Thursday, March 08, 2007

കാസര്‍കോട് ജില്ലയിലെ അനന്തപുരം ക്ഷേത്രംഞങ്ങളുടെ കുടുംബത്തിന്റെ വേരുകള്‍ക്ക് ബന്ധമുള്ളതാണ് കാസര്‍കോട് ജില്ലയിലെ അനന്തപുരം ശ്രീകൃഷ്ണക്ഷേത്രം.

വില്വമംഗലത്തു സ്വാമിയാര്‍ ഈ സ്ഥലത്താണ് താമസിച്ചിരുന്നതെന്നും, അവിടെ താ‍മസിച്ചിരുന്ന കാലത്താണ് ശ്രീ കൃഷ്ണഭഗവാന്‍ ഒരു ബാലന്റെ രൂപത്തില്‍ സ്വാമിയാര്‍ക്ക് പ്രത്യക്ഷനായിരുന്നെന്നും ഐതിഹ്യം. മഹാ കുസൃതിയായ് നടന്നിരുന്ന ആ ബാലന്‍ ഒരുദിവസം സ്വാമിയാരുടെ പൂജകള്‍ക്കിടക്ക് എന്തോ കുസൃതികാണിക്കാനൊരുമ്പെട്ടപ്പോള്‍ സ്വാമിയാര്‍ പുറംകൈ‌യാല്‍ ആ ബാലനെ മാറ്റിയെന്നും അപ്പോള്‍ കോപിച്ച് “ഞാന്‍ ഇവിടെ നിന്നു പോകുകയാണ്... ഇനി എന്നെ കാണണമെങ്കില്‍ അനന്തങ്കാട്ടില്‍ വരൂ... അവിടെ വന്നാല്‍ എന്നെ കാണാം” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. (ക്ഷേത്രത്തിലുള്ള ഒരു ഗുഹ വഴി നടന്നു മറഞ്ഞെന്നുമുണ്ട് കഥ.)

ഭഗവാനെയാണല്ലോ താന്‍ പുറം കൈ‌യാല്‍ മാറ്റിയത്, തനിക്കു ഭഗവാനെ കാണാതെ ജീവിതം തന്നെ വ്യര്‍ഥമായല്ലോ എന്ന് സങ്കടപ്പെട്ട് ഭഗവാനെത്തേടി ആ അനന്തങ്കാടും തിരക്കി അലഞ്ഞു നടന്ന് വളരെ നാളുകള്‍ക്കു ശേഷം നമ്മുടെ ഇപ്പൊഴത്തെ തിരുവനന്തപുരത്ത് എത്തി. അന്നെല്ലാം തിരുവനന്തപുരം കൊടുംകാടായിരുന്നു. അവിടെയടുത്ത് ഒരു നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ അവിടെ ഒരു ചെറുമക്കുടില്‍ കണ്ടു. വെറുതെ വഴക്കടിച്ചു കരഞ്ഞു കൊണ്ടിരുന്ന ഒരു ചെറുമക്കിടാവിനോട് ദേഷ്യപ്പെട്ട് അതിന്റെ അമ്മ “വെറുതേ ഇങ്ങനെ മോങ്ങിയാല്‍ നിന്നെയെടുത്ത് അനന്തന്‍‌കാട്ടില്‍ എറിയും!” എന്നു പറയുന്നത് സ്വാമിയാര്‍ കേട്ടു. അപ്പോള്‍ സ്വാമിയാര്‍ അവരോട് ചോദിച്ച് “അനന്തന്‍‌കാട്” എന്നുള്ളത് അവര്‍ നില്‍ക്കുന്നിടത്തു നിന്നു തുടങ്ങുന്ന ഘോരവനമാണെന്ന് മനസ്സിലാക്കി വീണ്ടും ഭഗവാനെത്തിരക്കി നടക്കുകയായി. അങ്ങനെ നടന്ന് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഒരു മരക്കീഴില്‍ തലയ്ക്ക് ഒരു കൈ‌ താങ്ങായി ഒരുവശം ചരിഞ്ഞ് കിടക്കുന്ന കുമാരനെ കാണായി. ഉണ്ണിക്ക് കഴിക്കാനായ് കയ്യില്‍ ഒന്നും കൊടുക്കാനില്ലാഞ്ഞ് വഴി പറഞ്ഞു തന്ന ആ സ്ത്രീയുടെ കയ്യില്‍ നിന്നും ഒരു ഉപ്പുമാങ്ങ ഭിക്ഷ ചോദിച്ച് ആ ഉപ്പുമാങ്ങ ഭഗവാന് നിവേദിച്ച് സന്തോഷിപ്പിച്ചു. ഇതാണ് അനന്തപുരത്തിന്റെയും, തിരുവനന്തപുരത്തിന്റെയും, വില്വമംഗലത്തു സ്വാമിയാരുടെയും സക്ഷാല്‍ അനന്തപത്മനാഭന്റെയും കഥ.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ മുത്തശ്ശന്‍ പറഞ്ഞു തന്നതാണിക്കഥ. ഇങ്ങനുള്ള കഥകള്‍ പറയുമ്പോള്‍ നമുക്ക് മുത്തശ്ശന്‍ ഇക്കഥ നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നെന്നു തന്നെ തോന്നും. അത്രയ്ക്കു തന്മയത്വമായി, ഒരു ദൃക്‌‌സാക്ഷിവിവരണം പോലെയാണ് അദ്ദേഹം കഥകള്‍ പറഞ്ഞു തന്നിരുന്നത്.

