Sunday, May 15, 2011

ഒരുപൈങ്കിളി കഥ

കുഞ്ഞൊരു കാറ്റ് വന്നു ... ഇതിലെ പോയി
കുഞ്ഞൊരു കിളി പറന്ന് ... അതിലെ പോയി
അന്നൊരു പൈങ്കിളിക്കവിത ഞാനെഴുതി.

പിന്നെ, കവിത പോക്കറ്റിലിട്ട് കുറെ നടന്നു
കവിത കൊടുക്കാന്‍ ഒരാളെയും കിട്ടിയില്ല.

പിന്നെ കവിത മറന്നു.
കവിതയെഴുതിയ കഥ മറന്നു.

പിന്നെ, ഇന്നാണതോര്‍ക്കുന്നത് ,
കവിതയല്ല, കഥ.








No comments:

Post a Comment