കുറേ നാളുമുന്‍പാണ് ... ഒരുദിവസം ആഫീസ് ഭിത്തിയിലെ അമേരിക്കയുടെ വലിയ ഒരു മാപ്പ് നോക്കിക്കൊണ്ടിരുന്നപ്പൊഴാണ് ഒരാശയമുദിച്ചത്. കാലിഫോര്‍ണിയയിലെ സന്‍ ഫ്രാന്‍സിസ്കോ ഉള്‍ക്കടല്‍ തീരത്തു നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളായ ഓറിഗണ്‍, വാഷിങ്‌ടന്‍, കാനഡ വഴി അലാസ്ക്ക വരെ വണ്ടിയോടിച്ചുകൊണ്ടു പോകണമെന്ന്! അലാസ്ക്കയിലെ ദനാലി നാഷനല്‍ പാര്‍ക്കൊക്കെ കണ്ടിട്ട് തിരിച്ചു വരണമെന്ന്… അതൊരു വലിയ മോഹം തന്നെ!! അങ്ങനെ കുറേ നാളുകള്‍ക്കു ശേഷം ഒക്കുന്ന കാര്യം ചെയ്യണമെന്നായി… അങ്ങനെയാണ് California, Oregon, Washington, വഴി കാനഡയുടെ പടിഞ്ഞാറേ അറ്റത്തുള്ള വിക്റ്റോറിയ ദ്വീപു വരെ ഞങ്ങളുടെ മിനിവാനില്‍ പോകാന്‍ തീരുന്മാനിച്ചത്. 922 മൈല്‍! വളരെ നാളുകള്‍ കൊണ്ട് പ്ലാന്‍ ചെയ്ത് 2005 ജൂലൈ-യില്‍ ഞങ്ങള്‍ ആ യാത്ര നടത്തി.
ഞങ്ങളെന്നു പറഞ്ഞാല്‍ എന്റെ അച്ഛനും അമ്മയും, ഭാര്യയും ഞങ്ങളുടെ പയ്യന്‍സും. പോകുന്ന വഴിയില്‍ ശരാശരി 8 മണിക്കൂര്‍ യാത്ര ചെയ്തു കഴിഞ്ഞാല്‍ താമസിക്കാന്‍ പാകത്തിന് condominiums ബുക്കു ചെയ്തു. വടക്കന്‍ കാലിഫോര്‍ണിയയിലാണു ഞങ്ങള്‍ താമസിക്കുന്നതിനാല്‍ ആദ്യദിവസം കാലിഫോര്‍ണിയ – ഓറിഗണ്‍ അതിര്‍ത്തിയില്‍ വിശ്രമിക്കന്‍ തീരുമാനിച്ചു. Crater Lake എന്ന വളരെ ചാരുതയാര്‍ന്ന തടാകത്തിനടുത്തുള്ള Klamath Falls-ലാണ് ആദ്യ ദിവസത്തെ സായാഹ്നം ചിലവഴിച്ചത്.
ഇങ്ങനെയുള്ള യാത്രകളില്‍ ഞങ്ങളുടെ routine താഴെക്കാണുന്ന തരത്തിലാണ്. പ്രഭാതത്തില്‍ ഏഴുമണിയോടെ എഴുന്നേറ്റ് പ്രതല്‍ കഴിച്ച് ഉച്ച ഭക്ഷണമുണ്ടാക്കി അതും പാക്ക് ചെയ്തെടുത്ത് അടുത്ത സ്ഥലത്തെ ലക്ഷ്യമാക്കി വണ്ടി ഓടിക്കുക. ഉച്ചയൂണിനു കാലമാകുമ്പോള്‍ ഏതെങ്കിലും പാര്‍ക്കിലോ മറ്റോ നിര്‍ത്തി ഭക്ഷണം കഴിച്ച് കുറച്ചു വിശ്രമിച്ച് വൈകിട്ട് അധികം ഇരുളുന്നതിനു മുന്‍പ് ലക്ഷ്യത്തിലെത്തുക, എന്നിങ്ങനെ...
