Tuesday, May 20, 2008

എന്റെ മുത്തശ്ശന്റെ ഓര്‍മ്മയ്ക്ക് ...

ഒരു തരി വെളിച്ചം,
അരുമയൊടെന്‍ മുന്‍പിലെറിഞ്ഞു ത-
ന്നിരുളിലേക്കിറങ്ങിപ്പോയൊരാള്‍

ഇനിവരില്ലീവഴി.

നനഞ്ഞൊരു സന്ധ്യയില്‍ മഞ്ഞു മഴയായ്,
ചുടു നിശ്വാസമായ്,

എന്നോടു യാത്രപറയാതെ
എന്നെ നോക്കാതെ
കണ്ണീര്‍ പൊഴിക്കാതെ

ഇലഞ്ഞിപൂമണമായ്
മാഞ്ഞുപോയ്...
--------------------------------------
മഞ്ഞും മഴയും ഇലഞ്ഞിപ്പൂക്കളും
മിന്നലും തരിവെളിച്ചവുമിന്നുമെന്‍ ഹൃത്തില്‍ ആര്‍ദ്രമാമൊരു
സ്നേഹസാന്ത്വനമായണയുന്നു, ഒരുതലോടലായ്...

11 comments:

  1. ലളിതമായ വരികള്‍

    മുത്തശ്ശനെ ഓര്‍ക്കുന്ന തലമുറ ഇനി വരുമൊ..?

    ReplyDelete
  2. ഇലഞ്ഞിപൂമണം പോലെ ഈ കവിത.

    ReplyDelete
  3. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. ഓര്‍മ്മകളുടെ സുഗന്ധം !

    ReplyDelete
  4. ആര്‍ദ്രമായ വരികള്‍

    ReplyDelete
  5. കാത്തു നില്‍ക്കാതെ നടന്നകന്നവര്‍ :(

    ReplyDelete
  6. ഒരുപിടിയോര്‍മ്മകള്‍ മനസ്സിലേക്കിട്ട് നടന്നകന്നവര്‍...എങ്കിലും ആ ഓര്‍മ്മകളെന്നും അനുഗ്രഹമായി..,സ്നേഹസാന്ത്വനങ്ങളായി ജീവിതത്തില്‍ വെട്ടം പകരും.....ലളിതമായ ,മനസ്സിനെ തൊടുന്ന വരികള്‍....

    ReplyDelete
  7. സാന്ദ്രമീ വരികള്‍

    ReplyDelete
  8. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം

    ReplyDelete
  9. കമന്റുകളിട്ട എല്ലാവര്‍ക്കും നന്ദി. മുത്തശ്ശന്മാരും മുത്തശ്ശികളും ഇല്ലാതാവുന്ന കാലം ചിന്തിക്കാന്‍ കൂടി വയ്യ. നമ്മുടെ നേട്ടങ്ങള്‍ അവരുടെ വരങ്ങളാണെന്നുള്ള അറിവ് നമ്മെ എളിമയുള്ളവരാക്കുന്നു...

    ReplyDelete
  10. ലളിതവും ടച്ചിങ്ങും ആയ വരികള്‍... നൈസ്

    ReplyDelete
  11. നല്ല വരികള്‍.

    ReplyDelete