Sunday, August 31, 2008

എന്റെ മറ്റൊരു വര - ചില ഓര്‍മ്മകളും...

മൈത്രിയുടെ ഓണം program ന് കുട്ടികള്‍ക്കായൊരു ചെറു നൃത്തനാ‍ടകം (skit നെ ഇങ്ങനെ വിളിക്കാമോ ആവോ) ഉണ്ടാക്കുന്നുണ്ട്. അതിലേക്കായി ഒരു backdrop ഉണ്ടാക്കുന്നുണ്ട്. ശ്രീകുമാര്‍ അത് പെയിന്റു ചെയ്യാന്‍ ഉത്തരവാദിത്തമേറ്റെടുത്തത് എനിക്ക് വളരെ ആശ്വാസമായി. സംസാരിച്ചിരുന്നപ്പോഴാണ് അദ്ദേഹവും നമ്പൂതിരി, ഏ.എസ്., തുടങ്ങി എനിക്കിഷ്ടപ്പെട്ട ചിത്രകാ‍രന്മാരുടെ ആരാധകനാണെന്ന് മനസ്സിലായത്.

ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് പല ആര്‍ട്ടിസ്റ്റുകളും അവര്‍ പല എഴുത്തുകാര്‍ക്കും വേണ്ടി വരച്ച ചിത്രങ്ങളും ഉയര്‍ന്നിരുന്നു.  മദനന്‍  ശത്രുഘ്നന്റെ “സത്യഭാമ” യ്ക്കു വേണ്ടിയും സുന്ദര രാമസ്വാമിയുടെ “ഒരു പുളിമരത്തിന്റെ കഥ” യ്ക്കു വേണ്ടിയും വരച്ച രീതിയും, ഏ. എസ്. യയാതിക്കും വരച്ചതുമൊക്കെ...

ഇവരുടെയൊക്കെ influence  ആണ് എന്റെ വരകളിലും കാണുന്നത്. സ്വന്തമായൊരു സ്റ്റൈല്‍ കിട്ടാന്‍ മാത്രമുള്ള കഴിവെനിക്കുണ്ടോ എന്നും സംശയമാണ്  :)

എന്നിരുന്നാലും വരയ്ക്കാനെനിക്കിഷ്ടമാണ്.

താഴെക്കാണുന്നത് തോമാച്ചന്റെ വീടിനടുത്തുള്ള ഒരു walk/bike trail ന്റേതാണ്. തണല്‍ മരങ്ങളും, ഒരു കുഞ്ഞരുവിയുമൊക്കെയായുള്ള വഴി. ഇവിടെ നടക്കാന്‍ പോകാന്‍ ഞങ്ങള്‍ക്കിഷ്ടമാണ്. വെറുതെ നടക്കാന്‍ ...

Campbell - Los Gatos Creek Trail, Campbell, California.

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍!

2 comments:

  1. ഓണാശംസകള്‍..
    ഈ ചിത്രത്തിനെക്കുറിച്ച് പറയാന്‍ മാത്രം എന്‍റെ തലയില്‍ "കിഡ്നി" ഇല്ല..സോറി..

    ReplyDelete
  2. ഓണാശംസകള്‍ മാഷേ...

    വര ഇഷ്ടമായി.

    ReplyDelete