തിളച്ചു കിടക്കുന്ന വെയിലില്‍ നിന്നും മാറി ഏതെങ്കിലും മരത്തണലത്തു നോക്കിയാല്‍ ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ചീട്ടുകളി സംഘത്തെക്കാണാം. ഇരുപത്തെട്ടോ, അമ്പത്താറോ, കഴുതയോ മറ്റെന്തെങ്കിലും അത്യുഗ്രന്‍ കളിയും കളിച്ച്, സ്ഥലകാലങ്ങള്‍ മറന്ന് ആ കൂട്ടം ഇരുളും വരെയിരുന്നു കളിക്കുന്നുണ്ടായിരിക്കും! ഞാന്‍ ഒരു മോണ്‍സ്റ്ററായിരിക്കുന്ന കാലത്ത് ഇങ്ങനെയുള്ള ചീട്ടുകളി സംഘത്തിന്റെ സമീപത്തു പോലും പോകനൊക്കുമായിരുന്നില്ല. കളിക്കാര്‍ക്ക് അവരുടെ concetntration ഞങ്ങളടുത്തെത്തിയാല്‍ പോകും. അവര്‍ തന്നെ വഴക്കു പറഞ്ഞ് ഓടിക്കുമായിരുന്നു... പദ്‌മരാജന്റെ “തകര”യിലെ ചെല്ലപ്പനാശാരിയെപ്പോലെ ഞങ്ങളുടെ minor set-ലും major set-ലും ഉള്‍പ്പെട്ടിരുന്ന ഒരാളായിരുന്നു അഞ്ചാന്തിയിലെ മധു. അവന്‍ പോയി കാരണവന്മാരുടെ കളികണ്ടിട്ട് അതിലുണ്ടായ രസങ്ങളും, കോമാളിത്തങ്ങളുമെല്ലാം ഞങ്ങള്‍ക്കു പറഞ്ഞു തരുമായിരുന്നു. മരുതൂരെ കേനമ്മാവന്‍ കളിയുടെ ചൂടുകൊണ്ട് മൂത്രമൊഴിക്കാന്‍ പോലും പോകാതെ 5 മണിക്കൂറ് കളിച്ചതും പിന്നെ നിവൃത്തിയില്ലാഞ്ഞിട്ട് എഴുന്നേല്‍ക്കാന്‍ പോലുമാകത്തതിന്റെയുമൊക്കെക്കഥ മധുവിനു മാത്രമേ നല്ല രസത്തോടെ പറയാന്‍ കഴിയുമായിരുന്നുള്ളൂ. രാത്രിയില്‍ അന്നത്തെ സിനിമാ കാണാന്‍ പൈസ ഞങ്ങള്‍ കൊടുത്താല്‍ സന്തോഷം! ഞങ്ങള്‍ക്കും അവനു സിനിമായ്ക്കു പോകാന്‍ കാശുകൊടുക്കുന്നതില്‍ സന്തോഷമേ ഉള്ളൂ! (അടുത്തദിവസം സിനിമയുടെ കഥ വിസ്തരിച്ച്... പരസ്യങ്ങള്‍ക്കു മുന്‍പ് പാട്ടു കേട്ടതു മുതല്‍ക്കുള്ള കാര്യങ്ങള്‍... ഞങ്ങള്‍ക്കു പറഞ്ഞു തരുമായിരുന്നു!) [മധുവിനെ പറ്റിയുള്ള വിശദാംശങ്ങള്‍ ഇനിയുള്ള കാലം എഴുതാം ...] നമ്മള്‍ ചീട്ടുകളിയെപ്പറ്റിയാണല്ലോ പറഞ്ഞു വന്നിരുന്നത്... ഈ മറുനാട്ടിലെത്തിയിട്ടാണ് കുറച്ചെങ്കിലും ചീട്ടുകളിക്കാനൊത്തത്... പ്രാക്ടീസ് കുറഞ്ഞിരുന്നതിനാല്‍ മിക്കപ്പൊഴും തോറ്റു തുന്നം പാടുകയേ ഉള്ളൂ താനും! കുണുക്കിനു പച്ചത്തക്കാളിയുമൊക്കെ തൂക്കിയ കഥകളെത്ര! | ||
സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Monday, March 19, 2007
കുണുക്കു രാജാക്കന്മാര്‍
Subscribe to:
Post Comments (Atom)
തിളച്ചു കിടക്കുന്ന വെയിലില്‍ നിന്നും മാറി ഏതെങ്കിലും മരത്തണലത്തു നോക്കിയാല്‍ ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ചീട്ടുകളി സംഘത്തെക്കാണാം. ഇരുപത്തെട്ടോ, അമ്പത്താറോ, കഴുതയോ മറ്റെന്തെങ്കിലും അത്യുഗ്രന്‍ കളിയും കളിച്ച്, സ്ഥലകാലങ്ങള്‍ മറന്ന് ആ കൂട്ടം ഇരുളും വരെയിരുന്നു കളിക്കുന്നുണ്ടായിരിക്കും!
ReplyDelete:)
ReplyDeleteഗള്‍ഫുകാരുടെ കട പൂട്ടിക്കുമല്ലോ സുഹ്രുത്തേ:) താങ്കള്‍ ഒരു ബുഷു തന്നെ... സകലകലാവല്ലഭന്‍:)!
:)
ReplyDelete