Tuesday, March 13, 2007

പാങ്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പാങ്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
എറണാകുളം ജില്ല.
ഇതു ഞങ്ങളുടെ മുത്തശ്ശിയുടെ വീട്ടുവളപ്പില്‍ നിന്നുമെടുത്ത രണ്ടു ചിത്രങ്ങളുടെ സമന്വയം. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ഭക്തജനങ്ങളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്, അപ്രകാരമെങ്കിലും ഈ പഴയ കോവില്‍ ഇന്നും ക്ഷയിച്ചു തന്നെയിരിക്കുന്നു...
പുത്തന്‍ കുരിശ്, അമ്പലമേട്, വടവുകോട്, പത്താം മൈല്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കടുത്താണ് പാങ്കോട്.

5 comments:

  1. ദിവാ, താന്‍ ഒരു ഫോട്ടാഗ്രാഫറും, വരക്കാരനും, കഥാകാരനും ആണെന്നറിയാന്‍ വൈകിപോയി.

    ദില്ലിയില്‍, നെഹ്രു പ്ലേസില്‍ ഒരേ ഫാസ്റ്റ് ഫുഡ് സെന്ററില്‍ നിന്നു നാം, ഒരേ സമയത്തു, ലസ്സിയോ, രാജ്മാ ചാവലോ കഴിച്ചിരുന്നിരിക്കാം, പക്ഷെ അന്നു കണ്ടീല്ല. പക്ഷെ കാണുമെടോ തന്നെ ഞാനെന്നെങ്കിലും.. കണ്ടിരിക്കും എന്‍ കൊക്കില്‍ ജീവനുള്ളിടത്തുനുള്ളില്‍!

    ReplyDelete
  2. ദൈവമേ... ഇതാ കുറുമാന്‍ എന്നെ ഭീഷണിപ്പെടുത്തുന്നു!!

    കമന്റിയതിന് നന്ദി, ഗുരോ!

    ReplyDelete
  3. എന്റെ പൊന്നു കുറുമാനെ...
    സ്വപ്നാടകന്‍ വേഗസില്‍ ഒരു യക്ഷിയുടെ കൂടെ നില്‍ക്കുന്ന പടം കണ്ടില്ലെ താങ്കള്‍?
    ഇങ്ങനെ പെട്ടെന്നങ്ങു മറക്കാമോ അത്??

    ഓ നേരില്‍ കാണുമെന്നായിരിക്കും:) സോറി!, ഗ്രാമര്‍ ഇല്ലെന്നുള്ള താങ്കളുടെ പ്രോഫൈലിലെ “disclaimer" കണ്ടതു ലൈറ്റായിട്ടാണു:)

    ReplyDelete
  4. മിസ്റ്റര്‍ തുഞ്ചം... എന്റെ “ഡെത്ത് വാലിയിലെ യക്ഷി” എന്ന തുടരന്‍ അപസര്‍പ്പക നോവല്‍ ഉടനെ പുറത്തു വരുന്നുണ്ട്.താന്‍ അതിലെ വില്ലന്‍ കഥാപാത്രമാകേണ്ടെങ്കില്‍ അടങ്ങിയിരുന്നോ... ജാഗ്രതൈ!!

    ReplyDelete
  5. പനോരമയില്‍ ഈ ചിത്രം വേണമെന്നുള്ളവര്‍ക്ക് പോസ്റ്റിലെ പടത്തില്‍ ഞെക്കിയാല്‍ മതി! :)

    ReplyDelete