അമേരിക്കയില്‍ നിന്ന് വേനലവധിക്കെത്തിയിരിക്കുന്ന സമയത്ത് ഒരുഗ്രന്‍ മഴ! മഴയത്ത് എടുത്ത കുറച്ചു പടങ്ങളാണിവ...

മഴയില്‍ കുളിച്ചു അല്ലികളില്‍നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീണിരുന്ന ആ രാജമല്ലി അമ്പലക്കുളത്തില്‍ കുളിച്ച് ഈറനുടുത്ത് തൊഴുത് ഒരു തുളസിക്കതിര്‍ ചൂടി വരുന്ന മലയാളിപ്പെണ്‍കൊടിയെപ്പോലെ തോന്നിച്ചു...

കാട്ടുചേമ്പിന്‍ കൂട്ടം

“തെക്കേത്തോട്ടിലൂടെ ...

... ആ മഴയത്ത് സൈക്കിള്‍ ചവിട്ടി പോയി...”

1978-ല്‍ ഞങ്ങളുടെ നാട്ടില്‍ ഒരു വലിയ വെള്ളപ്പൊക്കം വന്നു ... ഈ റോഡിലൂടെ അന്നു ഞങ്ങള്‍ വള്ളവും ചങ്ങാടവുമൊക്കെ തുഴഞ്ഞു നടന്നിരുന്നു...
ബ്യൂട്ടിഫുള്‍.
ReplyDeletenostalgic but beautiful.
ReplyDeleteനൈസ്...
ReplyDeleteമഴ എനിക്കും വീക്നെസ്സാ :)
മഴയെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ..?
ReplyDeleteവരാന്തേല് ഇരുന്ന് മഴ കാണുന്നത തന്നെ ഒരു കുളിര്‍മയാണ്‍.
മഴയെ ഓര്‍മ്മിപ്പിച്ച ചിത്രങ്ങള്ക്ക് നന്ദി...
എനിക്ക് ആ രാജമല്ലിയുടെ ഫോട്ടോ ഇഷ്ടപ്പെട്ടു. ഒത്തിരി വര്‍ഷങ്ങാള്‍ക്ക് മുന്‍പ്, റേഡിയോയില്‍ ഓണപരിപാടികളുടെ കൂടെ ഒരു നാടകമുണ്ടായിരുന്നു, അതില്‍ ഒരു കവിതയുണ്ടായിരുന്നു രാജമല്ലിയെകുറിച്ച്. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നെഴുതാമോ?
ReplyDeleteവ്വൌ... കൊതിപ്പിക്കുന്ന പടങ്ങള്‍...
ReplyDeleteആ കാട്ടു ചേമ്പുകള്‍...ഞങ്ങളുടെ നാട്ടിലതിന് ചിത്രച്ചേമ്പ് (പൂന്തോട്ടങ്ങളിലെ ഒരു ആജീവനാന്ത മെമ്പറാ)എന്നാ പറയുക, നിക്കറിട്ടു നടന്ന ഒരു കാലത്തേക്ക് മാടി വിളിക്കുന്നു.
നന്ദി ഓര്‍മ്മകളെ കുളിരണിയച്ചതിന്...
ഒത്തിരി വര്‍ഷങ്ങള്‍ എന്നു പറയുമ്പോള്‍ ഒരു 15 വര്‍ഷത്തിനടുത്ത്. അന്ന് റേഡിയോ താരങ്ങളായിരുന്ന സുഷമയും ഒരു മെയില്‍ വോയ്സുമായിര്‍ന്നു ആ നാടകത്തിന് ശബ്ദം കൊടുത്തിരുന്നത്.
ReplyDelete3 & 4 are really nice.
ReplyDelete:)
കമന്റു ചെയ്ത എല്ലാവര്‍ക്കും സസ്നേഹം നന്ദി പറയട്ടെ. ഷാജി എന്‍. കരുണിന്റെ പിറവി സാന്‍ ഫ്രാന്‍സിസ്ക്കോ യിലെ ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയത്തിലെ സിനിമാ തിയറ്ററില്‍ പോയി കാണനുള്ള ഭാഗ്യമെനിക്കുണ്ടായി. അതിലെ മഴയെക്കുറിച്ച് ഇന്നും ഓര്‍ക്കുന്നു. മഴ ആ സിനിമയിലെ ഒരു കഥാപാത്രം തന്നെയായിരുന്നെന്ന് തോന്നി... പ്രേംജിയെയും മഴയെയും ഓര്‍ക്കുന്നു...
ReplyDeleteഈ “മഴ” ചിത്രങ്ങള്‍ പോലെ മഞ്ഞിന്റെ പടങ്ങളെടുക്കാന്‍ തയ്യാറെടുക്കുന്നു... :)
ReplyDelete