കാലിഫോര്‍ണിയ - ഓറിഗണ്‍ താണ്ടി വാഷിങ്‌ടണ്‍ സംസ്ഥാനത്തിലെ Port Townsend തങ്ങി അവിടുത്തെ കാഴ്ചകളൊക്കെ കാണാനൊത്തു. ചരിത്ര പ്രാധാന്യമുള്ള Fort Worden, Hoh Rain Forest, Olympic National Forest തുടങ്ങി പല സ്ഥലങ്ങളും കണ്ട് ക്യാനഡയിലെ വിക്‍ടോറിയ ദ്വീപിലേക്ക് യാത്രയായി. Port Angeles ല്‍ നിന്നും കാറുകളും, ബസ്സുകളും, ട്രക്കുകളും മറ്റും കയറ്റിക്കൊണ്ടു പോകാനാവുന്ന വലിയ ferry-യില്‍ ഞങ്ങളുടെ വാനും കയറ്റി 2 മണിക്കൂര്‍ കഴിഞ്ഞ് വിക്ടോറിയയിലെത്തിച്ചേര്‍ന്നു. അവിടുത്തെ പാര്‍ലമെന്റും, ബുച്ചാര്‍ട്ട് പൂന്തോട്ടവുമൊക്കെ വിശദമായി കാണാനും കഴിഞ്ഞു.
ഇതാ ആ യാത്രയിലെ കുറച്ചു ചിത്രങ്ങള്‍...
വാഷിങ്‌ടന്‍-ലെ Dungeness National Wild life preserve ല്‍ കുറച്ചു സമയം...
Victoria Inner Harbour
The Empress Hotel in Victoria, Canada (British Columbia Province)
വിക്‍ടോറിയയിലെ പാര്‍ലമെന്റ് കെട്ടിടവും എംപ്രസ് ഹോട്ടലും മറ്റും ഡിസൈന്‍ ചെയ്തത് ഒരാള്‍ തന്നെ...
പാര്‍ലമെന്റിനു മുന്‍പില്‍
The inner harbor (and the Parliament building at a distance) in Victoria, Canada (British Columbia Province)
A view of the China Town in Victoria, Canada (British Columbia Province)
Parliament building in Victoria, Canada (British Columbia Province)
Parliament lit up at twilight/ പാര്‍ലമെന്റ് സന്ധ്യയ്ക്ക് ദീപാലങ്കാരങ്ങളോടെ...
Butchart Gardens in Victoria, Canada (British Columbia Province)
താഴെയുള്ള ചിത്രങ്ങള്‍ അമേരിക്കയിലെ Washington State -ലെ (East Coast-ലെ Washington DC അല്ല) Olympic Peninsula- യില്‍ നിന്നുള്ളവയാണ്...
ഒളിമ്പിക് നാഷണല്‍ പാര്‍ക്കിലെ Hoh Rainforest- ലെ പായല്‍ പിടിച്ച ഒരു ഫോണ്‍ ബൂത്ത്
ഒളിമ്പിക് നാഷണല്‍ പാര്‍ക്കിലെ Hoh Rainforest- ലെ പായല്‍ പിടിച്ച മരങ്ങള്‍- മറ്റൊരു ദൃശ്യം
ഒളിമ്പിക് നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ "Hurricane Ridge" ല്‍ കാട്ടുപൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു...
Hurricane Ridge ല്‍ ഒരു പേടമാന്‍
Port Townsend എന്ന പട്ടണം വാഷിങ്‌ടണ്‍-ന്റെ തലസ്ഥാനമായിരുന്നു, ആദ്യം. അവിടുത്തെ കെട്ടിടങ്ങള്‍ പലതും Victorian മാതൃകയിലാണ്.
Port Townsend ലെ court house
മറ്റൊരു Victorian building
Light house at Fort Worden
Port Townsend ന് അടുത്തുള്ള Discovery Bay എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ വാസസ്ഥലത്തു നിന്നുള്ള കാഴ്ച...
നല്ല ഫോട്ടോകള്‍, നല്ല വിവരണം. ആ ഗാര്‍ഡന്‍ കണ്ടിട്ട്, നമ്മുടെ ഊട്ടി ഗാര്‍ഡന്‍പോലുണ്ട്. വിക്ടോറിയന്‍ ശൈലിയിലുള്ള കെട്ടിടങ്ങള്‍ കാണാന്‍ എനിക്കിഷ്ടമാണ്.
ReplyDeleteഗ്രാമപ്രദേശങ്ങളിലേക്കും യാത്രചെയ്യൂ, എന്നിട്ട് ഫോട്ടോകളും വിവരണങ്ങളും ഇടൂ.
