2006 മാര്‍ച്ചില്‍ എന്റെ ഒരു സുഹൃത്തിനോടൊപ്പം ലാസ് വെഗാസില്‍ പോയപ്പോഴെടുത്ത ചിത്രങ്ങളില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു. San Francisco Bay Area - യില്‍ നിന്ന് 8 മണിക്കൂര്‍ കാറോടിച്ച് “വേഗസില്‍” എത്തി. നാടുകാണലും കളികളുമായ് സമയം ചിലവഴിച്ചു...


Bally's Casino-യിലെ ഒരു dancer

Downtown Las Vegas മുതല്‍ Las Vegas Boulevard ന്റെ തെക്കേ അറ്റത്തു വരെ Duece എന്ന ഈ ബസ് ഓടുന്നു. പുതിയതായി നിലവില്‍ വന്നതാണ് ഈ സമ്പ്രദായം.

Bellagio Hotel/Casino - സന്ധ്യയോടടുത്ത് ഈ തടാകത്തില്‍ സംഗീതത്തോടൊപ്പം water fountain show കാണാന്‍ ചേലുള്ളതു തന്നെ...

Bellagio Hotel -ലെ ലോബിയില്‍ കണ്ട ഗ്ലാസ് കൊണ്ടുള്ള പൂക്കള്‍. (വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം ഈ indoor പൂങ്കാവനത്തിലെ arrangements അവര്‍ മാറ്റുന്നു. ചൈനീസ് പുതുവര്‍ഷ സമയത്ത് ആ theme, ക്രിസ്തുമസ് സമയത്ത് അതിനോടനുബന്ധിച്ച arrangements... ഈ രീതിയില്‍ എന്നും പുതുമയോടെ Bellagio കാണാം...)
വേഗസിലെ ഏറ്റവും പുതിയ കസീനോ - Wynn!
ഈ കസീനോയിലെ പല ദൃശ്യങ്ങളാണ് താഴെ...


Wynn Casino- യിലെ ചിരാതുകള്‍



പാരിസ് ഹോട്ടല്‍/ കസിനോ - ഐഫല്‍ ഗോപുരവും കാണാം :)

രാത്രിയില്‍ ഐഫല്‍ ഗോപുരം തിളങ്ങി ശോഭിക്കുകയായി...

ലാസ് വേഗസ് ... ഒരു നിശാ ചിത്രം.
അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമായി. മറ്റുള്ളത് കുഴപ്പമില്ല. വീണ്ടും നിശാനഗരത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ReplyDeleteഗ്ലാസ് കൊണ്ടുള്ള പൂക്കള്‍- പുതിയ അറിവാണ്. ചിത്രങ്ങളും വിശദീകരണങ്ങളും നന്നായി.
ReplyDeleteഅവസാനത്തെ മൂന്ന് പടങ്ങള്‍ ശരിക്കിഷ്ടമായി...
ReplyDeleteഈ Bellagio ആണോ, ഓഷ്യന്‍സ് ഇലവണില്‍ കാണിക്കുന്ന കസീനോ ?
ഒന്നുകൂടെ അവിടെ പോകാന്‍ തോന്നുന്നു.നല്ല പടങ്ങള്‍.
ReplyDeleteയാത്രാമൊഴി: നന്ദി. Point & Shoot camera യും കൊണ്ടുള്ള പരിപാടികളാണിതൊക്കെ! :)
ReplyDeleteശാലിനി: ഗ്ലാസ്സില്‍ തീറ്ത്ത കുറേ ഇലകളും പൂക്കളും ഇവിടെ permanent ആയി വച്ചിട്ടുണ്ട് ഫോട്ടോകള്‍ എവിടെയോ എടുത്തു വച്ചിട്ടുണ്ടെന്നാണോര്‍മ്മ. അതും ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കാം.
അന്‍വര്‍: നന്ദി! അതേ... same Ballagio!
Siji: “Sin City" എന്ന പേരുണ്ടെങ്കിലും നമുക്കൊക്കെ ഓടി നടന്നു കാണാന്‍ ഒത്തിരി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഓരോ പ്രാവശ്യം പോകുമ്പൊഴും പുതിയ പലകാര്യങ്ങളും കാണാന്‍ സാധിക്കും.
Comment ചെയ്ത എല്ലാവര്‍ക്കും നന്ദി. വേഗസിനു സമീപമുള്ള പ്രകൃതിരമണീയമായ State Parks & National Parks -ന്റെ പടങ്ങളും post ചെയ്യാന്‍ ശ്രമിക്കാം.
സ്വപ്നാടകാ.. ലാസ് വെഗാസ് ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. ഡാന്‍സുകാരിയോടൊപ്പമുള്ള ചിത്രം കലക്കീട്ടുണ്ട്.
ReplyDeleteനന്നായിരിക്കുന്നു, ഫോട്ടോസും വിവരണവും
ReplyDeleteകമന്റ് പോപ്‌അപ്പ് വിന്‍ഡോ മാറ്റിക്കൂടെ
qw_er_ty
Krish: Thanks :)
ReplyDeleteSiju: താങ്കളുടെ സഹായത്തിനു പ്രത്യേകം നന്ദി. ഞാന്‍ comment pop-up മാറ്റിയിരിക്കുന്നു!! :)
"what happens in Vegas stays in Vegas" ആദ്യത്തെ പടത്തെക്കുറിച്ച് താങ്കള്‍ക്കൊന്നും ഓര്‍മ്മ കാണില്ലല്ലോ!:) അതുകൊണടൊന്നും ചോദിക്കുന്നില്ല...
ReplyDeleteതുഞ്ചാ... ഞാന്‍ യക്ഷികളെത്തേടി നടക്കുകയാണെന്ന് അപവാദം പ്രചരിപ്പിച്ചുകൊണ്ട് നടക്കുകയല്ലേ ... അതിനാല്‍ ഇങ്ങനെയും ഒരു പോട്ടം ഇരിക്കട്ടെന്നു കരുതിയതല്ലേ... ക്ഷമി!
ReplyDeleteDEAR FRIEND
ReplyDeleteAll pictures are good. The chirad photo is excellent.