Sunday, February 25, 2007

അവളെയോര്‍ത്ത് ...

ഇതാ എന്റെ മറ്റൊരു അപൂര്‍ണ്ണ കവിത...

മാമ്പൂവിന്‍ മണമേന്തി കാറ്റണയുമ്പോള്‍ ആമ്പല്‍‌പൂ മിഴിയാളെന്നരികില്‍ നില്ക്കുമ്പോള്‍
തുമ്പപ്പൂ പുഞ്ചിരി തൂവിയെന്‍ കണ്ണിണയില്‍ അന്‍‌പോടവള്‍ നോക്കി നില്‍‌ക്കുമ്പോള്‍

ഉന്മത്തകോകിലം പാടുന്ന പാട്ടോ - ചെമ്മാനം തൂവിയ കുങ്കുമക്കൂട്ടോ
എന്‍‌മനക്കുമ്പിളില്‍ നിറയുന്നതമൃതോ രാഗേന്ദു തൂവിയ പൈം‌പാല്‍ നിലാവോ...??

കവിതയോടൊപ്പം ചേര്‍ത്തിരിക്കുന്നത് എനിക്കേറെയിഷ്ടപ്പെട്ട ഒരു ചിത്രമാണ്. മാതൃഭൂമിയില്‍ A.S.Nair വരച്ചത്. സുഗതകുമാരിയുടെ “അഭിസാരിക” എന്ന കവിതക്കായ് അദ്ദേഹം വരച്ചതാണിത്. ഞാനതിനു കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തെന്നുമാത്രം...

3 comments:

  1. കമന്റ് ഈ ചെറിയ വിന്‍ഡോയില്‍ വരുന്നത് മാറ്റാമോ? സെറ്റിങ്സില്‍ പോയാല്‍ മതിയല്ലോ.

    കവിത എന്താ അപൂര്‍ണ്ണം ആയിപ്പോയത്?

    അവളെ പിന്നെ കണ്ടില്ലേ? :)

    qw_er_ty

    ReplyDelete
  2. സു! അഃ വിന്‍‌ഡോ വലുതാക്കാനൊക്കും, ല്ലേ? നോക്കാം. :)

    കവിത അപൂറ്ണ്ണമായത് ... കവിതയെഴുതാനറിയാത്തതു കൊണ്ടു തന്നേ :) :) ഇത്രയുമെഴുതിക്കഴിഞ്ഞപ്പോള്‍ ശ്രദ്ധ പോയി..!!

    ReplyDelete
  3. കവിതയോടൊപ്പം ചേര്‍ത്തിരിക്കുന്നത് എനിക്കേറെയിഷ്ടപ്പെട്ട ഒരു ചിത്രമാണ്. മാതൃഭൂമിയില്‍ A.S.Nair വരച്ചത്. സുഗതകുമാരിയുടെ “അഭിസാരിക” എന്ന കവിതക്കായ് അദ്ദേഹം വരച്ചത്. ഞാനതിനു കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തെന്നുമാത്രം...

    ReplyDelete