Tuesday, February 03, 2009

ഹൃദയമുരളിക - സംഗീതപ്രേമികള്‍ക്കൊരു വിരുന്ന് ...

എനിക്കേറെ ഇഷ്ടപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളാണ് വിദ്യാധരന്‍ മാസ്റ്റര്‍. (“എഴുതാപ്പുറങ്ങള്‍” എന്ന ചിത്രത്തിലെ “പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍...” എന്ന അനശ്വര ഗാനം ഇന്നും എനിക്കേറെ പ്രിയങ്കരമാണ്.)
അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ആല്‍ബം ഈ ഞായറാഴ്ച (ഫെബ്രുവരി 8, 2009) റിലീസാകുന്നു. മലയാള ഗാനങ്ങളിഷ്ടപ്പെടുന്ന, വീണ്ടും മലയാള ഗാനശഖിയില്‍ വസന്തം വരാനേറെ ആശിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയില്‍ നിന്നുരുത്തിരിഞ്ഞ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ കെ. എസ്. ചിത്രയും, ശ്രീ വത്സന്‍ മേനോനും, മലയാളികളുടെ മനസ്സില്‍ അടുത്തിടെ സ്ഥാനം പിടിച്ച രൂപയും ഒക്കെച്ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ചിത്ര പാടിയ “പ്രേമശില്പി...” എന്ന അതി മനോഹര ഗാനത്തിന്റെ വീഡിയോയും അന്നു റിലീസു ചെയ്യുന്നു. കൊച്ചിയിലെ ഡി.സി. ബുക്സ് മേളയിലാണ് പ്രകാശനം ഉണ്ടാവുക.
MSI (http://www.malayalasangeetham.info/) മലയാള ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും സഹായകരമാകുന്ന ഒരു സൈറ്റാണ്. മലയാളഗാനങ്ങളെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് നമുക്കു കാഴ്ച വയ്ക്കുന്ന ഈ ആല്‍ബത്തെ നിങ്ങളെല്ലാവരും സ്വീകരിക്കുമെന്നും എനിക്കുറപ്പുണ്ട്.

No comments:

Post a Comment