Monday, April 28, 2008

ഫോട്ടോ ബ്ലോഗ് - ചില (അമേരിക്കന്‍) നീന്തല്‍ ചിത്രങ്ങള്‍

ശ്രീലാലിന്റെയും ശ്രീനാഥിന്റെയും പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഈ പടങ്ങളും വീഡിയോയും പോസ്റ്റാമെന്നു തോന്നി.

വടക്കന്‍ കാലിഫോര്‍ണിയ നദികളുടെ നാടാണ്. വടക്കേ അറ്റത്ത് ‘ക്ലാമത്ത് നദി’, പിന്നെ ശാസ്താ, റഷ്യന്‍, അമേരിക്കന്‍, സ്റ്റാനിസ്ലാ തുടങ്ങി ഒരുപാടു സുന്ദരികളായ നദികള്‍ ഈ ഭൂമിയെ അനുഗ്രഹിച്ചു കടന്നു പോകുന്നു.

പ്രകൃതിയുമായ് ഇണങ്ങിക്കഴിയാന്‍ വലിയ താല്‍പ്പര്യമോ വിവരമോ ഇല്ലാത്ത ഇവിടുത്തെ സാധാരണക്കാര്‍ക്ക് ഈ നദികളില്‍ സമയം ചിലവഴിക്കാന്‍ യാതൊരു രസവും കാണുന്നില്ല. നമ്മെപ്പോലുള്ളവര്‍ക്ക് അതിനാല്‍ എന്നും ഈ പുഴകളില്‍ തിരക്കില്ലാതെ ഇറങ്ങാനും നീന്താനുമൊക്കെ നിഷ്പ്രയാസം കഴിയുന്നു.

ക്ലാമത്ത് നദി കടലില്‍ ചേരുന്ന ഭാഗത്ത്, റഷ്യന്‍ നദി കടലില്‍ ചേരുന്ന “ജെന്നര്‍” എന്ന സ്ഥലത്ത് ഒക്കെ ഞങ്ങള്‍ക്ക് പോകാനും നദീമുഖങ്ങള്‍ കാണാനും കഴിഞ്ഞിട്ടുണ്ട്. (കാലിഫോര്‍ണിയയെക്കാള്‍ പുഴകളും മലകളും നിറഞ്ഞ സംസ്ഥാനമാണ് ഞങ്ങളുടെ വടക്കു കിടക്കുന്ന “ഓറിഗണ്‍”. ഉമേഷും രാജേഷും അവിടുത്തെ പുഴകളില്‍ കുളിക്കാന്‍ പോയോ എന്ന് അറിയില്ല :) )

“ഏഞ്ജല്‍‌സ് ക്യാമ്പ്” എന്ന സ്ഥലത്തിനടുത്തുള്ള ഒരു പൊയ്കയില്‍ നിന്നാണ് ആദ്യത്തെ കുറച്ചു ചിത്രങ്ങള്‍. ഒരു ഗുഹയ്ക്കു നടുവിലൂടെ ഒഴുകുന്ന അരുവിയില്‍ ഞങ്ങളെല്ലാം ഇറങ്ങി നീന്തിക്കുളിച്ചു...




കാലിഫോര്‍ണിയായിലെ "Big Trees State Park" ലൂടെ ഒഴുകുന്ന Stanislaus River ല്‍ ഞങ്ങള്‍ നീന്തിയപ്പോഴുള്ള പടങ്ങള്‍ ...
.

.

ഇതാ അരിസോണയിലെ ‘Sedona'-യ്ക്കടുത്തുള്ള 'Slide Rock State Park' - ല്‍ ഞങ്ങള്‍...
.

അതിന്റെ വീഡിയോ ഇതാ ... ലിങ്ക് ഇവിടെ
.
ഇവയൊന്നും തന്നെ ശ്രീലാലിന്റെ “സ്പ്ലാഷ്” ചിത്രങ്ങള്‍ പോലെ അടിപൊളിയായിട്ടില്ല... നിങ്ങളെല്ലം കൂടിച്ചേര്‍ന്ന് എന്നെക്കൊണ്ട് SLR വാങ്ങിപ്പിക്കും!

8 comments:

  1. അമേരിക്കയിലെ പുഴയിലും പൊയ്കയിലും ഒരു നീരാടല്‍ ... നമ്മുടെ നാട്ടിലെ പുഴയില്‍ ഉല്ലസിച്ചു കുളിക്കുന്ന പോലെ എന്തായാലും ആവില്ലിത്!

    ReplyDelete
  2. കൊള്ളാം. ഒരു നാച്വറല്‍ വീഗാലാന്റ്..!!!

    ReplyDelete
  3. ഹ... അങ്ങോട്ട്‌ വാങ്ങെന്നേയ്‌.. ഇപ്പൊ നല്ലൊരു തുടക്കക്കാരന്‍ SLR ന്‌ വലിയ വില്യൂന്നും ഇല്ല. ഈ വരുന്നയാഴ്ച്ച ഞാന്‍ പുതിയൊരെണ്ണം വാങ്ങുന്നു.. നിക്കണ്‍ D60. ഷോറൂം വില 39000. ഞാന്‍ വാങ്ങുന്നത്‌ 27000 റുപ്യക്ക്‌.


    പിന്നെയ്‌, ആ ആദ്യത്തെ പടം പെട. കുറച്ചൂടെ ശ്രദ്ദിച്ചെങ്കി, ഒന്നൂടെ നന്നാക്കാമായിരുന്നു.

    പുത്തന്‍ SLR വരട്ടെ ലെ? ഹി ഹി...

    ReplyDelete
  4. ശ്രീനാഥ്- SLR ഒക്കെ വാങ്ങിയിട്ട് പിന്നെയും ഞാന്‍ ക്ണാപ്പു പടമെടുത്താല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെ ആകുമോ എന്ന ഭയവുമുണ്ടെന്നു കരുതിക്കോളൂ... :)

    ReplyDelete
  5. വളരെ നല്ല ചിത്രങള്‍.....

    ReplyDelete
  6. extra ചിത്രങ്ങളും വിവരണങ്ങളും ചേര്‍ത്തിട്ടുണ്ട്...

    ReplyDelete
  7. രസികന്‍. ഒരു കുളിര് തോന്നുന്നു. നിങ്ങള്‍ ഭാഗ്യവാന്‍. നല്ല പോസ്റ്റ്, നന്ദി

    ReplyDelete
  8. Anonymous1:09 PM

    നമ്മുടെ നാട്ടിലെപ്പോലെ പുഴയിലിറങ്ങി കുളിക്കാമല്ലേ അമേരിക്കയില്‍... അതു ശരി :) വീഡിയോ അടിപൊളി.

    ReplyDelete