Sunday, March 11, 2007

ഫോട്ടോ ബ്ലോഗ്: വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് - Animal Kingdom

ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച അമേരിക്കക്കാര്‍ക്ക് അവധി ദിവസമാണ്. അന്നവര്‍ Presidents Day ആചരിക്കുന്നു. ഈ ദിവസം മിക്ക സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഞങ്ങളുടെ പയ്യന്‍സിന് അതിന്റെ തലേ ആഴ്ച അവധിയായിരുന്നതിനാല്‍ ഞങ്ങള്‍ Florida-യിലെ Orlando-ല്‍ ഉള്ള Walt Disney World കാണാന്‍ പോയി. WDW-ലെ ഒരു റിസോര്‍ട്ടില്‍ ഒരാഴ്ച താമസിച്ചുകൊണ്ട് അവിടുത്തെ theme parks - Magic Kingdom, Epcot Center, MGM Studios, Animal Kingdom - ഇവ കാണാന്‍ പോയി. Information Technology, Security, "Imagineering", Dining, Lodging തുടങ്ങി എല്ലാ മേഖലകളിലും എല്ലാവര്‍ക്കും മാതൃകയാകുന്ന ഒരു സ്ഥലമാണ് WDW.

Epcot ല്‍ ഒരു തടാകത്തിനു ചുറ്റുമായി World Showcase ഉണ്ട്. അതിന്റെ ഭാഗമായി ലോകത്തിലെ പ്രധാന രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കെട്ടിടങ്ങളും മറ്റും ഉണ്ട്. ചൈന, ഇറ്റലി, മൊറോക്കോ, ജര്‍മ്മനി, സ്വീഡന്‍, ഫ്രാന്‍സ്, മെക്സിക്കോ, അമേരിക്ക, കാനഡ എന്നിവയാണുള്ളത്. ഇന്ത്യ കണ്ടിലല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവര്‍ തീര്‍ച്ചയായും Animal Kingdom-ല്‍ പോകേണ്ടതാണ്!

Animal Kingdom-ല്‍ ഏഷ്യയ്ക്കായി പ്രത്യേകം സ്ഥലം തിരിച്ചിട്ടിട്ടുണ്ട്. അതില്‍ മിക്കതും എല്ലാം തന്നെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ്. മഹാരാജാ Jungle Trek, Expedition Everest, Kali River Rapids, തുടങ്ങി അനേകം കാര്യങ്ങള്‍ അവിടെ കാണാനുണ്ട്.



Tree of Life എന്ന ഭീമാകാരമായ ഒരു artificial മരം പണിതു വച്ചിട്ടുണ്ട്. അതിന്റടുത്തു ചെന്നു സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ കൊത്തിവച്ചിരിക്കുന്ന രൂപങ്ങള്‍ കാ‍ണാം.. ഇതാ ചില ഉദാഹരണങ്ങള്‍...


















മഹാരാജാ Jungle Trek- ലൂടെ നടക്കുമ്പോള്‍ ക്ഷേത്രങ്ങളും പ്രതിമകളുമൊക്കെ അങ്ങിങ്ങു കാണാം.






Expedition Everest എന്ന roller coaster ride വളരെ രസകരമായ ഒരു ride ആണ്. “യതി” എന്ന പ്രാചീന/പ്രാകൃത ജീവി കാവല്‍ നില്‍ക്കുന്ന ഒരു കാട്ടിനുള്ളിലേക്കു പോകുന്ന തീവണ്ടിയെ “യതി” ആക്രമിക്കുന്നതായിട്ടാണ് ഈ റൈഡ് ഉണ്ടാക്കിയിട്ടുള്ളത്. എവറസ്റ്റ് ഉണ്ടാക്കിയിരിക്കുന്നതും വളരെ മനോഹരമായ്ത്തന്നെയാണ്. (ഈ പര്‍വ്വതം സ്വയംഭൂ ആയിരുന്നെങ്കില്‍ Florida-യിലെ ഏറ്റവും പൊക്കം കൂടിയതായിരുന്നേനെ!!)



Animal Kingdom-ലെ ഈ കാഴ്ചകള്‍ സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നു :)

7 comments:

  1. ഞങ്ങള്‍ Florida-യിലെ Orlando-ല്‍ ഉള്ള Walt Disney World കാണാന്‍ പോയിരുന്നു.

    Animal Kingdom-ല്‍ ഏഷ്യയ്ക്കായി പ്രത്യേകം സ്ഥലം തിരിച്ചിട്ടിട്ടുണ്ട്. അതില്‍ മിക്കതും എല്ലാം തന്നെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ്. മഹാരാജാ Jungle Trek, Expedition Everest, Kali River Rapids, തുടങ്ങി അനേകം കാര്യങ്ങള്‍ അവിടെ കാണാനുണ്ട്.

    Animal Kingdom-ലെ ഈ കാഴ്ചകള്‍ സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നു :)

    ReplyDelete
  2. ഡിസ്നിയുടെ തുടക്കം ഇവിടെ അടുത്തുള്ള (California, Anaheim) തീം പാര്‍ക്കില്‍ നിന്നായിരുന്നു.
    അവിടെ ചിലപ്പോള്‍ പോകാറുണ്ട്. Orlandoയില്‍ വന്നിട്ടില്ല.

    നല്ല ചിത്രങ്ങള്‍.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Orlando യിലെ Walt Disney World ലെ Animal Kingdom Park-ലെ ചിത്രങ്ങള്‍ - വീഞ്ഞ് പഴയകുപ്പിയില്‍ത്തന്നെ :)

    ReplyDelete
  5. ആ മരം ഓര്‍ജിനലാണെന്നും പറഞ്ഞ് എനിക്ക് മുന്‍പൊരു ഈമെയില്‍ ഫോര്‍വേഡ് വന്നതോര്‍ക്കുന്നു. ഇതപ്പോ ഡിസ്നി വേള്‍ഡിലാണല്ലേ :)

    ReplyDelete
  6. Anonymous12:03 AM

    same tree is seen in nalgonda also,in andhra Pradesh

    ReplyDelete