Friday, January 11, 2013

മരണം മാത്രം മായ്ക്കുന്ന ഓര്‍മ്മകള്‍ ...

ചില ഓര്‍മ്മകളെ മരണത്തിനു മാത്രമേ നമ്മുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ കഴിയൂ. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന ലോകപ്രശസ്തയായ ആ മഹതി, നൃത്തത്തിനുവേണ്ടി ജീവിക്കുന്ന ആള്‍ രണ്ടര മണിക്കൂര്‍ നീണ്ട നൃത്തപരിപാടി മുഴുമിപ്പിച്ച് സംഘാടകരുടെ അനുമോദനങ്ങള്‍ സ്വീകരിക്കുമ്പോള്‍ സദസ്സിലെ ഒരു വൃദ്ധദേഹം കണ്ണീരോടെ "അമ്മാ ... നിങ്ങളിലൂടെ .. നിങ്ങളുടെ നൃത്തത്തിലൂടെ ഞാനിന്നു ദൈവത്തെ കണ്ടു! ദൈവമിതാ ഇവിടെ വന്നിരിക്കുന്നു... എനിക്ക് പറയാന്‍ വാക്കുകളില്ല ... നിങ്ങളെന്നും ദീര്‍ഘയുസ്സോടെ സന്തോഷത്തോടെ ദൈവത്തെ സേവിക്കാനുള്ള അവസരം ദൈവം ഉണ്ടാക്കിത്തരട്ടെ ..." എന്ന്‍ പ്രാര്‍ഥിച്ച് അനുഗ്രഹിച്ചത്‌ ... എങ്ങനെ നമ്മള്‍ മറക്കും?

നിറഞ്ഞ മിഴികളോടെ ആ നര്‍ത്തകി ആ വാക്കുകളും ആ നിമിഷങ്ങളും മനസ്സില്‍ നിറയ്ക്കുന്നതും ... നമുക്ക് മറക്കാന്‍ പറ്റുമോ?


---

  • Reshmi Hari അതാരാണു മനോജേട്ടാ ?
    about an hour ago via mobile · Unlike · 1
  • Reshmi Hari Padma subrahmaniam aano?
  • Manoje Pandalam എന്റെ ഫേസ്ബുക്ക് ഫ്രണ്ട്‌ ആണ്. ഇത് നടന്നത് നമ്മുടെ ബേ ഏരിയായിലും ...
  • Reshmi Hari Oh really ? Who is it? Supense onnu poliykku!!
    about an hour ago via mobile · Unlike · 1
  • Manoje Pandalam ക്ലൂ വേണമെങ്കില്‍ മൈത്രി പേജില്‍ നോക്കൂ ... (ഉത്തരം അറിഞ്ഞാല്‍ പോസ്റ്റ് ചെയ്യണ്ടാ... അറിഞ്ഞൂ എന്ന് പറഞ്ഞാല്‍ മതി  )
  • Manoje Pandalam ഈ കുറിപ്പ് ശരിക്കും ഇവിടെയും തീരുന്നില്ല .. ആ കലാകാരി (ഭാരത സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും UN ന്‍റെയും ഒക്കെ അവാര്‍ഡുകള്‍ നേടിയ, വലിയ വലിയ സദസ്സുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച അവര്‍ ) മെല്ലെ മൈക്ക്‌ വാങ്ങി സംഘാടകരെയൊക്കെ തന്റെ നന്ദി അറിയിച്ചു .. അതിനു ശേഷം തല ഉയര്‍ത്തി സദസ്സിലങ്ങുമിങ്ങും കണ്ണ് പായിച്ചു ... ആരെയോ തിരക്കുന്നു.... എന്നിട്ട് ചോദിക്കുന്നു സദസ്സില്‍ "മിസ്റര്‍ മനോജ്‌ ഉണ്ടോ?" എന്ന് ...
  • Raji Menon Maitry pagil thappi ennittum manasilakunnilla
  • Raji Menon ithu Reshmi thanne yaano?
  • Manoje Pandalam ഇല്ല രാജി ... ഇത് രണ്ടു കൊല്ലം മുന്‍പ് നടന്ന real സംഭവമാണ് ...
  • Duleep Pillai Start with "S".. you should be able to find it..
  • Manoje Pandalam പിള്ളേച്ചന് ഒരു പഴംപൊരി ...
  • Sija Krishnan last name Nair alle? 
  • Duleep Pillai ahem... ahem...
  • Manoje Pandalam മിസ്റ്റര്‍ മനോജ്‌ - ആനന്ദഗണപതിയും രാധാമാധവും മറ്റും കണ്ട് അതിശയിച്ച് ചലന ശേഷി പോലും നഷ്ടപ്പെട്ട് സദസിന്റെ പിറകില്‍ ഒരു സീറ്റില്‍ സ്തബ്ധനായി ഇരിക്കുന്നുണ്ടായിരുന്നു ...
  • Manoje Pandalam സിജയ്ക്ക് ഉത്തരം കിട്ടി
  • Sija Krishnan appo enikku randu pazham pori....
  • Reshmi Hari pudikitty!!!!
  • Reshmi Hari mohiniyattam alle?
  • Abhilash Thomas Ennalum name net java
  • Manoje Pandalam ഞാന്‍ എന്താ പറയുക... ഒരു വിധത്തില്‍ കൈ വീശി "ഇവിടെയുണ്ട്" എന്ന് കാണിച്ചു... അവര്‍ എന്തൊക്കെയോ സദസ്യരോടും എന്നോടുമായി പറഞ്ഞു ... നിറമിഴി തുളുമ്പാതെ അത് കേട്ടു ...
    57 minutes ago · Like · 3
  • Reshmi Hari Raji: Onathinide puttu kachavadam!! എന്റെ പൊന്നു രാജീ.. തൊലിയുരിച്ച് തന്നു! ഞാന്‍ കളിച്ചിട്ട് ആരേലും കരഞ്ഞാല്‍ അതിന്റെ കാരണം "വേറെ" ആയിരിയ്ക്കും 
    18 minutes ago · Edited · Unlike · 5
  • Manoje Pandalam അതെ രശ്മിക്കുട്ടി  (സിജയുടെ കയ്യില്‍ നിന്ന് അരക്കഷണം പഴം പൊരി വാങ്ങിച്ചോളൂ ...)
    56 minutes ago · Like · 4
  • Reshmi Hari ayye! athilum bhedam tholi thinnunnatha! idaykente phone battery poyi.. atha idaykku lesham gap vannathu!
  • Manoje Pandalam ഓ കെ - ക്ഷമിച്ചിരിക്കുന്നു ...
    54 minutes ago · Like · 1
  • Reshmi Hari ho! aa performance eniykk kanan patteeellallo!
  • Manoje Pandalam അതൊരു മറക്കാനാകാത്ത ദിവസം തന്നെ ആയിരുന്നു ... രണ്ടു രണ്ടര മണിക്കൂര്‍ ഒരു മായാ ലോകത്ത്‌ നമ്മെ എത്തിച്ചു നല്ല സുന്ദരമായ നൃത്തത്തിലൂടെ ... അതാണ്‌ real talent.
    51 minutes ago · Like · 3
  • Reshmi Hari totally agree.. gifted souls 
  • Ajish Nair Evide...entha Sambhavam ???...Keechaka Vadham...Kadhakali vallathum anoooo???? 
  • Reshmi Hari "Sunanda Nair"-kku pranamagal 
  • Manoje Pandalam Sunanda Nair - We love you! You are great!! 
    48 minutes ago · Like · 3
  • Renu Empranthiri Dhiavamey, sunanda maminulla thalapoli kemam thanney... Sunanda Nair, where are you... We all love you, still cannot forget that performance..
    23 minutes ago · Edited · Unlike · 3
  • Reshma Narayanaswamy She is really great and very talented..I read about her recent visit to India for the soorya performance.
  • Sreejaya Tk Oru story vaayikkunnathu pole irunnu ella commentsum, manojetta presentation adipoly, enne polathe rasamkolliye ee last comment vare kondethikkan pattiyathinu, oeu Parippuvada irikatte:)
  • Manoje Pandalam ആ നൃത്തപരിപാടി വിജയിപ്പിച്ചതില്‍ Arun Gopinath & Kiran Gopinath - പ്രധാന പങ്കു വഹിച്ചു. പിന്നണിയില്‍ മേളത്തിലും ഗീതത്തിലും ... നന്ദി ...
    6 minutes ago · Like · 1
  • Manoje Pandalam _
    വേണ്ട.
    എനിക്ക് സ്റ്റേജില്‍ കയറേണ്ട.
    കോട്ടും സൂട്ടും ഇടേണ്ട.
    വലിയ വട്ടത്തിലുള്ള ബാഡ്ജ് കുത്തെണ്ട.
    ...See More
    3 minutes ago · Edited · Like · 2
  • Manoje Pandalam അതേ ശ്രീജയ ... ഈ കഥപറച്ചിലില്‍ ക്ഷമയോടെ കേട്ടിരുന്നു ചോദ്യങ്ങള്‍ ചോദിച്ച് കഥ ഇവിടെ വരെ എത്തിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി ... 
    2 minutes ago · Like · 1

No comments:

Post a Comment