അരിസോണയിലെ ലേക്ക് ഹാവസു എന്ന സ്ഥലത്താണ് original London Bridge ഉള്ളത്! കാലിഫോര്‍ണിയായും, നെവാഡയും അരിസോണയും ചേരുന്ന ഭാഗത്ത് കൊളറാഡോ നദിയെ അണകെട്ടിയതുമൂലം ഒരു തടാകമുണ്ടായിട്ടുണ്ട്. അതാണ് ഹാവസു തടാകം. ആ തടാകത്തിനുമേലാണ് എങ്ങോട്ടും പോകാത്ത ഈ പാലമുള്ളത്!
1831 ല്‍ തീര്‍ത്ത ആദ്യത്തെ ലണ്ടന്‍ പാലം 1962 ആയതോടെ സുരക്ഷിതമല്ലെന്നു ബോദ്ധ്യമായിട്ട് പൊളിച്ചു മാറ്റിയപ്പോള്‍ അമേരിക്കന്‍ ബിസിനസ്സുകാരന്‍ “റോബര്‍ട്ട് മക്കള്ള” ആ പാലത്തിനെ കഷണം കഷണമാക്കി എടുത്ത് ആ കഷണങ്ങള്‍ കപ്പല്‍ വഴി കാലിഫോര്‍ണിയയിലെ ലോങ് ബീച്ച് തുറമുഖത്തെത്തിച്ച് അവിടെ നിന്ന് ട്രക്ക് വഴി അരിസോണയിലെത്തിക്കുകയാണുണ്ടായത്. മൂന്നു കൊല്ലം കൊണ്ടാണ് (1968 - 1971) പാലത്തിന്റെ re-construction പൂര്‍ത്തിയായത്.
.
(പാലത്തിന്റെ ചരിത്രം ഇവിടെ.)
.
ഞങ്ങള്‍ കഴിഞ്ഞ വേനലവധിക്കാലത്ത് കാലിഫോര്‍ണിയയില്‍ നിന്ന് ഈ വഴി അരിസോണയിലെ സെഡോണയിലും (Sedona) പിന്നെ അവിടുത്തെ Native Americans (റെഡ് ഇന്ത്യന്‍സ് അല്ല!) -ന്റെ പ്രാചീന ഗ്രാമങ്ങളും കുടിയിടങ്ങളുമൊക്കെ കാണാന്‍ പോയ സമയത്ത് വഴിയില്‍ നിര്‍ത്തി ഈ പാലം കാണുകയും പടങ്ങളെടുക്കുകയും ചെയ്യുകയുണ്ടായി. ഹാവസു തടാകത്തില്‍ ബോട്ടിങ്ങിനും മറ്റു ജലകേളികള്‍ക്കുമായ് മൂന്നു സംസ്ഥാനത്തില്‍ നിന്നും ആള്‍ക്കാര്‍ എത്തുന്നു. വര്‍ഷത്തിലെ മിക്ക ദിവസങ്ങളിലും (മഴയും തണുപ്പുമില്ലാതെ) സൂര്യന്‍ ശോഭിച്ചു നില്‍ക്കുന്നതിനാല്‍ ഈ സ്ഥലം ആള്‍ക്കാര്‍ക്കു പ്രിയങ്കരമായിരിക്കുന്നു.

ഇംഗ്ലണ്ടില്‍ സാധാരണ കാണുന്ന ചുവപ്പു നിറമുള്ള ടെലഫോണ്‍ ബൂത്തും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.Sedona യില്‍ ഒരു കടയ്ക്കു മുന്‍പില്‍ ശങ്കുവും കൂട്ടുകാരനും
.
.
(Sedona, Monument Valley, Wupatki National Monument, Sunset Crater യാത്രാ വിവരണങ്ങള്‍ പിറകേ...)
(Sedona, Monument Valley, Wupatki National Monument, Sunset Crater യാത്രാ വിവരണങ്ങള്‍ പിറകേ...)
അമേരിക്കാരെ നിങ്ങളെന്തു കരുതി? London Bridge പോലും അമേരിക്കയിലാ!! :)
ReplyDeleteഅത് ഒരു പുതിയ അറിവാണ്. നന്ദി.
