Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Friday, May 27, 2011

Lake Tahoe in Spring 2011 - ലേക്ക്‌ ടാഹോ - നീല തടാകം.

മെയ്‌ ആദ്യ വാരവും തടാകത്തിന്റെ ചുറ്റുമുള്ള മലനിരകളില്‍ മഞ്ഞു മൂടിക്കിടന്നിരുന്നു. 

തടാകത്തില്‍ പ്രതിബിംബങ്ങള്‍ ഒരു പെയിന്റിംഗ് പോലെ... 



ലേക്ക് ടാഹോ-യുടെ തെക്ക് പടിഞ്ഞാറേ അറ്റത്ത്‌ ഒരു കുഞ്ഞു ദ്വീപും അതിലൊരു കൊട്ടാരവുമുണ്ട്.
----------------
ലേക്ക് ടാഹോ-യെക്കുറിച്ച് ഇതിനു മുന്‍പ്‌ എഴുതിയത് ഇവിടെ:
നീലത്തടാകത്തിലെക്കൊരു യാത്ര.

Thursday, September 30, 2010

യോസമിറ്റി നാഷണല്‍ പാര്‍ക്ക്‌: ഹേമന്തത്തില്‍ (Yosemite in Fall)

കാലിഫോര്‍ണിയയിലെ യോസമിറ്റി നാഷണല്‍ പാര്‍ക്ക്‌ ഓരോ ഋതുവിലും സന്ദര്‍ശിക്കുമ്പോള്‍ തരുലതാദികള്‍ വര്‍ണങ്ങള്‍ മാറിയണിഞ്ഞ് സന്ദര്‍ശകര്‍ക്ക്‌ ആനന്ദം പകര്ന്നുലാവുന്നത് കാണാം. ശാന്തമായൊഴുകുന്ന Merced പുഴയും ഗാംഭീര്യത്തോടെ മാനം തൊട്ടു നില്‍ക്കുന്ന കരിങ്കല്‍ മലയും ശാന്തിയും ഉന്മേഷവും പകരുന്നു.  കഴിഞ്ഞ നവംബറില്‍ പാര്‍ക്കില്‍ പോയപ്പോഴെടുത്ത ചിത്രങ്ങളാണ് താഴെ.

ഹേമന്തത്തില്‍, സ്കൂള്‍ അവധിക്കാലം അല്ലാത്തതിനാല്‍, ഈ പാര്‍ക്ക്‌ സാധാരണ ആളൊഴിഞ്ഞിരിക്കും. സന്ദര്‍ശകര്‍ക്ക്‌ സാവകാശം പാര്‍ക്കിന്റെ മനോഹാരിതയില്‍ മനം നിറഞ്ഞു മെല്ലെ കാടും മേടും പാറക്കെട്ടുകളും പുഴയും വെള്ളച്ചാട്ടങ്ങളും കണ്ടു നടക്കാം.








ആള്‍ ബഹളങ്ങള്‍ തീരെ ഇല്ലാത്തതിനാല്‍ മാനുകള്‍ അവിടിവിടെ മേഞ്ഞു നടക്കുന്നത് കാണാം.




യോസമിറ്റിയെക്കുറിച്ച് ഇതിനു മുന്‍പെഴുതിയ പോസ്റ്റുകള്‍:

Monday, April 05, 2010

പോയിന്റ് ലോബോസ്, കാര്‍മല്‍ കാലിഫോര്‍ണിയ

വടക്കന്‍ കാലിഫോര്‍ണിയ യുടെ തെക്കേ അറ്റത്തുള്ള മോന്ടെരേ (Monterey Bay) ഉള്‍ക്കടല്‍ തീരത്താണ് കാര്‍മല്‍ (Carmel) എന്ന തീരദേശ ഗ്രാമം. 

"Carmel By The Sea" boasts art galleries, pastry and antique stores as well as beautiful cottages. Downtown Carmel is just a few blocks from a long, clean beach perfect for families.

