കാലിഫോര്‍ണിയക്കും നെവാഡയ്ക്കും മദ്ധ്യേ തലയുയര്‍ത്തി നില്ക്കുന്ന "Sierra Nevada" പര്‍വ്വതനിരകളുടെ നടുവില്‍ വിസ്തൃതമായ ടാഹോ തടാകം സ്ഥിതി ചെയ്യുന്നു. സാന്‍ ഫ്രാന്‍സിസ്ക്കോ/ സിലിക്കണ്‍ വാലിയില്‍ നിന്നും 4 മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. പ്രകൃതിരമണീയമായ ഈ തടാകക്കരയില്‍ Camping, hiking, biking, skiing, boating, water skiing തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്കു ലഭ്യമാണ്. Nevada-side ല്‍ കസീനോകളും നമ്മെ കാത്തിരിക്കുന്നു.
മാര്‍ച്ചു മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ hiking, biking, water sports എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെ skiing-ന് ധാരാളമയി ആള്‍ക്കാര്‍ കൂടുന്നു. തടാകത്തിനു ചുറ്റുമുള്ള മലനിരകള്‍ മഞ്ഞു മൂടി അതിമനോഹരമയി നില്‍ക്കുന്നതു കാണേണ്ടതു തന്നെയാണ്.
നാലുമണിക്കൂര്‍ കാര്‍ യാത്രയെക്കുറിച്ച്-
സാധാരണ ഞാന്‍ യാത്രക്കിടയില്‍ വഴിക്കിറങ്ങുന്നതും പടങ്ങളെടുക്കുന്നതും അസാധാരണമാണ്. സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വഴിയില്‍ ഞങ്ങള്‍ Altamont Pass-ലൂടെയാണ് യാത്രയെങ്കില്‍ മലനിരകളില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനായി വച്ചിരിക്കുന്ന കൂറ്റന്‍ wind mills കാണുന്നത് ഓര്‍ക്കുന്നു.
മറ്റൊരു രസകരമായ കാഴ്ച ഉള്‍ക്കടലില്‍ അടുക്കായി നിര്‍ത്തിയിട്ടിരിക്കുന്ന യുദ്ധക്കപ്പലുകളാണ്. രണ്ടാം ലോക മഹായുദ്ധകാലത്തുപയോഗിച്ചിരുന്ന ഈ കപ്പലുകളെ “moth fleet” എന്നു കളിയാക്കി വിളിക്കും.
ഞങ്ങള്‍ പലപ്പോഴായ് Lake Tahoe-യില്‍ പോയപ്പൊഴെടുത്ത ചിത്രങ്ങളില്‍ ചിലത് താഴെക്കൊടുത്ത “കണ്ണി”കളില്‍ കാണാം:
Sierra Nevada പര്‍വ്വത നിര്‍കള്‍ക്കിടയില്‍ നോക്കെത്താ ദൂരത്തേക്ക് പടര്‍ന്നു കിടക്കുന്ന അതി സുന്ദരമായ നീല തടാകം - “Lake Tahoe!” അവിടേക്കുള്ള യാത്രയുടെ ചെറു വിവരണവും കുറച്ചു പടങ്ങളും...
ReplyDeleteനല്ല ഫോട്ടോകള്‍, നല്ല ഭംഗി.
ReplyDeletethanks for visiting my blog...i am also a big fan of VKN and O V Vijayan...
ReplyDeleteആനന്ദ്, ശാലിനി: നന്ദി!
ReplyDeleteLake Tahoe-യുടെ തെക്കനതിര്‍ത്തിയില്‍ കഴിഞ്ഞയാഴ്ച തീപിടുത്തമുണ്ടായി മുന്നൂറോളം വീടുകള്‍ കത്തിയെരിഞ്ഞു. അയ്യായിരം ഏക്കര്‍ കാട് കത്തിയെന്നാണു കേട്ടത്... പാവങ്ങള്‍...