാക്യങ്ങളും പ്രവാസി മലയാളിക്കുഞ്ഞുങ്ങളെക്കൊണ്ട് പറയിപ്പിച്ചാ‍ല്‍ രസമായിരിക്കും!)

ഒരു നാട്ടിന്‍പുറം...

No comments:

Post a Comment