Point Lobos State Reserve and Carmel River Beach State Park are a short drive South of Carmel downtown, off Hwy 1 (Cabrilo Hwy). Both parks offer hiking trails with beautiful views of the bay. Lots of wildflowers can also be seen along the trails. Both parks offer an abundance of flaura and fona for photographers as well.




Off the Cabrillo Highway (1) South of Carmel, CA.



Wild flower @ Point Lobos State Reserve, CA

Bay @ Point Lobos State Reserve, near Carmel CA

This park has lots of beautiful hiking trails that go for miles! It also has great views of the ocean and the Monterey Bay.

Wild flower @ Point Lobos State Reserve, CA


More pictures here.

Monday, November 30, 2009

Marriott Newport Coast, California: വിവരണവും ചിത്രങ്ങളും.

മാരിയറ്റ് തെക്കന്‍ കാലിഫോര്‍ണിയായിലെ ന്യൂ പോര്‍ട്ട് ബീച്ചിനടുത്ത് ഒരു അതിമനോഹരമായ റിസോര്‍ട്ട് പണിഞ്ഞിട്ടുണ്ട്. അവരുടെ timeshare ന്റെ ഭാഗമായാണിത് ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ (Tuscan) മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റിസോര്‍ട്ടില്‍ ഒരാഴ്ച താമസിക്കാന്‍ ഏകദേശം $2000 ഒക്കെ കൊടുക്കേണ്ടിവരും. എന്റെ ഒരു സുഹൃത്തുവഴി തരക്കേടില്ലാത്ത റേറ്റിന് എനിക്കിത് കിട്ടുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ ശിവക്കുട്ടന്റെ അര്‍ദ്ധ-ഹേമന്ത-അവധിക്കാലത്ത് അവിടെ താമസിക്കാ‍നുമൊത്തു.

University Of California, Irvine ക്യാമ്പസില്‍ നിന്നും 6 മൈല്‍ അകലെ ശാന്തസമുദ്രതീരത്താണിതുള്ളത്. റിസോര്‍ട്ടില്‍ നിന്നും അരമൈല്‍ അകലെ ബീച്ചിലേക്ക് നടന്ന് കടലോരത്ത് സമയം ചിലവഴിക്കാന്‍ പല ദിവസവുമൊത്തു. ഡിസ്നിലാന്‍ഡില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല താവളമായിരിക്കും. DL മുപ്പതു മിനിട്ട് അകലെയാണ്.

റിസോര്‍ട്ടില്‍ 2 ബെഡ്‌റൂം യൂണിറ്റുകളാണുള്ളത്. എല്ലാവിധ പാചക സാമഗ്രികളടങ്ങിയ അടുക്കളയും, സ്വീകരണമുറിയും, jetted tub ഉള്‍പ്പെട്ട കുളിമുറികളും, plasma TV യും മറ്റുമുള്ള കിടക്കമുറികളുമെല്ലാം നമ്മുടെ സൌകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.

റിസോര്‍ട്ടിന്റെ ചില ചിത്രങ്ങളിതാ.













അതിമനോഹരങ്ങളായ രണ്ട് നീന്തല്‍ക്കുളങ്ങളുണ്ടിവിടെ. അവയോട് ചേര്‍ന്ന് restaurants ഉള്ളതിനാല്‍ pool-നു സമീപമിരുന്ന് ഭക്ഷണം കഴിക്കുകയുമാവാം.





ഞങ്ങളുടെ യൂണിറ്റില്‍ നിന്നുള്ള കാഴ്ച.


നീന്തല്‍ക്കുളത്തിന്റെ കരയില്‍ ഈ വലിയ ചതുരംഗക്കളവും കരുക്കളും നമ്മെ കാത്തിരിക്കുന്നു.


ലോബിയില്‍ നിന്നു നോക്കിയാല്‍ നീന്തല്‍ക്കുളങ്ങും അതിനപ്പുറം കടലും കാണാം.





