Saturday, July 16, 2011

പണ്ടത്തെ സിനിമ കാണലും മറ്റും ...

"പന്തളം നാഷണല്‍ " ഇതുപോലെ ഉണ്ടായിരുന്നു. ഓലമേഞ്ഞ ആ തിയറ്ററിനെക്കുറിച്ച് ആദ്യം ഓര്‍ക്കുന്നത് കതകെല്ലാം അടച്ച് ഇരുട്ടില്‍ വിയര്‍പ്പില്‍ മുങ്ങി ഇരിക്കുന്നതാണ്. 

മറ്റൊരു ഓര്‍മ്മ "പുകവലി പാടില്ല" എന്നെഴുതി വച്ചിട്ടുണ്ടെങ്കിലും മുന്‍പിലുള്ള സീറ്റുകളില്‍ നിന്ന് പ്രൊജക്ഷന്‍ ലൈറ്റിന്റെ രശ്മികളില്‍ പുകപടലങ്ങള്‍ കാണുന്നത്..

മൂട്ട കടിക്കുന്നത് ...


ഇതുപോലൊരു ഓല മേഞ്ഞ കൊട്ടക ആറ്റിനക്കരെ ഉണ്ടായിരുന്നു. "കുളനട സ്വാഗത്" .. അവിടെ മുത്തശ്ശി, അവരുടെ കൂട്ടുകാര്‍ , ഞങ്ങള്‍ നയാപ്പൈസകള്‍ എല്ലാവരും കൂടി ഏതോ പുരാണ സിനിമ കാണാന്‍ പോയതുമോര്‍ക്കുന്നു. ഭഗവാന്‍ ദശാവതാരം കാണിച്ചപ്പോള്‍ സീനിയര്‍ സിറ്റിസണ്‍സ് എല്ലാവരും എഴുന്നേറ്റു നിന്നു തൊഴുതു! :)

മേല്‍പ്പറഞ്ഞതിനു മറുപടിയായി വിജയ്‌ കോന്നി എഴുതി:

"ആദ്യമായി സിനിമ കണ്ടതു സ്കൂളില്‍ വച്ചായിരുന്നു. പേരോര്‍മയില്ല. എന്തായാലും രണ്ട് രുപായ്കു ടിക്കറ്റ് എടുത്ത് സിനിമ കണ്ടപ്പോള്‍ തോന്നിയ സന്തോഷവും, അത്ഭുതവും, ആവേശവും ഇപ്പോള്‍ സിനിമ കാണുമ്പോള്‍ ഇല്ല."

Shamith Tp: "ഓർമയിൽ ആദ്യത്തേത് ഓല മേഞ്ഞ ടാക്കീസിൽ തന്നെ. കണ്ണൂർ സംഗീത. തലയിണമന്ത്രം ആണ് പടം."

Rashid Ebrahim: "ഷമിത് അതിപ്പോഴും ഓല തന്നെയാ :) ... ക്ലാസ്സു കട്ട്‌ ചെയ്തു പലയിടത്തും അലഞ്ഞു നടന്നുണ്ടാക്കിയ 10 രൂപ കൊടുത്തു മുന്നിലെ ബെന്ജിലിരുന്നു പടം കണ്ട് പിറ്റേ ദിവസം പിടലിയായി സ്കൂളില്‍ നിന്നും ലീവ് എടുത്തു വീട്ടിലിരുന്ന നല്ലൊരു ഓര്മ തെളിഞ്ഞു വരുന്നു ... പുതിയ പടം കാണാന്‍ തിക്കിലും തിരക്കിലും തള്ളിക്കയറി വിയര്തോലിച്ചു ടികെറ്റ് ഉം എടുത്ത് അകത്തു കയറി വിയപ്പു ഗന്ധവും കൊടും ചൂടും സഹിച്ചു ...മുറുക്കാന്‍ തുപ്പിയ കസേര തുടച്ചു വൃത്തിയാക്കി ... കൂവലിലും ബഹളത്തിനും ഇടയ്ക്കു ഒരു പടം കണ്ടിറങ്ങി വരുമ്പോള്‍ യുദ്ധം കഴിഞ്ഞ പ്രതീതി !"

