ഒരു നര്‍ത്തകി
തന്നെത്തന്നെ മറന്നാടുന്ന ഒരു നര്‍ത്തകി.
ഗൂഗ്‌ളിന്റെ ആഫീസിരിക്കുന്ന മൌണ്ടന്‍ വ്യൂ എന്ന പട്ടണത്തില്‍ വേനല്‍ക്കാലത്ത് ഒരു Art & Wine Festival നടക്കാറുണ്ട്. ഞങ്ങള്‍ മൂന്നാളും ആ ഉത്സവത്തില്‍ പങ്കെടുത്ത് അവിടെ കാണുന്ന ചിത്രങ്ങളും, വരകളും, പോര്‍സലിന്‍, ഗ്ലാസ്സ്, റ്റൈല്‍ എന്നിവയിലുണ്ടാക്കിയ ശില്‍പ്പങ്ങളും ഒക്കെ കണ്ടു നടക്കുകയായിരുന്നു.
അപ്പോഴാണ് കരിബിയന്‍ താളങ്ങള്‍ക്കൊപ്പം ചടുലമായ് ആടിയിരുന്ന ആ സ്ത്രീയെ കണ്ടത്. ഒരു മിന്നല്‍ പിണരുപോലെ ... എവിടെയോ കണ്ട മുഖം! ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി- അവര്‍ ഒരു മലയാളി ആണെന്ന്! ഞങ്ങളോടൊപ്പം മലയാളി അസ്സോസ്സിയേഷന്റെ ഓണപ്പരിപാടിക്ക് ഗാനമേളയില്‍ പാടിയതിവരായിരുന്നു! അന്ന് ഒരു തമിഴനായിരുന്നു ഭര്‍ത്താവ്... ഇന്നവര്‍ തലമുടി ചെമ്പിപ്പിച്ച്.. ഇങ്ങനെ...
അവര്‍ ഞങ്ങളെക്കാണുന്നതിന്നു മുന്‍പ് ഞങ്ങള്‍ സ്ഥലം കാലിയാക്കി...
പിന്നെ 8 വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ വീണ്ടും കണ്ടു. ഒരു അമേരിക്കക്കാരന്റെ സന്തുഷ്ടയായ സഹചാരിണിയായി... അവരാണിവര്‍.. ഈ നര്‍ത്തകി!
“അപ്പോഴാണ് കരിബിയന്‍ താളങ്ങള്‍ക്കൊപ്പം ചടുലമായ് ആടിയിരുന്ന ആ സ്ത്രീയെ കണ്ടത്. ഒരു മിന്നല്‍ പിണരുപോലെ ... എവിടെയോ കണ്ട മുഖം!”
ReplyDeleteഒന്നുമേ മനസിലായില്ല
ReplyDeleteമലയാളിയല്ലെ മാറിയില്ലെലെ അതിശയമുള്ളു
ReplyDeleteവര നന്നായി.
ReplyDeleteഈ വര ഇപ്പൊഴാണു കണ്ടത്. നന്നായിട്ടുണ്ട്. അപ്പൊ എല്ലാത്തിലും കൈ വെക്കാറുണ്ട് അല്ലേ..?
ReplyDelete