Sunday, December 16, 2007

കുന്നിമണികള്‍ വീഡിയോ - രാജേഷ് നാരോത്ത്

മധുര സുന്ദരമായ മറ്റൊരു വീഡിയോ ഗാനം. നമ്മുടെ ബാല്യത്തിന്റെ ബിംബങ്ങളും മധുര നൊമ്പരങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഒരു ഉത്തമ ചലച്ചിത്രം. രാജേഷിന്റെ ഈ വീഡിയോ ഇവിടെ കാഴ്ചവ്യ്ക്കുന്നതിന്‍ എനിക്കേറെ സന്തോഷമുണ്ട്. ഭാവുകങ്ങള്‍!
http://www.albumkanmani.com/

6 comments:

  1. മലയാളത്തില്‍ ഈയടുത്തിറങ്ങിയ ഒരു നല്ല ആല്‍ബമായി എനിക്കിതു തോന്നി. നല്ല ഫോട്ടോഗ്രാഫി. നിര്‍ബന്ധമായും മലയാളി ഇതു കണ്ടിരിക്കണം.

    ReplyDelete
  2. നല്ല ആല്‍‌ബം. നൊസ്റ്റാള്‍‌ജിക്. വളരെ ഇഷ്ടപ്പെട്ടു. ശരിയാണ്‍, എല്ലാവരും കണ്ടിരിയ്ക്കേണ്ട ഒന്നു തന്നെ ഇത്.

    രണ്ടു പേര്‍‌ക്കും ആശംസകള്‍‌!
    :)

    ReplyDelete
  3. മനോജ്, നന്നായിട്ടുണ്ട്. ശരിക്കും നൊസ്റ്റാള്‍ജിക്. നല്ല ചിത്രീകരണവും നല്ല എഡിറ്റിംഗും. ഒരു കോപ്പി ഇവിടെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുമോ എന്നു നോക്കട്ടെ.

    ReplyDelete
  4. “കൈതക്കാട്ടിലോടി നടന്നതും ... മീന്‍ പിടിച്ചതും...” ആ വരികളും അപ്പ്പൊഴത്തെ സംഗീതവും മൂളിപ്പാ‍ാടി നടക്കാന്‍ തോന്നും. നിങ്ങള്‍ക്കിഷ്ടപ്പെട്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു. :)

    ReplyDelete
  5. മനോജേട്ടാ... പല തവണ കേട്ടു... ആ ഈണം വളരെ ഹൃദ്യമായിരിയ്ക്കുന്നു എന്ന് പറയാതെ വയ്യ. വരികള്‍‌ എപ്പോഴും നാവിന്‍‌ തുമ്പില്‍‌ നില്‍‌ക്കുന്നു.

    ഇതിന്റെ MP3ഒന്ന് മെയിലു ചെയ്യാനാകുമോ?

    sreesobhin@gmail.com

    ReplyDelete
  6. ഇനി വരുന്നവര്‍‌ക്ക് വേണ്ടി:

    കുന്നിമണികള് :വരികള്‍‌


    കുന്നിമണികളെണ്ണി കുപ്പായത്തുമ്പില് തിരുകി

    ഓലപ്പന്തു തീര്ത്തും ചെമ്മണ്ണില് ചോറു വച്ചും

    കഴിഞ്ഞ നാളുകള് കിനാക്കളോ....



    കൂട്ടുകാരുമായേതോ ഇടവഴികളിലെന്നോ

    കളിവാക്കുകള് ചൊല്ലി നിന്നതും...

    കാട്ടുപൂക്കള് നുള്ളി ഒരു പഴയ പുസ്തകത്തിന്

    വെണ്താളുകളില് പൂട്ടി വച്ചതും...

    അക്ഷരങ്ങള് പോല് തെളിയും വിണ്ണിന് പൊന് താരകളേ...



    പോയകുഞ്ഞുനാളിന് പൊന്നോര്മ്മകള് തന് മധുരം

    നെടുവീര്പ്പുകള് കൂട്ടി വയ്ക്കവേ...

    എതിര്പാട്ടുകള് പാടും പൂങ്കുയിലിന് സ്വരമുള്ളില്

    ഗദ്ഗദങ്ങള് നെയ്തെടുക്കവേ...

    പഠിച്ചെടുത്ത പാട്ടിന് ഈരടികള് മറന്നു പോയ

    ഒരു മൌന നൊമ്പരം തേങ്ങലായ്....

    മാറിയത് ആരറിയാന്... ആ ആ ആ



    കൈതക്കാട്ടിലോടി നടന്നതും...

    ചൂണ്ടയിട്ടു മീന് പിടിച്ചതും...

    തുമ്പപ്പൂക്കള് തേടി നടന്നതും...

    മുല്ലപ്പൂക്കള് നൂലില് കോര്ത്തതും...

    മാങ്ങ വീഴ്ത്താന് കല്ലെറിഞ്ഞതും...

    കടപ്പുറങ്ങളില് കളിച്ചതും...

    ആകാശത്തമ്പിളി മാമനെ...

    നോക്കിച്ചാഞ്ഞുറങ്ങിപ്പോയതും....

    ReplyDelete