അമേരിക്കയില്‍ എന്നല്ല ലോകമൊക്കെയും പ്രശസ്തിയാര്‍ജ്ജിച്ചതാണ് കാലിഫോര്‍ണിയയിലെ യോസമിറ്റി നാഷണല്‍ പാര്‍ക്ക്. വേനല്‍ക്കാലത്ത് ഈ പാര്‍ക്കില്‍ ധാരാളം ആളുകള്‍ വന്നു താമസിക്കുകയും പാര്‍ക്കിന്റെ പലയിടങ്ങളും സന്ദര്‍ശിക്കുകയും ചെയ്യുമെങ്കിലും മഞ്ഞുകാലത്ത് സന്ദര്‍ശകര്‍ വളരെ കുറവാണ്. താമസ സൌകര്യങ്ങള്‍ കുറവായതിനാലും, പാര്‍ക്കിനുള്ളിലൂടുള്ള പ്രധാന റോഡ് അടച്ചിട്ടതിനാലും, Half Dome പോലുള്ള സ്ഥലങ്ങളിലേക്കുള്ള hiking trails തുറക്കാത്തതുമൊക്കെയാണു കാരണങ്ങള്‍. എന്നിരുന്നാലും winter ല്‍ ഈ പാര്‍ക്ക് കാണേണ്ടതു തന്നെയാണ്. മഞ്ഞില്‍ കുളിച്ച് മറ്റൊരു മുഖമണിയുകയായ് മഞ്ഞുകാലത്ത് Yosemite.
എന്റെ ഒരു സുഹൃത്ത് (Maxine) അടുത്തിടെ ആ പാര്‍ക്ക് സന്ദര്‍ശിച്ച സമയത്തെടുത്ത ചിത്രങ്ങളില്‍ ചിലതാണിവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പേരുകേട്ട “El Capitan“ മഞ്ഞില്‍ കുളിച്ച്...
തരുലതാദികളെല്ലാം മഞ്ഞിന്റെ വെള്ളയുടുപ്പണിഞ്ഞ്
"El Capitan" മേഘമാലകളണിഞ്ഞ്... background ല്‍ Half Dome കാണാം...
കുറുനരി - മഞ്ഞിനിടയിലൂടെ നുഴഞ്ഞു വരുന്ന ചെറു പ്രാണികളെയും നോക്കി നടക്കുന്നതിനിടയില്‍...
"Mirror Lake"
ഐസ് ഒഴുകുന്ന അരുവി...
മഞ്ഞണിഞ്ഞ മരം...
വേനല്‍ക്കാലത്തു ഞങ്ങള്‍ ഈ പാര്‍ക്കില്‍ പോയപ്പോഴെടുത്ത ചിത്രങ്ങളും മറ്റും ഇവിടെ...
പാര്‍ക്കില്‍ താമസ സൌകര്യം ഏര്‍പ്പാടു ചെയ്യാന്‍ ഇവിടെ ...
No comments:
Post a Comment