Saturday, April 05, 2008

ഫോട്ടോ ബ്ലോഗ് - മഞ്ഞില്‍ കളിക്കാന്‍ പോയപ്പോള്‍...

മാര്‍ച്ചിലെ ആദ്യ വാരാന്ത്യത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മഞ്ഞില്‍ കളിക്കാന്‍ പോകാനിടയായി. ദിവ്യയുടെ പിറന്നാളാഘോഷിക്കുകയുമാകാം അതോടനുബന്ധിച്ച് എല്ലാവരുമൊത്തുകൂടി സമയം ചിലവഴിക്കാം എന്നും തീരുമാനിച്ചു. സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്തു നിന്ന് രണ്ടര മണിക്കൂ‍ര്‍ ദൂരത്തുള്ള ഏഞ്ജല്‍‌സ് ക്യാമ്പ് എന്ന സ്ഥലത്തുള്ള ഞങ്ങളുടെ Timeshare condo-യിലാണ് താമസിച്ചിരുന്നത്. Condo-യില്‍ നമുക്കെല്ലാം താമസിക്കാനും പാചകം ചെയ്യാനുമൊക്കെയുള്ള സൌകര്യങ്ങളുണ്ട്. നീന്തല്‍ക്കുളവും ജക്കൂസി-സ്പാ, കുട്ടികള്‍ക്കുള്ള പ്ലേ ഗ്രൌണ്ട്, ഗെയിം റൂം തുടങ്ങിയ പലവിധ സൌകര്യങ്ങളുമുണ്ട്.
കേക്കിനു ചുറ്റും കുട്ടിപ്പട...
പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞ് ചരിത്ര പ്രാധാന്യമുള്ള കൊളം‌ബിയ ടൌണിലെ കാഴ്ച്ചകള്‍ കാണാന്‍ ഞങ്ങളെല്ലാവരും കൂടി യാത്രയായി. ഇത് പണ്ട് കാലിഫോര്‍ണിയായില്‍ സ്വര്‍ണ്ണം കണ്ടതിനെത്തുടര്‍ന്ന് ഒട്ടേറെയാളുകള്‍ വന്നു താമസിച്ച് സ്വര്‍ണ്ണം തേടിയിരുന്ന ഒരു ഖനന ഗ്രാമമായിരുന്നു. അതിന്റെ ഭാഗമായ പല കാര്യങ്ങളും കാണാനൊക്കും.
അവിടെ പഴയ ഖനന യന്ത്രങ്ങള്‍, പഴയ കാലത്തെ വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ കാണാനൊത്തു.
അഭിഷേക് ഖനന യന്ത്രത്തില്‍ തൊട്ടു നോക്കുന്നു.
പഴയ കാലങ്ങളെ അനുസ്മരിപ്പിക്കുന്ന കുതിരവണ്ടി... ഇപ്പോള്‍ സന്ദര്‍ശകരെ അവിടെയെല്ലാം ഉല്ലാസ സഞ്ചാരത്തിനു കൊണ്ടുനടക്കുന്നു...
കൊളം‌ബിയയിലെ ജയില്‍...
സൂക്ഷിപ്പുകാ‍ര്‍ക്ക് ഒരു ചെറിയ തുക കൊടുത്താല്‍ മണ്ണ് അരിച്ച് സ്വര്‍ണ്ണം നോക്കാനുള്ള മണ്ണും അരിപ്പയും മറ്റും അവര്‍ നമുക്കു തരും.
പഴയകാല ബാങ്ക് കെട്ടിടം.
(ചിത്രത്തില്‍ കാണുന്ന സുകു ഈ ബാങ്കിന്റെ ഹൈദരബാദ് സെന്ററില്‍ ജോലി ചെയ്യുന്നു. ബാങ്കിന്റെ ഈ പഴയ ശാഖാ മന്ദിരം കാണാനൊത്തത് വലിയ ത്രില്ലായിരുന്നു...)