ReplyDeleteനമ്മള്‍ ചിത്രങ്ങളിലൊക്കെ കാണുന്ന ലണ്ടന്‍ ബ്രിഡ്ജിനെ, ടവര്‍ ബ്രിഡ്ജ് എന്നാണ് പറയുന്നത്. ഇനി വേറേ വല്ല ലണ്ടന്‍ ബ്രിദ്ജും ഉണ്ടോ എന്ന് അന്വേഷിക്കണം.
താങ്കളുടെ ഈ യാത്രകളും ചിത്രങ്ങളുമൊക്കെ ഒരു യാത്രാവിവരണമാക്കി എഴുതണമെന്ന് ഒരു നിര്‍ദ്ദേശമുണ്ട്.
ലോകത്തെ ഒരുവിധം കൊള്ളാവുന്ന സ്ഥലനാമങ്ങളൊക്കെ അമേരിക്കയിലുണ്ട്. കുടിയേറ്റത്തിന്റെ ഓര്‍മനിലനിറുത്താന്‍ ചെയ്തതാവണം. സാന്‍ഫ്രാന്‍സിസ്കോ കാലിഫോര്‍ണിയയില്‍ ആണെന്നേ ഇപ്പോള്‍ സ്പെയിന്‍കാര്‍ പോലും ഓര്‍ക്കാനിടയുള്ളൂ. പിന്നെ റോം തൊളേദോ അങ്ങനെ യൂറോപ്പിലെ അക്കാലത്തെ സെന്റേഴ്സ്പലതും അമേരിക്കയില്‍ ഉണ്ട് :)
ReplyDeleteനല്ല ഫോട്ടോകള്‍..നല്ല വിവരണം...
ReplyDeleteലളിതമായ വിവരണം...പക്ഷേ വിശദമായി കുറെക്കാര്യങ്ങള്‍ കൂടി അമേരിക്കയെപ്പറ്റി ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായേനേ..
ReplyDeleteനിരക്ഷരന്‍: താങ്കള്‍ സൂചിപ്പിച്ച ടവര്‍ ബ്രിഡ്ജിനെപ്പറ്റി എന്റെ പോസ്റ്റിലെ കണ്ണിയിലുള്ള wiki പേജില്‍ കാണുന്നുണ്ട്. യാത്രാവിവരണമെഴുത്താനുള്ള അച്ചടക്കമെനിക്കുണ്ടെന്നു തോന്നുന്നില്ല. യാത്രാവിവരണം ഭള്ളു പറച്ചിലായി മാറാനെളുപ്പവുമാണ്.. :)
ReplyDeleteഗുപ്തന്‍ - സ്ഥലനാമങ്ങള്‍ക്ക് സ്പാനിഷ്, യൂറോപ്യന്‍ influence തന്നെ കാരണം. എന്നാലും ലണ്ടനിലെ പാലം ഇത്ര കാര്യമായ് പറിച്ച് ഇവിടെ കൊണ്ടുവാന്നു സ്ഥാപിച്ചത് പ്രസക്തം തന്നെ!
rare rose: അമേരിക്കയെപ്പറ്റി ഇനിയും എഴുതാന്‍ ശ്രമിക്കാം. എന്നാല്‍ നമ്മെപ്പോലെ ചരിത്രവും സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ കാര്യങ്ങളൊന്നുമില്ലാത്ത ഒരു ബോറന്‍ സ്ഥലമാണിത്. :)
കൊള്ളാം
ReplyDeleteയാത്രാവിവരണം എഴുതാന്‍ അച്ചടക്കമെന്തിനാ ? യാത്രാവിവരണം എങ്ങനാ പള്ളുപറച്ചിലാകുന്നത് ?
ReplyDeleteചുമ്മാ ഓരോ ഒഴിവ്കഴിവുകള്‍ പറയാതെ മാഷേ.
അങ്ങിനെയാണെങ്കില്‍ ഒരച്ചടക്കവുമില്ലാതെ ഞാനൊരു പള്ളുപറച്ചില്‍ ബ്ലോഗുതന്നെ നടത്തുന്നുണ്ട്.അതൊക്കെ ഈ ബൂലോകര്‍ സഹിക്കുന്നുമുണ്ട്.
ചുമ്മാ എഴുത് മാഷേ.
ശരി മാഷേ- ഞങ്ങടെ ഗ്രാന്‍ഡ് കാന്യണ്‍ യാത്രാവിവരണം തുടങ്ങിയിട്ടുണ്ട് :)
ReplyDelete