Wednesday, March 07, 2007

ലാസ് വേഗസ് യാത്രാ ചിത്രങ്ങള്‍ - മാര്‍ച്ച് 2006.

2006 മാര്‍ച്ചില്‍ എന്റെ ഒരു സുഹൃത്തിനോടൊപ്പം ലാസ് വെഗാസില്‍ പോയപ്പോഴെടുത്ത ചിത്രങ്ങളില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു. San Francisco Bay Area - യില്‍ നിന്ന് 8 മണിക്കൂര്‍ കാറോടിച്ച് “വേഗസില്‍” എത്തി. നാടുകാണലും കളികളുമായ് സമയം ചിലവഴിച്ചു...
Bally's Casino-യിലെ ഒരു dancer
Downtown Las Vegas മുതല്‍ Las Vegas Boulevard ന്റെ തെക്കേ അറ്റത്തു വരെ Duece എന്ന ഈ ബസ് ഓടുന്നു. പുതിയതായി നിലവില്‍ വന്നതാണ് ഈ സമ്പ്രദായം.
Bellagio Hotel/Casino - സന്ധ്യയോടടുത്ത് ഈ തടാകത്തില്‍ സംഗീതത്തോടൊപ്പം water fountain show കാണാന്‍ ചേലുള്ളതു തന്നെ...
Bellagio Hotel -ലെ ലോബിയില്‍ കണ്ട ഗ്ലാസ് കൊണ്ടുള്ള പൂക്കള്‍. (വര്‍ഷത്തില്‍ നാലഞ്ചു പ്രാവശ്യം ഈ indoor പൂങ്കാവനത്തിലെ arrangements അവര്‍ മാറ്റുന്നു. ചൈനീസ് പുതുവര്‍ഷ സമയത്ത് ആ theme, ക്രിസ്തുമസ് സമയത്ത് അതിനോടനുബന്ധിച്ച arrangements... ഈ രീതിയില്‍ എന്നും പുതുമയോടെ Bellagio കാണാം...)

വേഗസിലെ ഏറ്റവും പുതിയ കസീനോ - Wynn!

ഈ കസീനോയിലെ പല ദൃശ്യങ്ങളാണ് താഴെ...

Wynn Casino- യിലെ ചിരാതുകള്‍
പാരിസ് ഹോട്ടല്‍/ കസിനോ - ഐഫല്‍ ഗോപുരവും കാണാം :)
രാത്രിയില്‍ ഐഫല്‍ ഗോപുരം തിളങ്ങി ശോഭിക്കുകയായി...
ലാസ് വേഗസ് ... ഒരു നിശാ ചിത്രം.

11 comments:

  1. അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമായി. മറ്റുള്ളത്‌ കുഴപ്പമില്ല. വീണ്ടും നിശാനഗരത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    ReplyDelete
  2. ഗ്ലാസ് കൊണ്ടുള്ള പൂക്കള്‍- പുതിയ അറിവാണ്. ചിത്രങ്ങളും വിശദീകരണങ്ങളും നന്നായി.

    ReplyDelete
  3. അവസാനത്തെ മൂന്ന് പടങ്ങള്‍ ശരിക്കിഷ്ടമായി...
    ഈ Bellagio ആണോ, ഓഷ്യന്‍സ് ഇലവണില്‍ കാണിക്കുന്ന കസീനോ ?

    ReplyDelete
  4. ഒന്നുകൂടെ അവിടെ പോകാന്‍ തോന്നുന്നു.നല്ല പടങ്ങള്‍.

    ReplyDelete
  5. യാത്രാമൊഴി: നന്ദി. Point & Shoot camera യും കൊണ്ടുള്ള പരിപാടികളാണിതൊക്കെ! :)

    ശാലിനി: ഗ്ലാസ്സില്‍ തീറ്ത്ത കുറേ ഇലകളും പൂക്കളും ഇവിടെ permanent ആയി വച്ചിട്ടുണ്ട് ഫോട്ടോകള്‍ എവിടെയോ എടുത്തു വച്ചിട്ടുണ്ടെന്നാണോര്‍മ്മ. അതും ഇവിടെ ചേര്‍ക്കാന്‍ ശ്രമിക്കാം.

    അന്‍‌വര്‍: നന്ദി! അതേ... same Ballagio!

    Siji: “Sin City" എന്ന പേരുണ്ടെങ്കിലും നമുക്കൊക്കെ ഓടി നടന്നു കാണാന്‍ ഒത്തിരി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഓരോ പ്രാവശ്യം പോകുമ്പൊഴും പുതിയ പലകാര്യങ്ങളും കാണാന്‍ സാധിക്കും.

    Comment ചെയ്ത എല്ലാവര്‍ക്കും നന്ദി. വേഗസിനു സമീപമുള്ള പ്രകൃതിരമണീയമായ State Parks & National Parks -ന്റെ പടങ്ങളും post ചെയ്യാന്‍ ശ്രമിക്കാം.

    ReplyDelete
  6. സ്വപ്നാടകാ.. ലാസ്‌ വെഗാസ്‌ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. ഡാന്‍സുകാരിയോടൊപ്പമുള്ള ചിത്രം കലക്കീട്ടുണ്ട്‌.

    ReplyDelete
  7. നന്നായിരിക്കുന്നു, ഫോട്ടോസും വിവരണവും

    കമന്റ് പോപ്‌അപ്പ് വിന്‍ഡോ മാറ്റിക്കൂടെ

    qw_er_ty

    ReplyDelete
  8. Krish: Thanks :)
    Siju: താങ്കളുടെ സഹായത്തിനു പ്രത്യേകം നന്ദി. ഞാന്‍ comment pop-up മാറ്റിയിരിക്കുന്നു!! :)

    ReplyDelete
  9. "what happens in Vegas stays in Vegas" ആദ്യത്തെ പടത്തെക്കുറിച്ച് താങ്കള്‍ക്കൊന്നും ഓര്‍മ്മ കാണില്ലല്ലോ!:) അതുകൊണടൊന്നും ചോദിക്കുന്നില്ല...

    ReplyDelete
  10. തുഞ്ചാ... ഞാന്‍ യക്ഷികളെത്തേടി നടക്കുകയാണെന്ന് അപവാദം പ്രചരിപ്പിച്ചുകൊണ്ട് നടക്കുകയല്ലേ ... അതിനാല്‍ ഇങ്ങനെയും ഒരു പോട്ടം ഇരിക്കട്ടെന്നു കരുതിയതല്ലേ... ക്ഷമി!

    ReplyDelete
  11. DEAR FRIEND
    All pictures are good. The chirad photo is excellent.

    ReplyDelete