സുഹൃത്തുകളെ, ഞാന്‍ വെളിച്ചത്തിലേക്ക് പോകുകയാണ്
ആ വെളിച്ചം എന്നെ കരിച്ചു കളഞ്ഞേക്കുമായിരിക്കും
ചിലപ്പോള്‍ ഞാന്‍ ആ വെളിച്ചത്തിന്‍റെ തന്നെ ഭാഗമായേക്കും
കുഴപ്പമില്ല. ഞാന്‍ മറയുമ്പോള്‍ നിങ്ങള്‍ കരയേണ്ടതില്ല ...
എന്‍റെ ജീവിതം വെട്ടത്തെ കാണാന്‍ , വെട്ടം പരത്താന്‍ , ആയിരുന്നെന്നു മാത്രം മനസ്സിലാക്കുക.
നിങ്ങളുടെ കണ്ണിലൂടെ കാണുമ്പോള്‍ എന്‍റെ വരകളും വരികളും
നിങ്ങളുടെ ചായങ്ങളിലൂടെ നിങ്ങള്‍ കാണുന്നു
ഒരു മെഴുക് തിരിയുടെ നാളത്തില്‍ നിറങ്ങള്‍ കാണുന്നത് പോലെ ...
നിങ്ങള്‍ നിങ്ങളെ അറിയാന്‍ ശ്രമിക്കൂ ... എന്നെ വെറുതേ വിടൂ
എന്‍റെ വെളിച്ചം എന്റേതു മാത്രം...
മംഗളം. ശുഭം.
No comments:
Post a Comment