ഞങ്ങള്‍ 2006 ലെ Thanksgiving week-ല്‍ (November 18 -25) അമേരിക്കയിലെ ഹവായ് ദ്വീപ സമൂഹങ്ങളിലെ Kauai (കവായി) എന്ന ദ്വീപില്‍ പോയപ്പോഴുടുത്ത ചില പടങ്ങളാണ് താഴെ ചേര്‍ത്തിരിക്കുന്നത്.

Hawai'i (“ഹവാ-ഈ“ എന്ന് അവിടുത്തുകാര്‍ ഉച്ചരിക്കുന്ന) ദ്വീപ സമൂഹത്തില്‍ 7 വലിയ ദ്വീപുകളാണുള്ളത്. നമുക്കു കാണാനും താമസിക്കാനും സൌകര്യമുള്ളവയാണ് Kauai, Oahu, Molokai, Lanai, Maui, Hawai'i (The Big Island.) Ni'ihau എന്ന ദ്വീപ് പണ്ടുമുതല്‍ ഒരു Robertson കുടുംബകാരുടെ അധീനതയിലാണ്, അവിടെ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ല. ഹവായിയുടെ തലസ്ഥാനമായ Honolulu-വും വിശ്വപ്രസിഥമായ Waikiki Beach-ഉം Oahu (ഒ-ആ-ഹു) എന്ന ദ്വീപിലാണ്.
കേരളത്തിന്റെ കാലാവസ്ഥയോട് വളരെയടുത്തു നില്‍ക്കുന്നതാണ് Kauai. നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന മരങ്ങളും പഴവര്‍ഗങ്ങളുമെല്ലാം അവിടെ ധാരാളമായി കാണാം. മിക്കവാറും ദിവസത്തില്‍ ഒരിക്കലെങ്കിലും ഒരു ചെറിയ മഴയും പ്രതീക്ഷിക്കാം!
കാലിഫോര്‍ണിയയില്‍ നിന്ന് ഏകദേശം അഞ്ചര മണിക്കൂര്‍ യാത്ര ചെയ്തിട്ടാണ് ഈ ദ്വീപസമൂഹതിലെത്തുക. കവായിയിലെ സൂര്യോദയങ്ങള്‍ കാണാന്‍ ഒത്ത ഒരിടത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഉദയത്തിനടുത്തെടുത്ത ചിത്രങ്ങളാണ് ആദ്യത്തെ ചിലത്...




Kileua Light House
Koi Pond at the Pono Kai Resoort, Kapa'a, Kauai

നമ്മുടെ നാട്ടില്‍ കിട്ടുന്ന എല്ലാത്തരം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇവിടെ കിട്ടും. (ചെറു നാരങ്ങ, പഴം, മുരിങ്ങക്ക, മുരിങ്ങയില, വാഴക്കൂമ്പ്, ഇഞ്ചി, വഴുതനങ്ങ, പാവക്ക, വെണ്ടക്ക, ഓമക്ക, ചക്ക, ആത്തക്ക etc.)


വാനത്തു ചിത്രം വരച്ചു നില്‍ക്കുന്ന തെങ്ങുകള്‍
കവായിയില്‍ ഒരു ഹിന്ദു ക്ഷേത്രമുള്ളതും അത്ഭുതകരമായ ഒരു കാര്യമാണ്.
http://www.himalayanacademy.com/ ല്‍ ഈ ക്ഷേത്രത്തെക്കുറിച്ചും അതു നടത്തുന്ന ആള്‍ക്കരെക്കുറിച്ചും വിശദ വിവരം ലഭയമാണ്. കരിങ്കല്ലില്‍ തീര്‍ത്ത ഒരു ശിവക്ഷേത്രമൊരുക്കുന്ന തിരക്കിലാണ് അവിടുത്തെ സംഘാടകര്‍. ദിവസേന പൂജയും മറ്റും അവിടുത്തെ ഇപ്പോഴുള്ള ശിവക്ഷേത്രത്തില്‍ നടക്കുന്നുണ്ട്.

ഇരൈവന്‍ ക്ഷേത്രത്തിന്റെ വടക്കുവശത്തായി വടവൃക്ഷത്തിനു ചുവട്ടില്‍ ലോകത്തിന്റെ ആദ്യ ഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെയും സനക, സനന്ദന, സനത്കുമാരാാദി ശിഷ്യരുടെയും പ്രതിമകള്‍.

ഇരൈവന്‍ ക്ഷേത്രത്തിലെ പൂന്തോട്ടത്തിനു നടുവില്‍ കണ്ട ഗണേശ പ്രതിമ.
-=-=-=-=-=-=-=-
ഈ യാത്രയിലെ മറ്റു ചിത്രങ്ങള്‍
ഇവിടെ കാണാം.
കേരളത്തിന്റെ കാലാവസ്ഥ തന്നെ ഏറെക്കുറെയുള്ള Kauai-ല്‍ പോയ്പ്പോഴെടുത്ത കുറച്ചു പടങ്ങളും മറ്റും ...
ReplyDeleteഇത് കേരളം പോലെ തന്നെയാണല്ലോ. പടങ്ങള്‍ക്ക് നന്ദി.
ReplyDeleteകാലിഫോര്‍ണിയായില്‍ ഇന്ന് മഴയുടെ ദിവസമാണ്. കവായ്-യിലെ മഴയും പച്ചപ്പും ഓര്‍ക്കുന്നു ...
ReplyDeleteഫോട്ടോ ബ്ലോഗ് - ഹവായിലെ “കവായ്” ദ്വീപ്!
ReplyDelete