എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടു നമുക്കെന്തു കിട്ടാന്‍ ?
ജന്മവൈകല്യവും, അല്പായുസ്സും, മരണവും, ചത്ത്തതുപോലെ ജീവിതവും
ആരാന്റെ കാര്യമല്ലേ? നമുക്കെന്തു ചേതം?
നമുക്ക് പണമല്ലേ വലുത്? പണമില്ലെങ്കില്‍ നമ്മളുണ്ടോ?
അതിനാല്‍ നമുക്ക് എന്‍ഡോസള്‍ഫാന്‍ വീണ്ടും വാങ്ങാം,
ആരാന്റെ മേത്ത് വാരിയോഴിക്കാം,
അവരുടെ ദുര്‍വിധിയില്‍ മുതലക്കണ്ണീര്‍ ഒഴുക്കാം
പിന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി
ബീഫ് ഉലര്ത്തിയതും, മാര്ട്ടിനിയും, മദിരയും, ഐസ്ക്രീമും സേവിക്കാം...
No comments:
Post a Comment