തണുപ്പുകാലത്ത് ഈ തീക്കുണ്ടത്തിന് ചുറ്റുമിരുന്ന് marshmallow ചുട്ട് കഥകളും പറഞ്ഞിരിക്കാം.


Putting Green and basketball court. നമുക്ക് മിനിയച്ചര്‍ ഗോള്‍ഫും ബാസ്കറ്റ്ബാളും കളിക്കാനായി വെടിപ്പുള്ള കോര്‍ട്ടുകളുണ്ട്. തീരെ ചെറിയ കുട്ടികള്‍ക്ക് play structure-ഉം.


റിസോര്‍ട്ടില്‍ നിന്ന് 10 മിനിട്ടു നടന്നാല്‍ കടലോരത്തെ ക്രിസ്റ്റല്‍ കോവ് പാര്‍ക്കിലെത്തും. അവിടെ നടക്കാനും സൈക്കിളോടിക്കാനും മറ്റുമുള്ള ട്രെയിലുകളും ഉണ്ട്.


crystal-cove-walk


crystal-cove-beach


newport-coast-sign


ലഗുണാ ബീച്ച് അടുത്തുള്ള മറ്റൊരു മനോഹരമാ‍യ കടലോര ഗ്രാമമാണ്.


ലഗുണാ ബീച്ചിലെ restaurant


I-5 ഹൈവേയിലൂടെ ഓടിച്ചു വരുമ്പോളെടുത്തത്. മേഘാവൃതമായ ആകാശം... :)

Thursday, November 12, 2009

ഗംഗോത്രിയിലെ മുത്തശ്ശി

ഗംഗോത്രിയിലെ രണ്ടാം ദിവസം. രാവിലത്തെ ദര്‍ശനം കഴിഞ്ഞ് നേരത്തേ പറഞ്ഞേര്‍പ്പെടുത്തിയിരുന്ന പ്രസാദം വാങ്ങാന്‍ കാത്തിരിക്കുമ്പൊഴാണ് ഈ മുത്തശ്ശിയെ വീണ്ടും കണ്ടത്. 18 കിലോമീറ്റര്‍ മേലെ, ഗോമുഖ്-ല്‍ മഞ്ഞുരുകി ഒഴുകിയെത്തുന്ന ഗംഗയ്ക്കും മഞ്ഞിന്റെ തണുപ്പു തന്നെ. സ്നാനഘട്ടിലിറങ്ങി, ഒഴുക്കില്‍പ്പെടാതെ ആ തണുത്ത വെള്ളത്തില്‍ കുളിച്ചു ശുദ്ധിയോടെ, പതിയെ കയറി വന്ന ആ മുത്തശ്ശിയെ ഞാന്‍ നേരത്തേ ശ്രദ്ധിച്ചിരുന്നു.

ഒരു ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമോ എന്ന് എന്റെ മുറി-ഹിന്ദിയില്‍ ഞാന്‍ ചോദിച്ചപ്പോള്‍ ‘ഈ വയസ്സിയുടെ ഫോട്ടോ എന്തിനാണു കുഞ്ഞേ?’ എന്നവര്‍ മറുചോദ്യം ചോദിച്ചു. നിങ്ങള്‍ എന്റെ മുത്തശ്ശിയെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങളുടെ വിടര്‍ന്ന ചിരി എന്റെ മുത്തശ്ശിയുടെ പോലെ തന്നെ എന്നുള്ള എന്റെ മറുപടി ഇഷ്ടപ്പെട്ടു. പക്ഷേ പടമെടുത്തപ്പോള്‍ പുഞ്ചിരിയില്ലായിരുന്നു, മറിച്ച് തീക്ഷ്ണമായ നോട്ടം മാത്രം...





ജീവിതയാത്ര അവസാനിക്കുന്നതിനു മുമ്പ്, തന്റെ സകല സങ്കടങ്ങളും സ്വപ്നങ്ങളും ഗംഗാമാതയുടെ കാല്‍ക്കല്‍ അര്‍പ്പിച്ച് അവിടുത്തെ മുന്‍പില്‍ പുജ ചെയ്ത് തിരികെ തന്റെ ഗ്രാമത്തിലേക്കു മടങ്ങുമ്പോള്‍ അവര്‍ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക?