Columbia Historic Park Video
കൊളം‌ബിയ ഗ്രാമം കണ്ട് കഴിഞ്ഞ് ഉച്ചയൂണിനു ശേഷം മഞ്ഞില്‍ കളിക്കാന്‍ എല്ലാവരും കൂടി യാത്രയായി. ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മഞ്ഞിന്റെ സ്ഥലമായി.


മഞ്ഞില്‍ കളിക്കാനുള്ള യാത്രയ്ക്കിടയ്ക്ക്... രണ്ടു വശവും മഞ്ഞു വീണു കിടക്കുന്നതു കാണാം


ബാലു മഞ്ഞില്‍!
എല്ലാവരും മഞ്ഞില്‍ കളിക്കാനൊരുങ്ങുന്നു...
ജോ’ട്ടന്‍ സിനിമാ താരത്തിന്റെ ഗ്ലാമറില്‍ നില്ക്കുന്നു...Cool
പ്ലാസ്റ്റിക് കൊണ്ടുള്ള "tobagan" ല്‍ ഇരുന്ന് മഞ്ഞിലൂടെ താഴേക്ക് നിരങ്ങിപ്പോകുന്നത് രസകരമായ ഒരു കളിയാണ്... (പണ്ട് കവുങ്ങിന്‍ പാളയിലിരുത്തി നാടന്‍ വഴികളിലൂടെ വലിച്ചു കൊണ്ടോടുന്നത് ഓര്‍മ്മയില്‍ വരുന്നു... Drunk
ഞങ്ങളുടെ 62 വയസ്സുകാരി അമ്മയും ഇതാ snow-യില്‍ കളിക്കാനെത്തിയിരിക്കുന്നു!!Dancing
ഈ snow-trip എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. കൊളം‌ബിയയിലും മറ്റും ഞങ്ങള്‍ t-ഷര്‍ട്ടും ജീന്‍സുമിട്ട് നടന്നു. അതുപോലെ മഞ്ഞിലും മിക്കവരും അതേ വേഷം തന്നെ. തണുപ്പും അതിനോടൊപ്പമുള്ള വിഷമങ്ങളുമില്ലാതെ എല്ലാവര്‍ക്കും രസിക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു. മഞ്ഞിലെക്കളികളും കഴിഞ്ഞ് തിരിച്ചു condo-യില്‍ എത്തി എല്ലാവരും നീന്തുകയും hot tuിരിക്കുകയും ചെയ്ത് തണുപ്പകറ്റി. അന്നു രാത്രിയും അവിടെ കഴിഞ്ഞ് അടുത്ത ദിവസം തിരിച്ചു വീട്ടിലേക്കു മടങ്ങി...

8 comments:

  1. മാര്‍ച്ചിലെ ആദ്യ വാരാന്ത്യത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി മഞ്ഞില്‍ കളിക്കാന്‍ പോകാനിടയായി.

    ഞങ്ങളുടെ 62 വയസ്സുകാരി അമ്മയും ഇതാ snow-യില്‍ കളിക്കാനെത്തിയിരിക്കുന്നു!!

    വീഡിയോകളും കാണാം! :)

    ReplyDelete
  2. മിക്ക ചിത്രങ്ങളും കണ്ട് ഇഷ്ടമായി. നന്ദി!!

    നിരോധിതമേഖലയായത് കാരണം വീഡിയോ ഇവിടെ ലഭ്യമല്ല.

    ReplyDelete
  3. ചിത്രങ്ങളും, വീഡിയോയും കണ്ടു. നന്നായിരിയ്ക്കുന്നു.

    ReplyDelete
  4. ഭാഗ്യവാന്മാര്‍ ....

    ReplyDelete
  5. മഞ്ഞില്‍ കളിയൊക്കെ കണ്ടു കേട്ടോ നന്നായിരിക്കുന്നു.

    ReplyDelete
  6. ഞങ്ങള്‍ മഞ്ഞില്‍ കളിക്കുന്ന പടങ്ങളും വീഡിയോയും കണ്ട് അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി. മഞ്ഞുകാലം കഴിഞ്ഞിരിക്കുന്നു ... വസന്തം പടിവാതില്‍ക്കല്‍ നില്ക്കുന്നു!

    ReplyDelete