സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Sunday, February 25, 2007
Yosemite National Park - ചെറു യാത്രാ വിവരണം
ഞങ്ങളുടെ യോസമിറ്റി യാത്ര!
ലോകത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ അഗ്രസ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് California-യിലുള്ള Yosemite (യോസമിറ്റി) National Park. ഈ പാര്‍ക്കില്‍ നമുക്ക് താമസിച്ച് പ്രകൃതിയുടെ സൌന്ദര്യം നുകര്‍ന്ന് കുറച്ചു സമയം ചിലവഴിക്കാന്‍ എന്ത് രസമാണെന്നോ! Camp grounds, canvas tents തുടങ്ങി എല്ലാ സൌകര്യങ്ങളുമുള്ള പഞ്ചനക്ഷത്ര hotel-കള്‍ വരെ ഈ പാര്‍ക്കിലുണ്ട്. വേനല്‍ അവധിക്കാലമാണ് ഈ പാര്‍ക്കില്‍ നല്ല തിരക്കുള്ള സമയം. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും വളരെയധികം ആളുകള്‍ പ്രകൃത്തിരമണീയത കാണാന്‍ എത്തുന്നു. മാര്‍ച്ച് മുതല്‍ മേയ് മാസങ്ങളില്‍ അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. Winter കാലത്ത് മഞ്ഞുവീണുകിടന്നത് ഉരുകിയൊഴുകുന്നതാണിത്.
ഇവിടെ താമസിക്കാന്‍ cabin-ഉം മറ്റും ഒരുവര്‍ഷം മുന്‍പു മുമ്പു മൂതല്‍ തന്നെ http://www.yosemitepark.com/ വഴി reserve ചെയ്യാം.
കഴിഞ്ഞ ജൂലൈ-യില്‍ ഞങ്ങള്‍ 15 പേര്‍ ഈ പാര്‍ക്കില്‍ പോയി 2 ദിവസം താമസിച്ചിരുന്നു. Vernal Falls, Mirror Lake, Meadows എന്നിവ കണ്ടു. Yosemite Lodge, Curry Village എന്നീ സ്ഥലങ്ങളില്‍ നിന്ന് ആഹാരം കഴിക്കുകയും ചെയ്തു. (പടങ്ങള്‍ ഇവിടെ)(Curry Village എന്ന പേരു വന്നത് ഭാരതവുമായി ബന്ധമൊന്നുമുണ്ടായിട്ടല്ല, മറിച്ച്, പണ്ട് ഈ പാര്‍ക്ക് അളന്നു കണക്കെഴുതാന്‍ നിയോഗിക്കപ്പെട്ട ഒരു പട്ടാളക്കാരന്റെ പേരു മാത്രമാണ്!!)
ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം വളരെ കീര്‍ത്തികേട്ട “Half Dome” എന്ന ഒരു ഒറ്റപ്പാറയാണ് (monolith.) വേനല്‍ക്കാലത്തു നല്ല തിരക്കുണ്ടെങ്കിലൂം മഞ്ഞുകാലത്ത് ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ വളരെ കുറവാണ്. പാര്‍ക്കിലേക്കുള്ള വഴികള്‍ ഒന്നൊഴിച്ച് ബാക്കി അടഞ്ഞിരിക്കും. എന്നാലും ആ സമയത്ത് യോസമിറ്റി കാണാന്‍ മറ്റൊരു ഭംഗിയാണ്. മഞ്ഞ് മൂടിക്കിടക്കുന്ന മേടുകളും വൃക്ഷലതാദികളുമെല്ലാം ഒരു Winter Wonderland നമുക്കായി ഒരുക്കിയിരിക്കുന്നതും കാണാം.
2008 ഏപ്രിലില്‍ വീണ്ടും Yosemite-യില്‍ പോയപ്പോഴത്തെ ചിത്രങ്ങള്‍ ഇവിടെ.
Subscribe to:
Post Comments (Atom)
ചിത്രം , മനോഹരം.
ReplyDeleteഇതു ആരും കണ്ടില്ലേ !
നല്ല പാര്‍ക്ക്, നല്ല വിവരണം.... ഇനിയും എഴുതണം....പന്തളത്തുകാരനാണല്ലേ..?
ReplyDeleteമുല്ലയ്ക്കും അപ്പുവിനും നമസ്കാരം. ആദ്യമായ് എന്റെ blog-ല്‍ comment ചെയ്തതിന്. :)
ReplyDeleteപന്തളത്തു മഹാദെവക്ഷേത്രത്തിനു ചുറ്റുവട്ടം ബാല്യവും കൌമാരവും കഴിച്ച് സിലിക്കണ്‍ വാലിയിലേക്കു കുടിയേറിപ്പാര്‍ത്തതാണു ഞാന്‍.
യോസമിറ്റീ... നിന്നെ കാണാന്‍ ഞങ്ങള്‍ വീണ്ടുമെത്തുന്നു... മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നത് കാണാന്‍... :)
ReplyDeleteഹോ താഴേയ്ക്ക് നൊക്കുമ്പോ മഴവില്ല് കാണുന്നത് എന്തു രസമായിരിക്കും :)
ReplyDeleteTrail-ല്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ മഴവില്ല് കാണാവുന്ന Vernal Falls Trail അടച്ചിട്ടിരുന്നതിനാല്‍ ഇത്തവണ ആ മഴവില്ല് കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വേനലില്‍ വീണ്ടും പോകേണ്ടിയിരിക്കുന്നു... :)
ReplyDelete