സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Wednesday, February 28, 2007
ശാന്തി ദേവതയെ തേടി ...
വനാന്തരത്തിലെ ആ കൊച്ചു ക്ഷേത്രത്തെക്കുറിച്ചവര്‍ ഒത്തിരി കേട്ടിരുന്നു. ഇത്രയും ദൂരം താണ്ടി അവിടെയെത്തി ശാന്തിദേവതയെ തൊഴാനൊക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ഇതാ ദൂരെ ആ കുഞ്ഞ് കോവില്‍ കാണറായിരിക്കുന്നു... വൃക്ഷലതാദികളുടെ മറവില്‍ മൂടുപടമണിഞ്ഞ ഒരു കന്യകയെപ്പോലെ ക്ഷേത്രം ഞങ്ങളെ കാത്തുനിന്നു... മഞ്ഞു പെയ്യാന്‍ തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞിലൂടെ വിളറിയ നിലാവ് ചിതറിത്തെന്നി വീണുകിടക്കുന്നു - ചെടികളില്‍ നിലാമഞ്ഞ് തിളങ്ങിക്കൊണ്ടിരിക്കുന്നത് ഞങ്ങളുടെ മകന്‍ നോക്കി നിന്നു. നീണ്ട ഇലകളുള്ള വാഴയിലപോലുള്ള ഒരു ഇലയില്‍ തൊട്ട് നോക്കിക്കൊണ്ട് നിന്ന കുട്ടനെ മൃദുവായ് തലോടി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് വീണ്ടും നടന്നു നീങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment