Tuesday, September 06, 2011

മൂന്നു കവിതകള്‍ ... സെപ്റ്റംബര്‍ 6, 2011

നിനക്കറിയില്ല
ആകാശത്തിന് താഴെ
അനന്തമായ ഈ മണല്‍ക്കാട്ടില്‍
പഴുതാരകളുടെ കടികളെ ഭയന്ന്‍ വിളറാതെ
ജലപുഷ്പങ്ങളെ സ്വപ്നം കണ്ട്
ഞാന്‍ ഇന്നുമിരിക്കുന്നു
ഒരു തൂവല്‍ സ്പര്‍ശം ദാഹിച്ച് ...
_______________________________________________
കള്ളന്‍
കമുകിന്‍ ചോട്ടില്‍ നിന്ന് മേലോട്ട് നോക്കി , പിന്നെ
ഇടം വലം ...
അടുത്ത് നില്‍ക്കുന്ന മാവിന്‍റെ കൊമ്പില്‍ മാത്രം നോക്കിയില്ല.
തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ കമുകിന്‍ മുകളില്‍ എത്തിയപ്പോഴേ കണ്ടുള്ളൂ...
------------------------------------------------------------------------
കുഞ്ഞേ
നിന്റെ മുന്നില്‍ പാത പിരിയുന്നിടത്ത്
ഇടതോരം ചുവന്ന പാതയും
വലതോരം കാവി പാതയും
കാണായി വരും
ഈ രണ്ടു പാതയിലും വിഷസര്‍പ്പങ്ങള്‍ കാണും
അതിനാല്‍
അടുത്ത് നില്‍ക്കുന്ന ആല്‍ത്തറയില്‍ കയറി ഇരിക്കൂ ...
ആലിലകള്‍ നിനക്ക് ജ്ഞാനാമൃതം പറഞ്ഞു തരും
അത് ഉള്‍ക്കൊണ്ട് അടുത്തുള്ള പുഴയില്‍ ചാടുക.
രത്നം ശിരസ്സിലണിഞ്ഞ ഝഷരത്നം നിന്നെ മണികര്‍ണ്ണികയിലെത്തിക്കും
അവിടുത്തെ വരാഹങ്ങളെ സേവിച്ച് ശിഷ്ടകാലം വര്‍ത്തിക്കൂ. മംഗളം.
 

No comments:

Post a Comment