Sunday, September 11, 2011

തമിഴന്‍ - മലയാളി ...

എന്റെ സുഹൃത്ത്‌. 
അവന്‍ റെയില്‍പ്പാളങ്ങള്‍ക്ക് അപ്പുറത്തു നിന്ന് വന്നു
കൂടെ ഒരു തമിഴനും.
സുഹൃത്തിനേക്കാള്‍ നന്നായി മലയാളത്തില്‍ വര്‍ത്തമാനം പറഞ്ഞു.
ഇതെങ്ങിനെയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു 
"തമിഴനാണെങ്കിലും ഞാന്‍ ജനിച്ചു വളര്‍ന്നത് പെരുമ്പാവൂരാ..."
എപ്പടി സമാചാരം?

***
റെയില്‍പ്പാളത്തിനപ്പുറത്ത് ആകാശം 
ഒരു ചെമ്പട്ടുസാരിയുടുത്ത്‌ കോവിലില്‍ പോകാനൊരുങ്ങി...
ഞങ്ങള്‍ ഷാപ്പിലേക്കും ...

1 comment:

  1. തമിഴന് ഏതു കൊത്താഴത്ത് പിറന്നാലും തമിഴനെന്ന അഭിമാനമുണ്ട്. നമുക്കോ?

    മലയാളിക്ക്‌ സന്ധ്യ എന്നില്ല അഷ്ടമിരോഹിണി എന്നില്ല ആവണി അവിട്ടമെന്നോ ഓണമെന്നോ ഇല്ല... അടിച്ചു പൂസായാല്‍ മാത്രം മതി ...

    ഈശ്വരോ രക്ഷതു!

    ReplyDelete