എന്റെ അപ്പച്ചി പ്രേതത്തിനെ കണ്ട കഥ... (കിളിമാനൂര്‍ പന്തളം ബസ്സില്‍ ) ... സത്യമായും നടന്ന കഥ.
എന്നെക്കാള്‍ 7 വയസ്സ് കൂടുതലുള്ള എന്റെ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യെ കല്യാണം കഴിച്ചു കൊടുത്തത് കിളിമാനൂര്‍ ആയിരുന്നു. അപ്പോള്‍ ഞങ്ങടെ നാട്ടിലെ വിശേഷം ഒക്കെ കാണിച്ചു ഞങ്ങള്‍ എഴുത്ത് എഴുതുമായിരുന്നു...ഞങ്ങളെ രണ്ടാളെയും പഠിപ്പിച്ച ഒരു ഡ്രോയിംഗ് മാഷ് ഉണ്ടായിരുന്നു... സൈക്കിളില്‍ നല്ല സ്റ്റൈലില്‍ വരുന്ന മാഷിനെ ഞങ്ങള്‍ മയില്‍ വാഹനന്‍ എന്ന ഇരട്ടപ്പേര് വിളിക്കുമായിരുന്നു (സാറ് കേള്‍ക്കാതെ) ...
സാറിന് ഒരു ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു...
സാറ് സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തുന്നത് ഒരു പാമ്പായി ആയിരുന്നു...
എന്നും
ഇങ്ങനെ പാമ്പായി എത്തിയത് കണ്ടു സഹികെട്ട് സാറിന്റെ പെമ്പ്രന്നോരു ഒരു പണി
പറ്റിച്ചു ...
അവര് ഏതോ കൂടോത്രം സേവിപ്പിച്ചു സാറിനെ അവശനാക്കി ...
പിന്നെ ആരൊക്കെയോ ചേര്‍ന്ന് സാറിനെ പൊക്കിയെടുത്ത് ഏതോ ആശുപത്രിയില്‍
കൊണ്ട് പോയി എന്നും ... അവിടെ കുറേ നാള്‍ മരണത്തോട് മല്ലടിച്ച് പിന്നെ
പരലോകം പൂകി എന്നും ഞങ്ങള്‍ അറിഞ്ഞു.
ഈ വിവരം എല്ലാം ഞാന്‍ വളരെ കാര്യമായി,
വിശദമായി എന്‍റെ അപ്പച്ചിയെ കത്തിലൂടെ അറിയിച്ചു ...പിന്നെ ഒരു ആറേഴു മാസം
കഴിഞ്ഞു ...
(അയ്യോ എനിക്ക് വയ്യ ... ചിരിക്കാന്‍ വയ്യേ....)
പിന്നെ ഒരു
ആറേഴു മാസം കഴിഞ്ഞു ... ഞാന്‍ കിളിമാനൂര് പോയി അപ്പച്ചിയെയും
വിളിച്ചുകൊണ്ട് പന്തളത്തേക്ക് വരുവായിരുന്നു ബസ്സില്‍ കയറിയാല്‍ എനിക്കും
ഒരു അസുഖമുണ്ട് ... ആ കാറ്റ് അടിച്ചാല്‍ ആരുടെയെങ്കിലും തോളില്‍ ചാഞ്ഞ്
ഉറക്കം തുടങ്ങും ...അപ്പച്ചി ഇങ്ങനെ യാത്ര ...
ബസ്സില്‍ ... ഞാന്‍ നല്ല
ഉറക്കം ...
വഴിയില്‍ അടൂര്‍ എത്തിയപ്പോള്‍ ... അപ്പച്ചി ഒറ്റ നിലവിളി ... ഞാന്‍
കണ്ണ് തുറന്നു നോക്കുമ്പോള്‍ ... ദാണ്ടടാ ... നമ്മടെ മയില്‍ വാഹനന്‍
ബസ്സിന്റെ കമ്പിയില്‍ പിടിച്ച് അപ്പച്ചിയെ നോക്കി ചിരിക്കുന്നു
...
അപ്പചിക്ക് നിലവിളിക്കണോ ... എഴുന്നേറ്റ് ഓടണോ .. ജന്നലില്‍ കൂടി
വെളിയില്‍ ചാടണോ ... എന്ന്‍ ആകെ confusion ... എന്നെ നോക്കുമ്പം ഞാന്‍ കൂള്‍ ആയി ഇരിക്കുന്നു ...
പിന്നെ
ഞാന്‍ അപ്പച്ചിയോടു ചോദിച്ചു ... അല്ലേ, അപ്പൊ മറ്റേ എഴുത്ത്
കിട്ടിയില്ലേ?സാറ് മരിച്ചെന്നും പറഞ്ഞ് വൈരാഗ്യമുള്ള ആരോ നമ്മളെ
പറ്റിച്ചതായിരുന്നു ... സാറ് മരിചില്ലാ... എന്‍റെ എഴുത്ത് കിട്ടിയില്ല്യോ?
"ഇപ്പോഴും ഞങ്ങള്‍ ഇത് പറഞ്ഞ് ചിരിക്കും...ഹഹഹ...
പക്ഷേ ... സാറ് അതോടെ
കുടി നിര്‍ത്തി ... ദീര്‍ഘകാലം സുഖമായി ജീവിച്ചു ... (ഇപ്പോഴും
ജീവിക്കുന്നു...)
കൊള്ളാം.
ReplyDeleteകുറച്ചുകൂടി ഡീറ്റെയ്‌ൽസ് വച്ച് എഴുതിയാൽ കൂടുതൽ നന്നാവും.
ആശംസകൾ!
ശോ! വായിച്ചു വന്നപ്പോഴേക്കും തീര്‍ന്നുപോയല്ലോ മനോജ്! നല്ല രസമുണ്ടായിരുന്നു. വളരെ 'ഷോര്‍ട്ട്' സ്റ്റോറി ആയിപ്പോയി എന്നാ പരതിയെയുള്ളൂ. ഇനിയും ഇത് പോലെ എഴുതുക, ഞങ്ങള്കൊക്കെ വായിക്കാന്‍ തരിക....
ReplyDeleteThank you kindly :)
ReplyDelete