Monday, April 14, 2008

കാലിഫോര്‍ണിയയില്‍ വിഷുവിന് “കേരള ഡേ” - ആഘോഷങ്ങള്‍!

സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്ത് ഇവിടുത്തെ മലയാളികള്‍ ഒത്തുകൂടി വിഷു ആഘോഷിച്ചു. മില്പിറ്റാസിലെ India Community Center-ല്‍ ഈ "Kerala Day" കൊണ്ടാടുന്നതിന് മലയാളി കുടുംബങ്ങള്‍ ഉച്ചയ്ക്ക് 2 മണിയോടെ എത്തിത്തുടങ്ങി. മൂന്നു മണിമുതല്‍ ആറു മണി വരെ നടന്ന പരിപാടികള്‍ താലപ്പൊലി, ചെണ്ടമേളം, മാവേലിയുടെ വരവ് എന്നിവയോടെ ആരംഭിച്ചു...
താലപ്പൊലിയേന്തി, കേരളത്തിന്റെ സ്വന്തം “സെറ്റ് മുണ്ട്” ഉടുത്ത് എല്ലാവരെയും എതിരേറ്റു.
.
ആഘോഷങ്ങള്‍ക്ക് ഉശിരേകാന്‍ ചെണ്ടമേളം...
.
നിലവിളക്ക്, താളവാദ്യങ്ങള്‍ തുടങ്ങി മലയാള മണ്ണിനെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കള്‍ പ്രദര്‍ശനത്തിന്...
.
മോഹിനിയാട്ടം നര്‍ത്തകികള്‍
.
പ്രദര്‍ശന വസ്തുക്കള്‍ക്ക് മുന്നില്‍ ഒരു "photo opp"
.
മോഹിനിയാട്ടം, കഥകളി നര്‍ത്തകികള്‍
.
“റോഷ്‌നി സുരേഷ്” നരകാസുരവധത്തിലെ “ലളിത” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
.
രേണുകയും ലതാ നാരായണനും ഒരു സ്വാതിതിരുനാള്‍ പദം ആടി.
.
ലതാ നാരായണന്‍
.
രേണുകാ എമ്പ്രാന്തിരി
.
ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി ചായയും സുഖിയന്‍, പഴം‌പൊരി തുടങ്ങി കേരളീയ വിഭവങ്ങളും മലയാളികള്‍ നടത്തുന്ന “സിതാര” റെസ്റ്റാറന്റില്‍ നിന്നും വിലകുറച്ച് ലഭ്യമായിരുന്നു. കേരളീയര്‍ക്കു പുറമേ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നമ്മോടൊത്ത് ഒത്തു ചേര്‍ന്ന് ഒരു നല്ല സായാഹ്നമൊരുക്കി.
അനിത കുട്ടി & ബ്രെണ്ഡ ദീക്ഷിത് - ഭരതനാട്യം
.
ആവണി, ദിവ, നികിത, ശ്വേത - ഇവരുടെ ഡാന്‍സ്
.
ദിവ
.
ആവണി
.
ആവണി, ദിവ, നികിത, ശ്വേത
.
ദിവ്യ എമ്പ്രാന്തിരി - ഭരതനാട്യം.
.
മാളവിക, മീനാക്ഷി, പാര്‍വ്വതി & ഗായത്രി - ഡാന്‍സ്
..
വിശേഷ് മണി & വര്‍ദ്ധിന്‍ മനോജ് - മലയാളം പാട്ട്
.
ആതിര പ്രതാപ് & ഗ്രൂപ്പ്
.
.
.
അടുത്ത ഒത്തുചേരല്‍ ഇനി ജൂണ്‍ ആദ്യം...

5 comments:

  1. ചെണ്ടമേളം, മോഹിനിയാട്ടം, തിരുവാതിരകളി, കഥകളി തുടങ്ങി കേരളത്തനിമ നിറഞ്ഞുനിന്ന വിഷു ആഘോഷങ്ങളുടെ ഫോട്ടോ‌ബ്ലോഗ്...!

    ReplyDelete
  2. മനോഹരം.
    സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങള്‍...

    ReplyDelete
  3. മനോജ്, ഇന്നാണ് ലിങ്ക് കിട്ടിയത്. ഇങ്ങനെയുള്ള ഒത്തുചേരലുകള്‍ നല്ല രസം തന്നെയായിരിക്കും അല്ലേ?
    വീഡിയോ ഉണ്ടെങ്കില്‍ പോസ്റ്റു ചെയ്യണേ, ആ ഡാന്‍സുകളുടെയെല്ലാം.

    ReplyDelete
  4. ഈ ഒത്തുചേരല്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ഒന്നാക്കിയതിന് ഇതൊരുക്കിയവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. മലയാളികള്‍ക്കും മറ്റ് ഭാരതീയര്‍ക്കും ഈ ആഘോഷം കുറച്ചൊന്നുമല്ല ആഹ്ലാദം പകര്‍ന്നത്!

    ReplyDelete
  5. Anonymous1:11 PM

    നല്ല പടങ്ങള്‍. ഡാന്‍സ് ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

    ReplyDelete