Monday, April 07, 2008

ഫോട്ടോ ബ്ലോഗ്: യോസമിറ്റിയിലേക്ക് വീണ്ടും ഒരു യാത്ര...

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന യോസമിറ്റി പാര്‍ക്കിന്റെ താഴ്വാരങ്ങളും അവിടുത്തെ കാഴ്ചകളും കാണാനായി ഞങ്ങള്‍ ആറു പേര്‍ ഇന്നലെ വെളുപ്പിനു തിരിച്ചു. (ഈ പാര്‍ക്കില്‍ ഇതിനു മുന്‍‌പ് ഞങ്ങള്‍ പോയതിന്റെ ലഘു വിവരണം ഇവിടെ കാണാം.)

പ്രാതലും ഉച്ചഭക്ഷണവുമൊക്കെ പൊതിഞ്ഞ് എടുത്തിരുന്നു. ആറു മണിക്കു വിട്ട് നാലര മണിക്കൂര്‍ വണ്ടിയോടിച്ച് പത്തരയോടെ പാര്‍ക്കിലെത്തി. അങ്ങുമിങ്ങും കുറച്ച് മഞ്ഞു വീണുകിടക്കുന്നതല്ലാതെ ഉദ്ദേശിച്ചതു പോലെ “മഞ്ഞിന്റെ അത്ഭുത സാമ്രാജ്യം” കാണാന്‍ കഴിഞ്ഞില്ല കഴിഞ്ഞ കുറെ ആഴ്ചത്തെ ചൂടില്‍ മഞ്ഞ് മിക്കതും അലിഞ്ഞു പോയിരുന്നു...


യാത്രയില്‍ വിജനമായ ഗ്രാമങ്ങള്‍ പലതും കടന്നാണ് ഞങ്ങള്‍ പാര്‍ക്കിലെത്തിയത്.








പശുക്കള്‍ മേഞ്ഞു നടക്കുന്ന “ranch"- കളില്‍ ഒന്ന്...





വഴിയരികിലെ റിസര്‍വോയറിന്റെ കരയില്‍ ഒന്നു വിശ്രമിച്ചു. ഈ റിസര്‍വോയറില്‍ ഹൌസ്‌ബോട്ട് വാടകയ്ക്കെടുക്കാനും മറ്റൂമുള്ള സൌകര്യങ്ങളുണ്ട്. (നാട്ടില്‍ ഇവയൊക്കെ വാടക്കയ്ക്കെടുക്കുമ്പോള്‍ അത് ഓടിക്കാനും ഓടിക്കുന്നയാള്‍ക്ക് ശിങ്കിടിയായി ഒരു “കിളി” യുമൊക്കെക്കാണും. ഇവിടെ അങ്ങനെയൊന്നുമില്ല. അര മണിക്കൂര്‍ കൊണ്ട് ഈ ചങ്ങാടമോടിക്കാന്‍ ട്രെയിനിങ്ങും തന്ന് നമ്മളെ ഉന്തി വിടുകയാണ് പതിവ്!)



“ഒരു ഫോട്ടോ ഓപ്പ്...”


യോസമിറ്റി നാഷണല്‍ പാര്‍ക്കിന്റെ വാതില്‍പ്പടിയില്‍...



വെര്‍ണല്‍ ഫാള്‍സ്-ന്റെ മുകളിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍, എന്നാല്‍ പാകുതി വഴിയെത്തിയപ്പോഴറിഞ്ഞു അങ്ങോട്ടുള്ള വഴി പകുതിയില്‍ വച്ച് അടച്ചിട്ടിരിക്കുകയാണെന്ന്!






ഡീസല്‍-എലക്ട്രിക് ഹൈബ്രിഡ് ബസ്സുകള്‍ നമ്മെ പാര്‍ക്കിലെല്ല്ലായിടത്തും കൊണ്ടുപോകും.


യോസമിറ്റി വെള്ളച്ചാട്ടം



തൈര്‍ശാതം, കോവക്കാ‍ മെഴുക്കുപുരട്ടി കണ്ണിമാ‍ങ്ങാ അച്ചാര്‍ തുടങ്ങി വിഭവ സമൃദ്ധമായ ഉച്ചയൂണ്....



പാര്‍ക്കിനകത്ത് ഒരു പഞ്ചനക്ഷത്ര ഹോ‍ട്ടല്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അതാണ് ഇത്... അവാണീ (Awahnee) ഹോട്ടല്‍.





അവാണീ-യുടെ ലോ‍ബി.



വളരെ പ്രസിദ്ധമായ “Half Dome” എന്ന പാറ. (അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇതിന്റെ മുകളില്‍കയറണമെന്നാണ് ശിവക്കുട്ടന്റെ ആഗ്രഹം!!)



ഒരു കുടുംബ ചിത്രം. വിഷ്ണുവിന്റെ കരവിരുത്.

വേനലവധിക്കാലത്തെ തിരക്കുവരുന്നതിനു മുന്‍പ് യോസമിറ്റിയുടെ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കുറച്ചു സമയം സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ചിലവഴിച്ച് സന്തോഷത്തോടെ വൈകുന്നേരത്തോടെ മടങ്ങി.

13 comments:

  1. കാലിഫോര്‍ണിയായിലെ യോ‍സമിറ്റി നാഷണല്‍ പാര്‍ക്ക് കാണാനിന്നലെ ഞങ്ങള്‍ പോയകഥ... :)

    ReplyDelete
  2. പടങ്ങളും വിവരണം നന്നായിട്ടുണ്ട്...
    ഒന്നു പോയി വന്നതുപോലെ...

    ReplyDelete
  3. അങ്ങനെ കാലിഫോര്‍ണ്ണിയയും കണ്ടു.. :)

    ReplyDelete
  4. ചിത്രങ്ങളും വിവരണവും ഇഷ്ടപ്പെട്ടു. അഭിനന്ദങ്ങള്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നല്ല പടംസ്‌

    ReplyDelete
  7. നന്നായിരിക്കുന്നു ഫോടോസ്

    ReplyDelete
  8. കാലിഫോര്‍ണിയ-കാഴ്ചകള്‍ കണ്ട് അഭിപ്രായമെഴുതിയതിന് നന്ദി :)

    ReplyDelete
  9. ......ഒപ്പ്,
    പാപ്പരാ‍സി

    ReplyDelete
  10. പാപ്പരാസി & വഴിപോക്കന്‍: നന്ദി, മാഷന്മാരേ!

    Yosemite Photo blog 2: "Ahwahnee Hotel" താമസിയാതെ പ്രതീക്ഷിക്കാം! :)

    ReplyDelete
  11. ഒരു ഡൌട്ട് മനോജ എമ്പ്രാന്തിരി തന്നെയാണോ സ്വപ്നാടകന്‍?

    രണ്ടും ഒരാളായാലും അല്ലെങ്കിലും ആ ലാന്‍ഡ്‌സ്ക്കേപ്പ് പടങ്ങളൊക്കെ സൂപ്പര്‍ബ്!
    എന്തു ഭംഗി കാണാന്‍!

    ReplyDelete
  12. ആഷാ-- അതേ ... എല്ലാം ഒരാള്‍ തന്നെ :) യോസമിറ്റി നാഷണല്‍ പാര്‍ക്കിന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം! :)

    ReplyDelete