ഓണക്കാലത്ത്
നിലാവത്ത്
നാട്ടുവഴിയില്‍
ഓണക്കളികള്‍
കളിച്ചതോര്‍ക്കുന്നോ?
അന്ന് നമ്മള്‍
ഒന്നായിരുന്നു.
പണമോ, കുടുംബമോ, ജാതിയോ, മതമോ
വ്യത്യാസങ്ങള്‍ നമുക്കില്ലായിരുന്നു.
എല്ലാവര്ക്കും ഒരു നിറം.
കറുത്തവനോ വെളുത്തവനോ എന്ന് തരംതിരിക്കലില്ല.
നിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഉപ്പേരിയും
എന്റെ വീട്ടിലെ കളിയടയ്ക്കയും
അവന്‍റെ വീട്ടിലെ ശര്ക്കരവരട്ടിയും
നമുക്കൊരുപോലെ.
നമ്മളൊരുപോലെ.
No comments:
Post a Comment