ഇതാ അനന്തപുരം ക്ഷേത്രത്തിന്റെ മറ്റൊരു ചിത്രം കൂടി...


Should I be sad or flattered when I find out someone steals my pictures and slaps a copyright on them?

കഴിഞ്ഞ യാത്രയില്‍ (ആഗസ്റ്റ്‌ 2009) എടുത്ത ചിത്രമിതാ...

9 comments:

 1. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ മുത്തശ്ശന്‍ പറഞ്ഞു തന്നതാണിക്കഥ. ഇങ്ങനുള്ള കഥകള്‍ പറയുമ്പോള്‍ നമുക്ക് മുത്തശ്ശന്‍ ഇക്കഥ നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നെന്നു തന്നെ തോന്നും. അത്രയ്ക്കു തന്മയത്വമായി, ഒരു ദൃക്‌‌സാക്ഷിവിവരണം പോലെയാണ് അദ്ദേഹം കഥകള്‍ പറഞ്ഞു തന്നിരുന്നത്.

  ReplyDelete
 2. കഥാവിവരണവും ചിത്രവും നന്നായി.

  ReplyDelete
 3. കൃഷ്: താങ്കളുടെ കമന്റിനു നന്ദി. കമല്‍ സംവിധാനം ചെയ്ത “മധുരനൊമ്പരക്കാറ്റ്”-ലെ ചില ഭാ‍ാഗങ്ങള്‍ ഈ സ്ഥലത്തിനു സമീപമാണ് ചിത്രീകരിച്ചത്. അവിടുത്തെ പാറകള്‍ നിറഞ്ഞ landscape-ഉം പ്രത്യേകതയുള്ളതാണ്...

  ReplyDelete
 4. ഇതാണ് അനന്തപുരത്തിന്റെയും, തിരുവനന്തപുരത്തിന്റെയും, വില്വമംഗലത്തു സ്വാമിയാരുടെയും സക്ഷാല്‍ അനന്തപത്മനാഭന്റെയും കഥ.

  ReplyDelete
 5. വളരെ മനോഹരമാണല്ലോ ഈ ക്ഷേത്രം :)

  ReplyDelete
 6. മാഷെ നിങ്ങളു ഒരു ഇടവേള കൊടൂത്തു പോസ്റ്റു. മുഴുവന്‍ കണ്ടു വായിച്ച് ഡയലോഗുകളൊക്കെ വിടാനുഅള്ളതല്ലെ.... ഇങ്ങനെ ഒന്നിച്ചിട്ടാലെങ്ങനെ..

  എല്ലാം അടിപൊളി ഫോട്ടോയാണ്‍ .. :)

  വിവരണവും അടിപൊളീയായി..

  വിഷു ആശംസകളു നേരുന്നു..:)

  ReplyDelete
 7. എന്‍തിനീ വിഷു?ഈ പ്രവാസിക്ക്‌!
  ആര്‍ക്കുവേണ്ടിയീ വിഷു?
  ഈ പ്രവാസത്തില്‍!

  ReplyDelete
 8. പടങ്ങള് സൂപ്പര്. അവിടെവന്നു കാണണം എന്ന് തോന്നുന്നു.

  ReplyDelete
 9. ഇതുപോലുള്ള എത്രയോ ക്ഷേത്രങ്ങള്‍ നമ്മുടെ ഭൂമിയെ പുണ്യഭൂമിയാക്കുന്നു. അതൊക്കെ കാണാന്‍ കഴിഞ്ഞെങ്കില്‍... :)

  ReplyDelete