എന്തു ഭംഗിയുള്ള ചിത്രങ്ങള്‍
ReplyDeleteഗംഭീരമായിരിക്കുന്നു....
ഇനിയും ഇങനെ പ്രത്യേകതയുള്ള നല്ല ചിത്രങ്ങള്‍ പോസ്റ്റണേ...
എനിക്കാ പായല്‍ പിടിച്ച രണ്ടു ചിത്രങ്ങള്‍ കണ്ടപ്പോ ജുറാസിക്ക് പാര്‍ക്കോര്‍മ്മ വന്നു :)
ReplyDeleteവിവരണം വളരെ ചെറുതായി പോയി.
ആഷ പറഞ്ഞതുപോലെ വിവരണം വളരെ ചെറുതായിപ്പോയി. ഓരോ ദിവസത്തെ യാത്രാവിവരണവും അതുമായി ബന്ധപ്പെട്ട ഫോട്ടോകളും ഓരോ പോസ്റ്റാക്കിയിരുന്നെങ്കില്‍ നന്നായേനേ. (ഇനി ചെയതാലും മതി!!) നല്ല ഫോട്ടോസ്, നല്ല സ്ഥലങ്ങള്‍. ഇനിയും പോരട്ടെ.
ReplyDeleteഅഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി. വിവരണം ഇനിയും കൂട്ടാന്‍ ശ്രമിക്കാം. :)
ReplyDeleteഎനിക്കും ചിത്രങ്ങള്‍ വളരെ ഇഷ്ടമായി.
ReplyDeleteഇനിയും പോരട്ടെ. :)
വളരെ മനോഹരമായ ചിത്രങ്ങള്‍ ദിവാ. ഇത്തവണം കുറിപ്പുകള്‍ കാര്യമായെഴുതിയില്ല :(
ReplyDeleteചിത്രങ്ങള്‍ എല്ലാം മനോഹരം. ഇതു വേറെ ദിവാസ്വപ്നം ആണല്ലെ? :)
ReplyDeleteബ്രിട്ടീഷ് കൊളംബിയ ടെറിട്ടറി അല്ലല്ലൊ പ്രൊവിന്‍സല്ലെ?
Thank you! :) ബിന്ദു- ശരിയാണ് ബ്രിട്ടീഷ് കൊളംബിയ province തന്നെ! Territory അല്ല. ഇതുവരെ ഇങ്ങനെ വ്യത്യാസമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. തിരുത്തിത്തന്നതില്‍ വളരെ സന്തോഷം :)
ReplyDeletehttp://en.wikipedia.org/wiki/Provinces_of_Canada
എല്ലാ പടങ്ങളും തുറക്കുന്നില്ല, അതു കാരണം തുറന്നതൊക്കെ കണ്ടു,
ReplyDeleteഒരു കാര്യത്തില്‍ സന്തോഷമായി അപ്പോള്‍ അമേരിക്കയിലും നമ്മുടെ നാട്ടിലെ പോലെയുള്ള ബൂത്തുകളുണ്ട്
വരകളും ചിലതൊക്കെയേ തുറക്കുന്നുള്ളു. ഇനി ഞങ്ങള്‍ക്കും ഒരിക്കല്‍ broadband വരും അന്നു കണ്ടോളാം.
കണ്ടവയൊക്കെ നന്നായിരുന്നു. അഭിനന്ദനങ്ങള്‍
എത്ര ദിവസം എടുത്തു ഈ ട്രിപ്പിന്. കണ്ടിട്ട് നല്ല ഐഡിയാ.. നല്ല വ്യൂസും.. ഒരു നീണ്ട ഡ്രൈവിംഗ് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെ ഞങ്ങള്‍. അതുകൊണ്ടു ചോദിച്ചതാ....
ReplyDeleteമൊത്തം 13 ദിവസങ്ങള്‍ കൊണ്ടാണ് ഈ യാത്ര കഴിച്ചത്. കാലിഫോര്‍ണിയ യില്‍ ഒരു ദിവസം ഡ്രൈഇവിങ്ങ്, പിന്നെ ഓറിഗണില്‍ ഒരുദിവസം, വാഷിങ്ടന്‍ സ്റ്റേറ്റിലൂടെ ഒരു ദിവസം, താമസം മൂന്നു ദിവസം, പിന്നെ കാനഡയിലേക്ക് കടത്ത്.. അങ്ങനെയങ്ങനെ... :)
ReplyDelete