[അമേരിക്കയ്ക്ക് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഇതു ബാധകമല്ല! ]
നമ്മുടെ ഇടയിലെ സാമൂഹികമായ ഉത്തരവാദിത്തം പുലര്‍ത്തുന്ന (Socially Responsible) ഒരു കമ്പനിയാണ് “ബെന്‍ & ജെറിസ്” ഐസ്-ക്രീം കടകള്‍. നല്ല രീതിയില്‍ തങ്ങളുടെ കടകള്‍ നടത്താനും ലാഭമുണ്ടാക്കാനും സഹായിക്കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നന്ദി പറയാനായി ആണ്ടിലൊരു ദിവസം അവര്‍ ഐസ്‌ക്രീം ഫ്രീ ആയി കൊടുക്കുന്നു. ഇക്കൊല്ലം - ഏപ്രില്‍ 29, 2008 ന് ഉച്ച മുതല്‍ രാത്രി 9 വരെ!
ഐസ്ക്രീം എടുത്തു തരുന്ന (മിനിമം ശമ്പളം വാങ്ങുന്ന) ചെറുപ്പക്കാര്‍ക്ക് “ടിപ്പ്” കൊടുക്കാന്‍ മറക്കരുതേ!
ഈ ദിവസം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ എന്റെ കലണ്ടര്‍ പ്രോഗ്രാമില്‍ ഒരു reminder ഇട്ടിട്ടുണ്ട്. ഏപ്രില്‍ ആദ്യം അവരുടെ വെബ് സൈറ്റ് സന്ദര്‍ശിച്ച് തീയതി ഉറപ്പു വരുത്തി എന്റെ കൂട്ടുകാരെയൊക്കെ അറിയിക്കും. ഒക്കുമെങ്കില്‍ ജോലിസ്ഥലത്തു നിന്നും കൂട്ടുകാരോടൊപ്പം ഒരു ഉല്ലാസ യാത്ര പോലെ പോയി ഐസ്‌ക്രീം നുണഞ്ഞിട്ടു വരും- അതാണ് സാധാരണ പരിപാടി!
കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഇതാ...
ഞാന്‍ ഓര്‍മ്മിപ്പിച്ചില്ലെന്നു പറയരുത്!!
ReplyDeleteApril 29, 2008 - Free Ice Cream @ Ben & Jerrys!! :)
ഇവിടെ ബാംഗ്ലൂരു കിടക്കുന്ന ഞാനൊക്കെ ഇതറിഞ്ഞിട്ട് കൊതിയ്ക്കാമെന്നല്ലാതെ എന്തു കാര്യം!
ReplyDelete:(
വാല്‍മീകി മാഷും പ്രിയയും വിന്‍സും കാപ്പിലാന്‍ മാഷുമൊക്കെ ഇല്ലേ അവിടെ?
ദൈവമേ ഇങ്ങനേം ഉണ്ടോ...
ReplyDeleteനന്നായി ട്ടാ ഇതിപ്പൊ പറഞ്ഞതിന്.ഇല്ലേല്‍ മിസ്സായേനെ
മനോജേട്ടോ, ഒരു പത്തു ബോക്സ് ഐസ്ക്രീം വാങ്ങി ഫ്രിഡിജില്‍ വച്ചേക്ക്.. ഇനി വരുമ്പോള്‍ അവിടെയിറങ്ങിയിട്ടേയുള്ളൂ കാര്യം.. :)
ReplyDeleteലാലേട്ടാ- ഏറ്റു! ഒരു ഐസ് ക്രീം സ്റ്റോറു തന്നെ വാങ്ങി വയ്ക്കാം - താങ്കളെ എതിരേല്‍ക്കാനായി :)
ReplyDeleteപ്രിയ - നിങ്ങളുടെ അടുത്ത് Ben & Jerry's കട ഉണ്ടോ? ഒരെണ്ണം നോക്കി വയ്ക്കണം. ചിലപ്പോള്‍ ലൈന്‍ കുറേ വലുതായിരിക്കും.
ശ്രീ - അടുത്ത ഏപ്രിലില്‍ ശ്രീലാലിന്റെ കൂടെ ചേര്‍ന്ന് ഇങ്ങു പോരൂ. free ice cream കഴിക്കാം :)
അയ്യോ, ഐ മിസ്സ്ഡ് ഇറ്റ് .
ReplyDeleteഎനിക്ക് വേണ്ടി, 2 സ്കൂപ് കഴിക്കാമോ?
മറ്റന്നാള ഫ്രീ ഐസ്‌ക്രീം :) 2 സ്കൂപ്പ് മിനിമം കഴിക്കാം, എന്താ പോരേ? :)
ReplyDeleteഎല്ലാവരും റെഡിയല്ലേ... നാളെ ഐസ്‌ക്രീം തിന്നാന്‍..?
ReplyDeleteറെഡി. ഞാന്‍ അമേരിക്കന്‍ ജന്‍ക്‍ഷനില്‍ കാത്തു നില്‍ക്കാം.. :)
ReplyDelete