പുലിയെ പിടിച്ച പുപ്പുലി!
ഇന്ന്
ഞാന്‍ പുലിയെ പിടിച്ച പുപ്പുലിയുടെ കഥ പറയാം. ഞാന്‍ രണ്ടു കൊല്ലം മുന്‍പ്
ഉത്തരഖണ്ടില്‍ പോയപ്പോള്‍ കണ്ടുമുട്ടിയ ഒരു യുവാവ് ആണ് കഥാ നായകന്‍ .
അവിടുത്തെ ആള്‍ക്കാരുടെ പ്രധാന വരുമാന മാര്‍ഗം പശുക്കളെ വളര്‍ത്തുന്നതും
പാല്‍ വില്‍ക്കുന്നതുമാണ് ... കാട്ടില്‍ പശുക്കളെ മേയാന്‍ കൊണ്ട്
പോകുമ്പോള്‍ പലപ്പോഴും അവര്‍ "ബാഗീര" എന്ന് വില്‍ക്കുന്ന പുലിയിറങ്ങി
പശുക്കളെ പിടിച്ചു കൊണ്ട് പോകുന്നത് അസാധാരണമല്ല.
ഒരു ദിവസം
നമ്മുടെ കഥാനായകന്‍ (ഒരു പതിനാറു വയസ്സൊക്കെ കാണുമായിരിക്കും... അത്രേ
യുള്ളൂ...) പശുക്കളെയും കൊണ്ട് പോയി കാട്ടില്‍ അവയെ മേയാന്‍ വിട്ടിട്ട്
ഒന്ന് മയങ്ങി. പശുക്കളുടെ വിളിയും ബഹളമൊക്കെ കേട്ട് ഉണര്‍ന്നപ്പോള്‍ ദാ ഒരു
പുലി ... ഒരു പശുവിനെ പിടിച്ചിരിക്കുന്നു! നേരെ മുന്‍പില്‍ തന്നെയാണ്
സംഭവം ...
സാധാരണ നമ്മളൊക്കെ ആയിരുന്നെങ്കില്‍ എങ്ങിനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ നോക്കിയേനെ... ലവനാരാ മോന്‍ !
അവന്‍ കയറി പുലിയുടെ വാലില്‍ ഒരു പിടുത്തം! കുറേ നേരം പശുവും പിന്നില്‍
പുലിയും അതിന്‍റെ വാലില്‍ പയ്യന്സും കൂടി ആകെ ബഹളം ... അവസാനം പുലിക്ക്
മതിയായി പശുവിനെ വിട്ടു... പിന്നെ കാടിനുള്ളിലേക്ക് ഒറ്റ ഓട്ടം...
അതാണ് നമ്മുടെ പുലിയെ പിടിച്ച പുപ്പുലി!
No comments:
Post a Comment