Tuesday, June 24, 2008

ഫോട്ടോ ബ്ലോഗ് : കാസര്‍കോട്ടുള്ള ബേക്കല്‍ കോട്ട

തെക്കന്‍ കേരളത്തില്‍ മഴയില്ലയിരുന്നിട്ടും കാസര്‍കോടും സമീപസ്ഥലങ്ങളും നിര്‍ത്താതുള്ള മഴയിലലിഞ്ഞിരിക്കുകയായിരുന്നു. വെളുപ്പിനെ എത്തിയ വണ്ടിയില്‍ ഞങ്ങള്‍ കാസര്‍കോട്ടിറങ്ങി കുടുംബ-ക്ഷേത്ര-ദര്‍ശനങ്ങള്‍ കഴിഞ്ഞ് ഉച്ചകഴിഞ്ഞ് ബേക്കലിലേക്ക് വണ്ടി വിട്ടപ്പോള്‍ വീണ്ടും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നുവെങ്കിലും ബേക്കല്‍ കോട്ടയിലെത്തിയപ്പോള്‍ മഴ തോര്‍ന്നിരുന്നു. സൂര്യനെ മറച്ച് കാര്‍മേഘങ്ങള്‍ മാനത്തു നിരന്നിരുന്നെങ്കിലും കോട്ട കാണാനും പടമെടുക്കാനുമൊത്ത വെളിച്ചമുണ്ടായിരുന്നത് നന്നായി.

ഈ കോട്ടയുടെ പടങ്ങള്‍ കണ്ടിട്ട് 2002-ല്‍ ഇവിടെ പോകാനുദ്ദേശിച്ചിരുന്നെങ്കിലും സമയക്കുറവുമൂലം അന്ന് കാണാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം നേരത്തേ തന്നെ ഇവിടെ പോകണമെന്നു തീരുമാനിച്ചിരുന്നതിനാല്‍ ആ ആഗ്രഹം സാധിച്ചു.

















കടലിനോട് ചേര്‍ന്നുള്ള പൊങ്ങിയ കോട്ടയുടെ ഭാഗത്തു നിന്ന് കോട്ടയ്ക്കുള്ളിലേക്ക് എടുത്ത ചിത്രം.


















കാസരകോട് ടൌണില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററ് തെക്കുമാറിയാണ് ബേക്കല്‍ കോട്ടയും ബേക്കല്‍ ബീച്ച് പാര്‍ക്കും ഉള്ളത്. ബീച്ച്/പാര്‍ക്കിനു സമീപം റെസ്റ്റാറന്റുകളും റിസോര്‍ട്ടുകളുമുള്ളതിനാല്‍ കോട്ട കണ്ടു മടങ്ങുന്നവര്‍ക്ക് വിശ്രമിക്കാന് ഇത് പറ്റിയ സ്ഥലമാണ്.





കടല്‍ത്തീരത്തു നിന്ന് കോട്ടയിലേക്കുള്ള കാഴ്ച.

സംസ്ഥാന സര്‍ക്കാര്‍ എന്തായാലും ഒരുവിധം ഭംഗിയായി ഈ ചരിത്രസ്മാരകം കാത്തു സൂക്ഷിച്ചത് കണ്ടതില്‍ സന്തോഷമുണ്ട്.

5 comments:

  1. കലക്കന്‍ ഫോട്ടോസ്.

    ReplyDelete
  2. വിവരണവും പടങ്ങളും നന്നായിട്ടുണ്ട്.

    ReplyDelete
  3. കൊള്ളാം ബേക്കല്‍ ചിത്രങ്ങള്‍ സൂപ്പര്‍

    ReplyDelete
  4. നന്ദി! അടുത്ത സെറ്റ് ചിത്രങ്ങള്‍ താമസിയാതെ ഇടാം...

    ReplyDelete
  5. seems you had a great time there...

    ReplyDelete