എന്തിനിന്നു വന്നു നീ? അനന്തതയിലെവിടെയോ മാഞ്ഞ നക്ഷത്രമേ...
എന്തിനിന്നു വന്നു നീ?
പൊയ്പോയ വാസന്ത സ്വപ്‌നങ്ങള്‍ വീണ്ടും മൊട്ടിടുകില്ലെന്നറിഞ്ഞിട്ടും
കയ്പാര്‍ന്നോരെന്‍ വിഷാദാര്‍ദ്ര ജീവനില്‍
എന്തിനു വീണ്ടും നീ വന്നു?
രാത്രി മഴയായ്
രാക്കുയിലിന്‍ പാട്ടായ്
മഞ്ഞിന്‍ കുളിരായ്
അരുവിതന്‍ കളനാദമായ്
അണയുമുഷസ്സിന്‍ ആര്‍ദ്ര മന്ദസ്മിതമായ്...
എന്തിനിന്നു വന്നു നീ?
വരുവാന്‍ കൊതിച്ചിട്ടും വരുവാനരുതാതെ
ReplyDeleteവിലക്കുകള്‍ തടുത്തപ്പോള്‍
ഒരുപാടു ഒരുപാടു വൈകി പോയി...
എങ്കിലും ഞാന്‍ അറിയാതെ
വിലങ്ങുകള്‍ മാറിയപ്പോള്‍
ഞാനെത്തി....