Monday, November 30, 2009

Marriott Newport Coast, California: വിവരണവും ചിത്രങ്ങളും.

മാരിയറ്റ് തെക്കന്‍ കാലിഫോര്‍ണിയായിലെ ന്യൂ പോര്‍ട്ട് ബീച്ചിനടുത്ത് ഒരു അതിമനോഹരമായ റിസോര്‍ട്ട് പണിഞ്ഞിട്ടുണ്ട്. അവരുടെ timeshare ന്റെ ഭാഗമായാണിത് ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ (Tuscan) മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റിസോര്‍ട്ടില്‍ ഒരാഴ്ച താമസിക്കാന്‍ ഏകദേശം $2000 ഒക്കെ കൊടുക്കേണ്ടിവരും. എന്റെ ഒരു സുഹൃത്തുവഴി തരക്കേടില്ലാത്ത റേറ്റിന് എനിക്കിത് കിട്ടുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ ശിവക്കുട്ടന്റെ അര്‍ദ്ധ-ഹേമന്ത-അവധിക്കാലത്ത് അവിടെ താമസിക്കാ‍നുമൊത്തു.

University Of California, Irvine ക്യാമ്പസില്‍ നിന്നും 6 മൈല്‍ അകലെ ശാന്തസമുദ്രതീരത്താണിതുള്ളത്. റിസോര്‍ട്ടില്‍ നിന്നും അരമൈല്‍ അകലെ ബീച്ചിലേക്ക് നടന്ന് കടലോരത്ത് സമയം ചിലവഴിക്കാന്‍ പല ദിവസവുമൊത്തു. ഡിസ്നിലാന്‍ഡില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല താവളമായിരിക്കും. DL മുപ്പതു മിനിട്ട് അകലെയാണ്.

റിസോര്‍ട്ടില്‍ 2 ബെഡ്‌റൂം യൂണിറ്റുകളാണുള്ളത്. എല്ലാവിധ പാചക സാമഗ്രികളടങ്ങിയ അടുക്കളയും, സ്വീകരണമുറിയും, jetted tub ഉള്‍പ്പെട്ട കുളിമുറികളും, plasma TV യും മറ്റുമുള്ള കിടക്കമുറികളുമെല്ലാം നമ്മുടെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.

റിസോര്‍ട്ടിന്റെ ചില ചിത്രങ്ങളിതാ.













അതിമനോഹരങ്ങളായ രണ്ട് നീന്തല്‍ക്കുളങ്ങളുണ്ടിവിടെ. അവയോട് ചേര്‍ന്ന് restaurants ഉള്ളതിനാല്‍ pool-നു സമീപമിരുന്ന് ഭക്ഷണം കഴിക്കുകയുമാവാം.





ഞങ്ങളുടെ യൂണിറ്റില്‍ നിന്നുള്ള കാഴ്ച.


നീന്തല്‍ക്കുളത്തിന്റെ കരയില്‍ ഈ വലിയ ചതുരംഗക്കളവും കരുക്കളും നമ്മെ കാത്തിരിക്കുന്നു.


ലോബിയില്‍ നിന്നു നോക്കിയാല്‍ നീന്തല്‍ക്കുളങ്ങും അതിനപ്പുറം കടലും കാണാം.





തണുപ്പുകാലത്ത് ഈ തീക്കുണ്ടത്തിന് ചുറ്റുമിരുന്ന് marshmallow ചുട്ട് കഥകളും പറഞ്ഞിരിക്കാം.


Putting Green and basketball court. നമുക്ക് മിനിയച്ചര്‍ ഗോള്‍ഫും ബാസ്കറ്റ്ബാളും കളിക്കാനായി വെടിപ്പുള്ള കോര്‍ട്ടുകളുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് play structure-ഉം.


റിസോര്‍ട്ടില്‍ നിന്ന് 10 മിനിട്ടു നടന്നാല്‍ കടലോരത്തെ ക്രിസ്റ്റല്‍ കോവ് പാര്‍ക്കിലെത്തും. അവിടെ നടക്കാനും സൈക്കിളോടിക്കാനും മറ്റുമുള്ള ട്രെയിലുകളും ഉണ്ട്.


crystal-cove-walk


crystal-cove-beach


newport-coast-sign


ലഗുണാ ബീച്ച് അടുത്തുള്ള മറ്റൊരു മനോഹരമാ‍യ കടലോര ഗ്രാമമാണ്.


ലഗുണാ ബീച്ചിലെ restaurant


I-5 ഹൈവേയിലൂടെ ഓടിച്ചു വരുമ്പോളെടുത്തത്. മേഘാവൃതമായ ആകാശം... :)

No comments:

Post a Comment