Wednesday, June 17, 2009

ഫോട്ടോ ബ്ലോഗ് - യോസമിറ്റിയിലെ HalfDome മലകയറ്റം

ഞങ്ങള്‍ കുറച്ചു മലയാളികള്‍ അമേരിക്കന്‍ ദേശീയ പാര്‍ക്കുകളില്‍ വിഖ്യാതമായ ‘യോസമിറ്റി’യിലെ ഹാഫ്-ഡോം എന്ന പാറ കയറാന്‍ ഈ മാസം ആദ്യം പോയിരുന്നു. വിവരണവും ചിത്രങ്ങളും ഇവിടെ...

http://www.empran.com/halfdome

Tuesday, April 07, 2009

കാലിഫോര്‍ണിയാ ഗ്രാമത്തിലൂടെ ഒരു യാത്ര (ഫോട്ടോ/വീഡിയോ ബ്ലോഗ്)

കുറച്ചു നാളുകള്‍ക്ക് മുന്‍പ് (ഞങ്ങളുടെ യോസമിറ്റി യാത്രയെപ്പറ്റി എഴുതിയപ്പോഴാണെന്നാണോര്‍മ്മ) ആരോ കമന്റില്‍ എഴുതിയിരുന്നു, അമേരിക്കന്‍ ഗ്രാമങ്ങളുടെ പടങ്ങള്‍ കാണാന്‍ താല്‍പ്പര്യമുണ്ടെന്ന്. കുറച്ചു പടങ്ങളും വീഡിയോയും ഇവിടെ ചേര്‍ക്കുന്നു. വണ്ടിയോടിക്കുമ്പോഴെടുത്തതിനാല്‍ ചിലതൊക്കെ blurred ആയിട്ടുണ്ട്. ക്ഷമിക്കുമല്ലോ? :*)


ഗ്രാമങ്ങളില്‍ മിക്ക കുടുംബങ്ങളും കര്‍ഷകരുടേതാണ്. ഒരു വീടും, പശു,കുതിര, പന്നി തുടങ്ങിയ മൃഗങ്ങളെ കാത്തു സൂക്ഷിക്കാനുതകുന്ന barn -കളുമാണ് സാധാരണ കാണുന്നത്.

 ചിലയിടങ്ങളില്‍ തക്കാളി, മുളക്, സ്ട്രാബറി തുടങ്ങി പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സ്റ്റാന്‍ഡുകള്‍ കാണാം.


ഈ വീടിനോടനുബന്ധമായി കുടങ്ങളും, പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനുതകുന്ന pottery യും വില്‍ക്കാന്‍ വച്ചിരിക്കുന്നതു കാ‍ണാം.



താഴെക്കാണുന്ന വീഡിയോ കാലിഫോര്‍ണിയയിലെ Farmington ല്‍ നിന്നും Escalon എന്ന സ്ഥലത്തേക്ക് ഒരു rural road - ലൂടെ യാത്ര ചെയ്യുമ്പോഴെടുത്തതാണ്...






ഓറിഗണ്‍, വാഷിങ്ടണ്‍, നെവാഡ, യൂട്ടാ, അരിസോണാ എന്നീ സംസ്ഥാ‍നങ്ങളിലൂടെ വണ്ടിയോടിച്ചു പോകുമ്പോഴും ഇതുപോലുള്ള കാഴ്ചകള്‍ തന്നെയാണ് കാ‍ണാന്‍ കഴിഞ്ഞത്. (State-ല്‍ നിന്ന് state-ലേക്കു പോകുമ്പോള്‍ ജീവിത രീതിക്കും സംസ്ക്കാരത്തിനും വലിയ വ്യത്യാസമൊന്നുമില്ല!)