Monday, July 23, 2007

യാത്ര: ഒരു കാലിഫോര്‍ണിയന്‍ വേനല്‍ വാരാന്ത്യം...

കഴിഞ്ഞ വാരന്തത്തില്‍ ഞങ്ങള്‍ കാലിഫോര്‍ണിയയിലെ “Gold Country” യിലേക്ക് നടത്തിയ യാത്രയിലെ ചിത്രങ്ങളും ചെറു വിവരണങ്ങളുമാണ്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Sierra Mountains ന്റെ ഭാഗമായ ചെറു ഗ്രാമങ്ങളായ Angels Camp, Murphys എന്നിവിടങ്ങളിലാണ്‍ 1849 ല്‍ സ്വര്‍ണ്ണം കണ്ടത്. സ്വര്‍ണ്ണ ഘനനത്തിനും മറ്റുമായ് അതിനുശേഷം വളരെയധികം ആളുകള്‍ ഈ സ്ഥലങ്ങളിലെത്തി താമസമാക്കിയപ്പോള്‍ വളര്‍ന്ന ഈ ചെറു ഗ്രാമങ്ങള്‍ സ്വര്‍ണം മിഥ്യാശ്രമമാണെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കു മാറിയപ്പോള്‍ മറക്കപ്പെട്ട സ്ഥലങ്ങളായി മാറി.

ഇന്ന് സിലിക്കണ്‍ വാലിയുടെ തിരക്കില്‍ നിന്നു മാറാനഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ശാന്തി നല്‍കുന്ന ചെറു ഗ്രാമങ്ങളായി മാറിയിരിക്കുന്നു.

Angels Camp-ന്റെ പ്രാന്ത പ്രദേശത്തുള്ളതും അധികമാരും കാണാത്തതുമായ ഒരു ചെറിയ പൊയ്കയില്‍ പോയി നീന്താന്‍ കഴിഞ്ഞു. വളരെ രസകരമായി സമയം ചിലവൊഴിക്കാനൊത്തു. നല്ല തണുപ്പുണ്ടായിരുന്ന വെള്ളത്തില്‍ അധികം സമയം ചിലവൊഴിക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടമേയുള്ളു...

Big Trees State Park എന്ന പാര്‍ക്കില്‍ Sequoia, Redwood മരങ്ങള്‍ക്കിടയില്‍ ടെന്റുകള്‍ വച്ച് ക്യാമ്പ് ചെയ്യാനും പാര്‍ക്കിനിടയിലൂടൊഴുകുന്ന സ്റ്റാനിസ്ലാസ് (Stanislaus) നദിയില്‍ നീന്താനും വേനലവധിക്കാലത്ത് ആളുകളെത്താറുണ്ട്...

ഇതാ കുറച്ചു പടങ്ങള്‍...


4 comments:

  1. ഒരു കാലിഫോറ്ണിയന്‍ വേനല്‍ വാരാന്ത്യം! മാര്‍ക്ക് ട്വയിന്‍ എഴുതിയ “The Leaping Frogs of Calaveras County” യിലൂടെ ജനശ്രദ്ധ നേടിയ മലനാടന്‍ ഗ്രാമത്തിലേഏക്കൊരു യാത്ര...

    ReplyDelete
  2. നല്ല യാത്ര ആയിരുന്നു അല്ലേ? :)

    ReplyDelete
  3. ചേട്ടന്‍ ജിമ്മടിക്കണം കേട്ടോ:)

    ReplyDelete
  4. അളിയാ‍... അതു ഗ്യാസു കൊണ്ടാ...! :)

    ReplyDelete