Shamith Tp: "അന്നൊക്കെ ലോ ക്ലാസിനു നാലുരൂപ ആയിരുന്നു ടിക്കറ്റ്. അതുണ്ടാക്കാൻ പെട്ട പാടേയ് 
:("

Rashid Ebrahim: "ഷമിത് ... കാശു വണ്ടി, അടക്കാ ശേഖരണം ,പിന്നെ 6 km സൈക്കില്‍ സവാരി നടത്തി ആട്ടുന്നിടത്ത് പോയി വെളിച്ചെണ്ണ വാങ്ങുന്നതിലെ കമ്മിഷന്‍ , തുടങ്ങി ഒരു സിനിമ കാണാന്‍ എന്നിലെ സിനിമാപ്രേമി ചെയ്ത ത്യാഗങ്ങലോര്‍ക്കുമ്പോള്‍ .. നെറ്റിനു മുന്പിലിരുന്നു ഫ്രീ ആയി പടം കാണുന്ന എന്നെ കുറിച്ചോര്‍ത്തു എനിക്ക് തന്നെ പുച്ഛം തോന്നുന്നു!!"

Manoje Pandalam: "തറ ടിക്കറ്റ്‌ ഒരു രൂപാ ആയിരുന്നു എന്റെ ഹൈസ്കൂള്‍ കാലത്ത്‌... അതും ഒപ്പിക്കാന്‍ പ്രയാസമായിരുന്നു..."

Shamith Tp: "കാലാപാനി ഞാൻ നാല് പ്രാവശ്യം കണ്ടിരുന്നു.. 4X4 = 16 :P"

Manoje Pandalam: "‎Shamith: കാലാപാനി നാല് പ്രാവശ്യം കണ്ടതിന്‍റെ കാരണം ഒന്നു പറയുമോ? (സീരിയസായി ചോദിക്കുന്നതാ... പടം ഇതുവരെ കണ്ടിട്ടില്ല...)"

Shamith Tp: "കാലാപാനി എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട മൂവി ആണ്. ഇതുവരെ കാണാത്ത പുതുമയുള്ള പ്രമേയം തന്നെ ആണ് കാരണം എന്ന് തോന്നുന്നു. പിന്നെ കലശലായ സിനിമാഭ്രാന്തും. ഒരു സിനിമ കാണുമ്പോൾ അതിലെ സീൻ ബൈ സീൻ. ഫ്രെയിം ബൈ ഫ്രെയിം മന:പാഠം. ആക്കിയിരുന്നു. പിന്നെ കാലാപാനി മാത്രമല്ല. അന്നൊക്കെ കൊള്ളാമെന്ന് തോന്നിയ പടങ്ങൾ രണ്ടും മൂന്നും തവണ കാണുന്നതിൽ ഒരു പ്രശ്നവും എനിക്ക് തോന്നിയിരുന്നില്ല് :) "

കടപ്പാട്: എന്റെ ഫേസ്‌ബുക്ക്‌ കൂട്ടുകാരോട്...
ലേബല്‍ : നോസ്റ്റല്ജ്യ nostalgia

നിങ്ങള്‍ ഓലമേഞ്ഞ സിനിമാക്കൊട്ടകയില്‍ പോയി പടം കണ്ടതോര്‍ക്കുന്നോ? ഓര്‍മ്മകള്‍ കമന്റ്റൂ .. :)

2 comments:

  1. നിങ്ങള്‍ ഓലമേഞ്ഞ സിനിമാക്കൊട്ടകയില്‍ പോയി പടം കണ്ടതോര്‍ക്കുന്നോ?

    ReplyDelete
  2. ഒരുപാടു തവണ പോയിട്ടുണ്ട്...! പല്ലശ്ശനയില്‍ ഒരു ലക്ഷ്മി ടാക്കീസ് ഉണ്ടായിരുന്നു....ഈ അടുത്ത കാലത്ത് അത് അടച്ചു പൂട്ടിപ്പോയി! ഞാന്‍ അവസാനമായി കണ്ടത് 'ചന്ദ്രലേഖ' എന്ന പ്രിയദര്‍ശന്‍ ചിത്രമായിരുന്നു...!

    ReplyDelete