Wednesday, March 26, 2008

ഓടുന്ന കുട്ടനെ പേടിപ്പിക്കാതെ...

കഥയല്ലിതു കവിതയുമല്ല
കണ്ണിന്‍ മുമ്പിലിന്നും കാണും ചിത്രം മാത്രം...
******* ******** ********

കുട്ടനോടുന്നു, പാടത്തൂടെ.
കുട്ടനു വെട്ടം കാട്ടി, അമ്പിളി പാറുന്നൂ.
കുട്ടനു കൂട്ടായി -
അമ്പിളി നീന്തുന്നൂ, ചാലില്‍, ചേലില്‍!

അങ്ങേക്കരയില്‍ തെങ്ങുകള്‍ കാറ്റത്താടുന്നു,
മുടി കെട്ടഴിച്ച് ഉറയുന്നൂ.
കാറ്റിന്നിഴ ഓടി വന്ന് കുട്ടന്റെ തോളത്ത് തൊട്ട്
കുട്ടനെ പേടിപ്പിക്കാന്‍ നോക്കുന്നു...

നിഴലുകള്‍ നാക്കു നീട്ടുന്നു; കൊഞ്ഞനം കാട്ടുന്നു...
ജീവന്‍ വച്ച നിഴല്‍-
പുല്ലുകള്‍ കുട്ടന്റെ കാലില്‍ പിടിക്കുന്നോ?

ഭാഗ്യം, പാടവരമ്പ് നനഞ്ഞിട്ടില്ല
നനഞ്ഞു കുതിര്‍ന്നു തെന്നിക്കിടക്കുന്നില്ല

"തെന്നി മറിഞ്ഞച്ചാലില്‍ വീണാലെന്തൊരു ഗതിയാകും...
ചെളിയിലുറഞ്ഞൊരു കന്നു കണക്കെ സംഗതി ബഹു കേമം! "

"ഓടെട കുട്ടാ, വീടണയാനിനി നിമിഷങ്ങള്‍ മാത്രം ..."
ചെളിയില്‍ വീഴാതെ, നിഴലില്‍ വഴുതാതേ
"അമ്മയ്ക്കുള്ള മരുന്നിലൊരല്പോം താഴെക്കളയാതേ....!!"

കവിത ആലപിച്ചത് താഴെ:

powered by ODEO
podcast player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇവിടെ download ചെയ്യാം.

4 comments:

  1. ആഹാ. കൊള്ളാല്ലോ. പാട്ടുകള്‍ പാടുകമാത്രമല്ല എഴുതുവാനും തുടങ്ങിയോ! ഇതിനൊരു ഈണം എന്തായാലും ഇട്ടുകാണുമല്ലോ. അതിങ്ങു പോസ്റ്റു മനോജേ.

    ReplyDelete
  2. നന്നായിട്ടുണ്ട്.
    ഈണം മാത്രമല്ല ഒരു ചിത്രം കൂടെ...

    ReplyDelete
  3. അതൊരു ഓട്ടമായിരുന്നില്ല പാച്ചിലായിരുന്നില്ലേ ..? :)

    ReplyDelete
  4. അപ്പു, താങ്കളുടെ request പരിഗണിച്ച് ഇത് ആലപിച്ച് post ചെയ്തിട്ടുണ്ട്. :) പണ്ടേ വല്ലതുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു. നിങ്ങളെല്ലാം എഴുതുന്നതു കണ്ടപ്പോള്‍ എനിക്കും ഒരു രസം ...

    പുട്ടൂസേ: ഇതിനു വര തല്‍ക്കാലം ഇല്ലെന്നുതോന്നുന്നു. എന്നാലും നോക്കാം...

    ശ്രീലാല്‍: ഓട്ടമാണോ പാച്ചിലാണോ... രണ്ടുമായിരിന്നിരിക്കണം .. :)

    ReplyDelete