Monday, August 18, 2008

എന്റെ ചില ചിത്രങ്ങള്‍ ....

വെറുതെയിരിക്കുമ്പോള്‍ കുത്തിവരയ്ക്കുന്ന പതിവുണ്ട് - അവയില്‍ ചിലതാണിവ.
ന്യൂ മെക്സിക്കോ യിലെ മുളകു വിപണിയും അവിടുത്തെ മുളകുത്സവവും കാണാനൊത്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.
ബൂലോകത്ത് ഈയിടെ ഒരു രാജസ്ഥാനിക്കാരി വീട് പടം വരച്ചൊരുക്കുന്ന ഒരു ചിത്രം കണ്ടതോര്‍മ്മയില്‍ വന്നപ്പോള്‍ വരച്ചതാണിത്.
എന്റെ വരകളില്‍ സാധാരണ കടന്നു വരുന്ന രൂപം. 
അണിഞ്ഞൊരുങ്ങി എങ്ങോ പോകാനൊരുങ്ങുന്ന അവള്‍ കണ്ണാടിയില്‍ പ്രതിച്ഛായ കാണുന്നതായുള്ളതാണീ ചിത്രം.
പൂര്‍ണ്ണ ചന്ദ്രനു മുന്‍പില്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്ന പുല്‍നാമ്പുകള്‍...
അപ്പുക്കിളിയാണോ? (ഏ. എസ്. നായര്‍ - താങ്കളുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ എന്റെ അഞ്ജലിയോടെ...)
പൂമൊട്ടുകളോ? താഴുന്ന ശാഖികളിലെ കായ്കളോ?
(ഈ പോസ്റ്റിലെ മറ്റു ചിത്രങ്ങളില്‍ നിന്ന് കുറേ വ്യത്യസ്തമായതാണിത്. മറ്റുള്ളവയ്ക്കുള്ളതുപോലെ texture കൊടുക്കാതെ ലളിതമാക്കി ചെയ്തതാണ്.  വീണ്ടും ഈ ചിത്രങ്ങളിലൂടെ പോകുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്നതും ഇതായിരിക്കും...)
ഇവയൊക്കെ കാണാന്‍ ഒരു നിമിഷം ഇവിടെ വന്നതിന് നന്ദി.

10 comments:

  1. ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയതിനാല്‍ കൂടുതല്‍ ആസ്വാദനം കിട്ടുന്നുണ്ട്.

    അഭിനന്ദനങ്ങള്‍..അമ്പളിമാമനും പുല്‍നാമ്പും ഉഗ്രന്‍..!

    ReplyDelete
  2. ചിത്രത്തിന്റെ കൂടെ എഴുത്തും ഉള്ളതിനാല്‍ ശകലം തലയില്‍ കയറുന്നുണ്ട്‌.
    ചിത്രവരാ കഴിവിനെ അഭിനന്ദിക്കുന്നു.

    ReplyDelete
  3. അഭിനന്ദനങ്ങള്‍, മാഷേ...
    അടിക്കുറിപ്പുകള്‍ കൂടി ഉള്ളതു കൊണ്ട് എനിയ്ക്കു മനസ്സിലാക്കാനായി

    ReplyDelete
  4. നന്നായിരിക്ക്കുന്നു.
    (ഗ്രേഡിയന്റ് എല്ലാത്തിലും കൊടുത്തത് മനപൂര്‍വ്വമാണോ ചിലതില്‍ അതൊരു സുഖക്കുറവ് തോന്നിപ്പിച്ചു)
    അടിക്കുറിപ്പുള്ളതും നന്നായി

    നന്ദപര്‍വ്വം-

    ReplyDelete
  5. ഇതു ഗ്ലാസ്സ് പെയിന്റിങ് ആണോ‍ാ മാഷേ????
    ശ്രീയുടെ കമന്റിനു താഴെ ഒരു ഒപ്പ്.

    ReplyDelete
  6. കുഞ്ഞനും അരീക്കോടനും ശ്രീക്കും നന്ദകുമാറിനും സ്നേഹിതനും “ലാലേട്ട”നും ഒത്തിരി നന്ദി!

    ഇവ ഗ്ലാസ്സ് പെയിന്റിങ്ങല്ല. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പ്രോഗ്രാമുകളുപയോഗിച്ചുണ്ടാക്കിയവയാണ്..

    ReplyDelete
  7. മനോഹരം. അടിക്കുറുപ്പുകള്‍ ഒരു പക്ഷ പ്രേക്ഷകന്‍റെ ചിന്താശേഷിയേ ചോദ്യം ചെയ്യലോ നശിപ്പിക്കലോ ആണ്.

    ReplyDelete
  8. നന്ദി ഗുരോ! ആരോ "അടിക്കുറിപ്പുകളും വേണം, അല്ലെങ്കില്‍ ഒന്നും മനസ്സിലാവുന്നില്ല..." എന്ന് പറഞ്ഞത് കൊണ്ട് ഇട്ടതാണ് ...

    ReplyDelete